ഫെയ്ക് അക്കൗണ്ട് വ്യാജന്മാരെ കൊണ്ട് പൊറുതി മുട്ടി യുവനടൻ നടൻ ധനേഷ് മനസ്സ് തുറക്കുന്നു . കഴിഞ്ഞ ദിവസം കൂടി അത്തരത്തിലുള്ള വാർത്തകൾ നമുക്കു മുന്നിലൂടെ കടന്നുപോയിരുന്നു. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർ ഏറെയും കൂട്ടുപിടിക്കുന്നത് സിനിമാതാരങ്ങളുടെ പേരും ചിത്രങ്ങളുമാണ്.സോഷ്യൽ മീഡിയയുടെ തുടക്കകാലം മുതൽക്കെ തുടങ്ങിയതാണ് ഇവയുടെ ദുരുപയോഗങ്ങളും. ദിനംപ്രതി നിരവധി വാർത്തകളാണ് ഇത്തരത്തിൽ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

 

 

 

  നിരവധി കേസുകളാണ് ഈ രീതിയിൽ രജിസ്റ്റർ ചെയ്തിട്ടുമുള്ളത്. ഇപ്പോഴിതാ നടൻ ധനേഷ് ആനന്ദിൻ്റെ പിന്നാലെ കൂടിയിരിക്കുകയാണ് വ്യാജന്മാർ. താനറിയാതെ തൻ്റെ മെസ്സേജുകൾ തനിയെ ഡിലീറ്റ് ആകുന്നു, തുറന്ന് വായിക്കാത്ത മെസ്സേജുകൾ ഓപ്പണാക്കിയിട്ടിരിക്കുന്നു, കുറെ ആളുകളെ ബ്ലോക്ക് ചെയ്തിരിക്കുന്നു, പാസ് വേഡ് പലതവണ മാറ്റിയിട്ടും ഈ സംഗതിയിൽ മാറ്റമൊന്നുമുണ്ടായില്ല. ഇക്കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഗതിയുടെ ഗൌരവകരമായ വശത്തെ കുറിച്ച് ധനേഷ് ആലോചിക്കുന്നത്.

 

 

  ധനേഷ് ആദ്യം ഉപയോഗിച്ചു വന്നിരുന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ടിലാണ് 'ഫേക്ക് ചേട്ടൻ' ആദ്യം കളി തുടങ്ങിയതെന്ന് താരം പറയുന്നുണ്ട്. കുറച്ചാഴ്ചകളായി ആരോ അക്കൌണ്ട് ഹാക്ക് ചെയ്തതായി സംശയം ജനിപ്പിക്കുന്ന സംഭവങ്ങൾ ധനേഷ് തിരിച്ചറിയുന്നതോടെയാണ് സംഗതിയുടെ കിടപ്പുവശം വ്യക്തമാകുന്നത്. ഇതുവരെ ആരെയും ബ്ലോക്ക് ചെയ്യാത്ത ഞാൻ വെറുതെ ബ്ലോക്ക് ലിസ്റ്റെടുത്തു നോക്കി, അപ്പോൾ കുറെയേറെ അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്ത നിലയിലാണ്.

 

 

  ഫോളോ ചെയ്തിരിക്കുന്ന അക്കൌണ്ടുകളുടെ ലിസ്റ്റെടുത്തു നോക്കിയപ്പോൾ എനിക്ക് അറിയാത്ത കുറെയേറെ അക്കൌണ്ടുകളെ എൻ്റെ അക്കൌണ്ടിൽ നിന്ന് ഫോളോ ചെയ്തിരിക്കുന്നു. അപ്പോഴാണ് സംഗതിയിൽ എന്തോ പന്തികേട് തോന്നിയത്.''ഇക്കാര്യം സുഹൃത്തുക്കളുമൊക്കെയായി സംസാരിച്ചപ്പോഴാണ് അത്തരത്തിൽ പ്രശ്നമൊന്നുമില്ലെന്ന് മനസിലായത്. പിന്നെ പാസ് വേഡ് റീസെറ്റ് ചെയ്തു നോക്കി. പക്ഷേ കുറച്ച് ദിവസങ്ങൾക്ക് ശേഷവും അതേ പ്രശ്നം ആവർത്തിച്ചു.തന്നെ അറിയാവുന്ന ആരോ ആണ് ഇത് ചെയ്യുന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് സുഹൃത്ത് സംശയം പറഞ്ഞു.

 

 

 

  കാരണം ഞാൻ വാട്ട്സാപ്പിൽ വെറുതെ സ്റ്റാറ്റസായി ഇടാറുള്ള ചിത്രങ്ങളെല്ലാം എടുത്ത് സൂക്ഷിച്ച് വെച്ച ശേഷം പലർക്കും അയച്ചു കൊടുത്തതായി തെളിവുണ്ട്. അപ്പോഴാണ് പണി കിട്ടിയെന്ന് ബോധ്യമായത്.'ഇതിനെ തുടർന്നാണ് ഒരു സുഹൃത്തുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. സൈബർ കാര്യങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നതും പ്രവർത്തിക്കുന്നതുമായ സുഹൃത്താണ് തൻ്റെ അക്കൌണ്ട് മറ്റാരോ ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യത്തിൽ ഉറപ്പ് പറഞ്ഞത്.

 

 

  അതായത്  സുഹൃത്തുക്കൾ തന്നെയാണ് ഇക്കാര്യവും തന്നെ അറിയിച്ചത്. പ്രൊഫൈൽ പിക്ചറിനും ഡിസ്ക്രിപ്ഷനും പോലും അതേപടി പകർത്തി വെച്ചിരിക്കുന്ന പുതിയ വ്യാജ അക്കൌണ്ടായിരുന്നു അത്. എന്നിട്ട് എൻ്റെ സുഹൃത്തുക്കൾക്കെല്ലാവർക്കും ഫോളോ റിക്വസ്റ്റും മെസ്സേജുകളും അയക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടും പണിയാണ് എന്ന് മനസിലായപ്പോൾ ആ അക്കൌണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുകയായിരുന്നു.'

మరింత సమాచారం తెలుసుకోండి: