ഗർഭിണിയാവാനായി തയ്യാറായിരുന്നു! ശാകുന്തളത്തിനിടയിൽ ഞങ്ങളോട് പറഞ്ഞിരുന്നു എന്ന് നിർമാതാവിന്റെ വെളിപ്പെടുത്തൽ! പ്രണയം പരസ്യമാക്കി അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായ താരങ്ങളാണ് സാമന്തയും, നാഗ ചൈതന്യയും.  വിവാഹ ശേഷവും സമാന്ത സിനിമയിൽ സജീവമായിരുന്നു. പ്രേക്ഷകരുടെ പ്രിയ താരദമ്പതികളുടെ വിശേഷങ്ങളെല്ലാം ആരാധകരും അറിയുന്നുണ്ടായിരുന്നു. അടുത്തിടെയായിരുന്നു നാഗചൈതന്യയും സമാന്തയും വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്. വിവാഹമോചനത്തെക്കുറിച്ച് അറിഞ്ഞപ്പോൾ സങ്കടം പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. നിങ്ങൾ പിരിയേണ്ടവരല്ല, തീരുമാനം പുന:പരിശോധിക്കൂ, ഇനിയും സമയമുണ്ടെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. പ്രണയിച്ച് വിവാഹിതരായവരാണ് സമാന്തയും നാഗചൈതന്യയും. വർഷങ്ങൾ നീണ്ട സൗഹൃദത്തിനൊടുവിലായാണ് ഇരുവരും പ്രണയം തിരിച്ചറിഞ്ഞത്.






  പ്രണയം പരസ്യമാക്കി അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷവും സമാന്ത സിനിമയിൽ സജീവമായിരുന്നു.  കുപ്രചാരണങ്ങൾ വർധിച്ചതോടെയായിരുന്നു രൂക്ഷ പ്രതികരണവുമായി നടി നേരിട്ടെത്തിയത്. വിവാഹമോചനം എളുപ്പമുള്ള കാര്യമല്ലെന്നും മനാസികമായ് അസ്വസ്ഥതയുണ്ടെന്നും, ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയെന്നുമായിരുന്നു സമാന്ത പ്രതികരിച്ചത്. വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. സമാന്തയ്ക്ക് വേറൊരു പ്രണയമുണ്ടായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. അമ്മയാവുന്നതിനോട് താൽപര്യമില്ല, നിരവധി തവണ നടി അബോർഷന് വിധേയയായെന്നുമൊക്കെയായിരുന്നു റിപ്പോർട്ടുകൾ.  




    ശാകുന്തളത്തിന്റെ കഥ സമാന്തയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. ഓഗസ്റ്റിനുള്ളിൽ സിനിമയുടെ ചിത്രീകരണം പൂർത്തീകരിക്കണമെന്നായിരുന്നു അവർ ഞങ്ങളോട് ആവശ്യപ്പെട്ടത്. അമ്മയാവാനുള്ള തയ്യാറെടുപ്പുകളും അതിന് ശേഷം കുടുംബ ജീവിതത്തിനായി മുഴുവൻ സമയവും നീക്കി വെക്കാനുമായിരുന്നു സമാന്തയുടെ പ്ലാൻ എന്നുമായിരുന്നു നിർമ്മാതാവ് പറഞ്ഞത്. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനായി അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുക്കാൻ സമാന്ത തീരുമാനിച്ചിരുന്നു. ശാകുന്തളം സിനിമയ്ക്കായി സമീപിച്ചപ്പോൾ ഇതേക്കുറിച്ച് തങ്ങളോട് പറഞ്ഞിരുന്നുവെന്നായിരുന്നു നിർമ്മാതാവായ നീലിമ ഗുണ പറഞ്ഞത്. പിതാവിനൊപ്പമായാണ് അന്ന് സമാന്തയെ കാണാൻ പോയത്. 





  സ്ത്രീകൾ ചില കാര്യങ്ങൾ ചെയ്യുമ്പോൾ നിരന്തരം ധാർമ്മികമായി ചോദ്യം ചെയ്യപ്പെടുന്നു, പുരുഷൻമാർ ചെയ്യുമ്പോൾ ധാർമ്മികമായി ചോദ്യം ചെയ്യപ്പെടുന്നതുമില്ല, സമൂഹമെന്ന നിലയിൽ അടിസ്ഥാനപരമായി ധാർ്മ്മികതയില്ലെന്നായിരുന്നു ഇടയ്ക്ക് സമാന്ത കുറിച്ചത്. വിവാഹമോചനം അറിയിച്ചതിന് ശേഷമായുള്ള സമാന്തയുടെ കുറിപ്പുകളെല്ലാം വൈറലായി മാറിയിരുന്നു. 10 വർഷമായുള്ള സൗഹൃദം ഇനിയും തങ്ങൾക്കിടയിൽ നിലനിൽക്കുമെന്നായിരുന്നു സമാന്ത പറഞ്ഞത്. സമാന്തയും നാഗചൈതന്യയും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. 4ാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ ശേഷിക്കവെയായിരുന്നു ഇരുവരും വേർപിരിയുന്നതിനെക്കുറിച്ച് അറിയിച്ചത്.

Find out more: