വീഡിയോ കണ്ടവരെല്ലാം ഇതെങ്ങനെ സാധിക്കുന്നു എന്ന് അത്ഭുതത്തോടെ ചോദിക്കുന്നു:പ്രാർത്ഥന ഇന്ദ്രജിത്തിന്റെ വീഡിയോ വൈറൽ! അച്ഛനും അമ്മയും അഭിനയവഴിയിലൂടെ സഞ്ചരിച്ചപ്പോൾ പാട്ടിലേക്കായിരുന്നു പാത്തുവിന് താൽപര്യം. ഇതിനകം ചലച്ചിത്ര പിന്നണി മേഖലയിൽ പാത്തു സ്ഥാനം നേടിയെടുത്തിട്ടുമുണ്ട്. കരിയറിന്റെ കാര്യത്തിലായാലും, വസ്ത്രധാരണത്തിലായാലും മക്കൾക്ക് അവരുടേതായ തീരുമാനങ്ങളുണ്ട്. അനാവശ്യമായി അവരുടെ കാര്യങ്ങളിൽ ഇടപെടുന്നവരല്ല ഞങ്ങളെന്ന് പൂർണിമയും ഇന്ദ്രനും വ്യക്തമാക്കിയിരുന്നു. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകളായ പ്രാർത്ഥന സോഷ്യൽമീഡിയയിൽ സജീവമാണ്. മ്യൂസിക്കിൽ ഉപരിപഠനം നടത്താനായി തീരുമാനിച്ചതും, അഡ്മിഷന്റെ കാര്യങ്ങളെല്ലാം സെറ്റാക്കിയതും പ്രാർത്ഥന തന്നെയായിരുന്നു. അക്കാര്യങ്ങളിലൊന്നും അച്ഛനും അമ്മയും ടെൻഷനടിക്കേണ്ടി വന്നിട്ടില്ല.
എല്ലാം അവളായിട്ട് തന്നെയങ്ങ് ചെയ്തു എന്നായിരുന്നു കൊച്ചുമകളെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞത്. പാട്ടും ഷോകളുമൊക്കെയായി അവളും വരുമാനം നേടുന്നുണ്ട്. എന്റെ പരിപാടി കാണാൻ വരണമെന്നൊക്കെ പറഞ്ഞ് എന്നെയും വിളിക്കാറുണ്ട്. അച്ഛമ്മയ്ക്ക് ഇതൊന്നും അറിഞ്ഞൂടെന്ന് പറഞ്ഞ് ചിരിച്ചൊഴിയാറാണ് പതിവ്. ഞാൻ പാടിയ വേർഷനാണ് എടുത്തതെന്ന് അപ്പോഴാണ് മനസിലാക്കിയത്. കൊച്ചച്ചന്റെ സിനിമയിൽ അച്ഛൻ അഭിനയിക്കുന്നു, ഞാൻ പാടുന്നു, അത് ഒത്തിരി സന്തോഷം തന്ന കാര്യമായിരുന്നുവെന്ന് പ്രാർത്ഥന പറഞ്ഞിരുന്നു. അന്നത്തെ അഭിമുഖങ്ങളെല്ലാം വൈറലായിരുന്നു. പൊതുവെ മെലിഞ്ഞ പ്രകൃതമാണെങ്കിലും ഫിറ്റ്‌നസ് കാര്യങ്ങളിലൊക്കെ അങ്ങേയറ്റത്തെ ശ്രദ്ധയാണ് പ്രാർത്ഥനയ്ക്ക്. ഇപ്പോഴിതാ രസകരമായൊരു ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രാർത്ഥന. ഈ ഡാൻസ് പഠിച്ചതിലൂടെ കാർഡിയോ എക്‌സർസൈസും പൂർത്തിയാക്കിയെന്നായിരുന്നു ക്യാപ്ഷൻ. ശോ, ഇതെങ്ങനെയാണ് സാധ്യമായത്.
ഞാൻ ഇതിന് ശ്രമിച്ച് നോക്കാം, എന്നിട്ട് വീഡിയോ എടുത്ത് നിനക്ക് അയച്ച് തരാമെന്നായിരുന്നു പ്രിയ മോഹന്റെ കമന്റ്. ഇതെന്താണ് ഈ കാണിക്കുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. ഇതൊരു ഡാൻസ്, ബോഡി മൂവ്‌മെന്റാണ്, നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണെന്നായിരുന്നു മറുപടി. ഇടയ്ക്ക് പാത്തുവിനും നച്ചുവിനുമൊപ്പമായി റീൽസ് വീഡിയോയിൽ മല്ലികയും പ്രത്യക്ഷപ്പെട്ടിരുന്നു. അച്ഛമ്മ ജസ്റ്റ് ചിരിച്ച് ഇങ്ങനെ നിന്ന് തന്നാൽ മതിയെന്നായിരുന്നു രണ്ടാളും എന്നോട് പറഞ്ഞത്. അടുത്തിടെ എമ്പുരാന് വേണ്ടിയും പ്രാർത്ഥന ഗാനം ആലപിച്ചിരുന്നു. വരികൾ എഴുതിയത് കൊച്ഛച്ഛനാണെന്ന് അന്നേരം അറിയില്ലായിരുന്നു.
പാടിക്കഴിഞ്ഞതിന് ശേഷമാണ് അത് മനസിലാക്കിയത്. എമ്പുരാനിൽ ഒരു തീം സോംഗുണ്ട്, ഡെമോ പാടാമോയെന്ന് ചോദിച്ചിരുന്നു. പാടിക്കഴിഞ്ഞ് അച്ഛനും കൊച്ചച്ചനും സംസാരിച്ചിരുന്നു. കുറേ ദിവസം കഴിഞ്ഞ് അതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കൊച്ചച്ചൻ അയച്ച മെസേജ് കേൾപ്പിച്ച് തന്നത്.ഞാൻ പാടിയ വേർഷനാണ് എടുത്തതെന്ന് അപ്പോഴാണ് മനസിലാക്കിയത്. കൊച്ചച്ചന്റെ സിനിമയിൽ അച്ഛൻ അഭിനയിക്കുന്നു, ഞാൻ പാടുന്നു, അത് ഒത്തിരി സന്തോഷം തന്ന കാര്യമായിരുന്നുവെന്ന് പ്രാർത്ഥന പറഞ്ഞിരുന്നു.
Find out more: