ഒറ്റപ്പെട്ടപ്പോഴും കരഞ്ഞപ്പോഴും ഒരേ മന്ത്രമാണ് മുന്നോട്ട് നയിച്ചതെന്ന് മന്യ! കുടുംബത്തോടെ യു എസ്സിൽ സ്ഥിര താമസക്കാരിയായ മന്യ, തന്റെ വിശേഷങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഒടുവിൽ നടി പങ്കുവച്ച പോസ്റ്റ് അല്പം ഇമോഷനാണെങ്കിലും പ്രചോദനപരമാണ്. ഒരിക്കലും പരാജയപ്പെട്ട്, വിട്ടു കൊടുക്കരുത് എന്ന മന്ത്രമാണ് തന്നെ മുന്നോട്ട് നയിച്ചത് എന്ന് മന്യ പറയുന്നു. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചുട്ടുള്ളൂ എങ്കിലും, അത് മതി ഇന്നും മന്യ എന്ന നടിയെ മലയാളികൾ ഓർക്കാൻ.
ജീവിതത്തിൽ വലിയ വലിയ ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിർത്തി. ഞാൻ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഒരുപാട് കരഞ്ഞു. പക്ഷെ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോവില്ല എന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചു. എന്റെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടേയിരിയ്ക്കും. 'ജീവിതം എനിക്ക് അത്ര മാത്രം എളുപ്പമുള്ള കാര്യമായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതു മുതൽ, മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനിൽപ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. എന്റെ മന്ത്രം, 'ഒരിക്കലും പിന്മാറരുത്' എന്നതാണ്.
ഓരോ ദിവസവും എന്നെ ഞാൻ സ്വയം പഠിപ്പിയ്ക്കുന്നതും, എന്റെ മക്കൾക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്'' മന്യ ഇൻസ്റ്റഗ്രാമിൽ എഴുതി. സിനിമയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് നേരത്തെ ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ മന്യ സംസാരിച്ചിരുന്നു. തോൽക്കാൻ ഭയമില്ലാത്തവർക്കും നാണം കുണുങ്ങി നിൽക്കാതെ മുന്നോട്ട് നടക്കുന്നവർക്കും ഉള്ളതാണ് വിജയം. ഇപ്പോഴും, നിങ്ങൾ നിങ്ങളുടെ സ്വപ്‌നം ഒരുപാട് ദൂരെയാണെന്ന് കരുതുന്നുണ്ടെങ്കിൽ, ശ്രമിച്ചുകൊണ്ടേയിരിയ്ക്കുക.. വിജയം എത്രത്തോളം അടുത്താണെന്ന് പറയാൻ കഴിയില്ല.
സിനിമയിലേക്ക് തിരിച്ചു വരാൻ തയ്യാറാണെന്നും ചില നല്ല തിരക്കഥകൾ കേട്ടു എന്നും മന്യ പറഞ്ഞിരുന്നു. ജോക്കർ, കുഞ്ഞിക്കൂനൻ, അപരിചിതൻ തുടങ്ങിയ സിനിമകളിലൂടെയാണ് മന്യ മലയാളികൾക്ക് പ്രിയങ്കരിയായത്. തുടർന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയും യു എസ്സിൽ ജോലി തേടി പോകുകയുമായിരുന്നു. വിവാഹ ശേഷം യു എസ്സിൽ തന്നെ തുടരുന്നു.
Find out more: