മക്കൾ സ്വന്തം വീട്ടിൽ വളരണമെന്ന വാശി; വീടിനെക്കുറിച്ച് നടി അഹാന കൃഷ്ണ! ഹോം ടൂർ വീഡിയോകളുമായെത്തിയിരിക്കുകയാണ് അഹാനയും ഇഷാനിയും ദിയയും. കിച്ചൺ വർക്ക് കഴിഞ്ഞാൽ ഹോം ടൂർ വീഡിയോ ചെയ്യുമെന്ന് സിന്ധുവും വ്യക്തമാക്കിയിരുന്നു. 2004 ലായിരുന്നു ഈ വീട്ടിലേക്ക് മാറിയത്. ഈ വീട്ടിലെത്തിയതിന് ശേഷമായിരുന്നു ഹൻസിക ജനിച്ചത്. 'സ്ത്രീ' എന്നായിരുന്നു കൃഷ്ണകുമാറും സിന്ധു കൃഷ്ണയും വീടിന് പേരിട്ടത്. കരിയറിലും ജീവിതത്തിലും വഴിത്തിരിവായി മാറിയ പരമ്പരയായിരുന്നു സ്ത്രീ. അതുപോലെ ഈ വീട്ടിൽ കൂടുതലും സ്ത്രീകളുമാണല്ലോ എന്നായിരുന്നു അന്ന് ചിന്തിച്ചത്. രണ്ട് നില വീട് അന്ന് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. സ്‌റ്റെപ്പൊക്കെ കയറി ഇറങ്ങാനൊക്കെ ഇഷ്ടമായിരുന്നു അന്ന് ഞങ്ങൾക്ക്. നേരത്തെയുള്ള സാധനങ്ങളൊക്കെ നവീകരിക്കുകയും, വേണ്ട മാറ്റങ്ങളൊക്കെ വരുത്തി നിലനിർത്തിയതാണ്.
ഈ സോഫ ഇനിയെങ്കിലും മാറ്റിക്കൂടേയെന്നൊക്കെ പലരും ചോദിക്കാറുണ്ട്. എന്നാൽ അത് മാറ്റണമെന്ന് ഞങ്ങൾക്കൊരിക്കലും തോന്നിയിട്ടില്ലെന്നും അഹാന പറയുന്നു. എവിടെ നോക്കിയാലും ഞങ്ങളുടെ ഫോട്ടോകൾ തന്നെയേ കാണാനുള്ളൂ. പെയിന്റിംഗൊക്കെ വെക്കുന്നത് നല്ലതായിരിക്കുമെന്ന് നേരത്തെ തോന്നിയിരുന്നു. എന്നാൽ അതിലും നല്ലത് ഞങ്ങളുടെ തന്നെ പല കാലഘട്ടത്തിലെ ചിത്രങ്ങളാണെന്ന് ഇപ്പോൾ മനസിലാക്കി.ടെറസിനോട് അടുപ്പിച്ച് ജിമ്മും സ്റ്റുഡിയോയും സെറ്റാക്കിയിട്ടുണ്ട്. അടുത്തിടെയാണ് ജിം ഇങ്ങോട്ടേക്ക് മാറ്റിയത്. അച്ഛൻ ഇടയ്ക്ക് ഇവിടെ വർക്കൗട്ട് ചെയ്യാറുണ്ട്. ലോക് ഡൗൺ സമയത്ത് ഞാനും ഇവിടെയായിരുന്നു. പിന്നെ ഇങ്ങോട്ടേക്ക് വന്നിട്ടേയില്ല. ഷൂട്ടിന് വേണ്ട കാര്യങ്ങളൊക്കെ സൂക്ഷിക്കാനും സ്ഥലമുണ്ട്.
എവിടെ നോക്കിയാലും ഗ്രീനറി വേണമെന്ന് ഞാൻ പറഞ്ഞിരുന്നു. മിക്ക സ്ഥലങ്ങളിലും വിൻഡോ തുറന്നാൽ പച്ചപ്പ് കാണാനുമുണ്ട്.കുഞ്ഞായിരുന്ന സമയം മുതലേ എനിക്കിഷ്ടമായിരുന്നു റമ്പൂട്ടാനും മാംഗോസ്റ്റീനും. അന്ന് അധികം മേടിക്കാറില്ലായിരുന്നു. ഈ രണ്ട് മരങ്ങൾക്കിടയിൽ നിന്ന് സംസാരിക്കാനാവുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. ഇതൊക്കെ അച്ഛന്റെ കഴിവുകളാണ്. ലോക് ഡൗൺ സമയത്താണ് ഗാർഡന്റെ പ്രാധാന്യം മനസിലാക്കുന്നത്. ഇത്രയും സ്‌പേസ് ഉള്ളതുകൊണ്ട് ബോറടിയുണ്ടായിരുന്നില്ല ഞങ്ങൾക്ക്. നേരത്തെ ഇത് പെർഫെക്റ്റ് ഗാർഡനായിരുന്നു. ഞങ്ങൾ വളർന്നത് പോലെ മരങ്ങളൊക്കെ വളർന്നു.
മാംഗോസ്റ്റിനും, റമ്പൂട്ടനും, സപ്പോർട്ടയുമൊക്കെയായി കുറേ ഫ്രൂട്ട്‌സുകളുണ്ടെന്നുമായിരുന്നു അഹാന പറഞ്ഞത്.വീട്ടിലെ മൂത്ത കുട്ടിയായതിനാൽ മിക്ക ഫോട്ടോയിലും എനിക്ക് സ്ഥാനമുണ്ട്. ഇവിടെ വെച്ചിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ആരാണെന്നൊക്കെ ചോദിച്ച് ഞാൻ ഹൻസുവിനെയും ഇഷാനിയേയും ചൊറിയാറുണ്ട്. വാഷ്‌ബേസിന് അരികിലായി എന്റെ ഫോട്ടോ വെച്ചിട്ടുണ്ടായിരുന്നു. അത് കാണാതെ ആർക്കും കൈകഴുകാനാവില്ല. ഊ എന്ന് പറഞ്ഞാണ് അവരെല്ലാം ഇങ്ങോട്ടേക്ക് വരാറുള്ളതെന്നും അഹാന പറയുന്നു.
Find out more: