മോദി തമിഴ്നാട്ടുകാരെ മോഷ്ടാക്കളാക്കുന്നോ; രോഷാകുലനായി സ്റ്റാലിൻ! ഒഡീഷയിൽ വെച്ച് പുരി ജഗന്നാഥ ക്ഷേത്രത്തിലെ 'രത്ന ബന്ധർ' കലവറയുടെ 'താക്കോൽ തമിഴ്നാട്ടിലേക്ക് പോയി' എന്നാണ് മോദി പറഞ്ഞത്. ഒഡീഷയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമർശത്തിനെതിരെ പ്രതികരിച്ച് സ്റ്റാലിൻ. തമിഴ്നാടിൻ്റെ കാര്യം വരുമ്പോൾ ഇരട്ടാത്താപ്പാണ് മോദി കാണിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. "അദ്ദേഹം തമിഴ്നാട്ടിലേക്ക് വരുന്ന സമയത്ത് തമിഴ്നാട്ടുകാരുടെ ബുദ്ധിസാമർത്ഥ്യത്തെ കുറിച്ച് സംസാരിക്കുന്നു, എന്നാൽ മറ്റിടങ്ങളിലെല്ലാം തമിഴ്നാട്ടുകാരെ മോഷ്ടാക്കളാക്കി ചിത്രീകരിക്കുന്നു," - സ്റ്റാലിൻ പറഞ്ഞു. മോദിയുടെ പരാമർശം ജഗന്നാഥനെ ആരാധിക്കുന്ന കോടിക്കണക്കിന് ഭക്തരെ വേദനിപ്പിക്കുന്നതാണെന്നും ഒഡീഷക്കാരും തമിഴ്നാട്ടുകാരും തമ്മിൽ നല്ല രീതിയിൽ നിലനിൽക്കുന്ന ബന്ധത്തെ ബാധിക്കുന്നതാണെന്നും സ്റ്റാലിൻ പ്രതികരിച്ചു. 





"മോദിക്ക് തമിഴ്നാട്ടുകാരെ മോഷ്ടാക്കളായി മുദ്രകുത്താൻ എങ്ങനെ കഴിയും? ഈ പ്രസ്താവന തമിഴ്നാട്ടുകാരുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതും മോശക്കാരാക്കുന്നതുമാണ്. എന്താണ് തമിഴ്നാട്ടുകാരോട് മോദിക്കുള്ള പ്രശ്നം" - മുഖ്യമന്ത്രി സ്റ്റാലിൻ ചോദിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ മോദിയുടെ പ്രസംഗത്തിൻ്റെ സാഹചര്യം തെറ്റായി മനസ്സിലാക്കിയതാണെന്ന് കെ അണ്ണാമലൈ പറഞ്ഞു. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ കലവറയുടെ താക്കോലുകൾ നഷ്ടപ്പെട്ടതായുള്ള വിവരം 2018 ജൂണിലാണ് പുറത്തുവന്നത്. കഴിഞ്ഞ ആറു വർഷങ്ങളായി ഈ താക്കോലുകളെ പറ്റി യാതൊരു വിവരവുമില്ലെന്ന കാര്യം സൂചിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗം. ഒഡീഷയിലെ ബിജെഡി സർക്കാർ ഇതിന് ഉത്തരവാദികളാണെന്നും മോദി പ്രസംഗിച്ചിരുന്നു. 




തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ മോദിക്ക് പിന്തുണയുമായി രംഗത്തെത്തി. വോട്ട് നേടുന്നതിന് വേണ്ടി തമിഴ്നാട്ടുകാർക്കെതിരെ ഇത്തരം പ്രസ്താവനങ്ങൾ നടത്തുന്നത് മോദി നിർത്തണമെന്നും തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. "മോദി അദ്ദേഹത്തിൻ്റെ ഭരണത്തിന് കീഴിൽ രാജ്യം നേടിയ നേട്ടങ്ങളെ കുറിച്ച് സംസാരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ടത്. എന്നാൽ സംസ്ഥാനങ്ങൾക്കിടയിൽ പ്രശ്നമുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ നടത്തുന്നത്" - സ്റ്റാലിൻ പറഞ്ഞു. ഒഡീഷയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമർശത്തിനെതിരെ പ്രതികരിച്ച് സ്റ്റാലിൻ. തമിഴ്നാടിൻ്റെ കാര്യം വരുമ്പോൾ ഇരട്ടാത്താപ്പാണ് മോദി കാണിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു.




 "അദ്ദേഹം തമിഴ്നാട്ടിലേക്ക് വരുന്ന സമയത്ത് തമിഴ്നാട്ടുകാരുടെ ബുദ്ധിസാമർത്ഥ്യത്തെ കുറിച്ച് സംസാരിക്കുന്നു, എന്നാൽ മറ്റിടങ്ങളിലെല്ലാം തമിഴ്നാട്ടുകാരെ മോഷ്ടാക്കളാക്കി ചിത്രീകരിക്കുന്നു," - സ്റ്റാലിൻ പറഞ്ഞു. മോദിയുടെ പരാമർശം ജഗന്നാഥനെ ആരാധിക്കുന്ന കോടിക്കണക്കിന് ഭക്തരെ വേദനിപ്പിക്കുന്നതാണെന്നും ഒഡീഷക്കാരും തമിഴ്നാട്ടുകാരും തമ്മിൽ നല്ല രീതിയിൽ നിലനിൽക്കുന്ന ബന്ധത്തെ ബാധിക്കുന്നതാണെന്നും സ്റ്റാലിൻ പ്രതികരിച്ചു. "മോദിക്ക് തമിഴ്നാട്ടുകാരെ മോഷ്ടാക്കളായി മുദ്രകുത്താൻ എങ്ങനെ കഴിയും? ഈ പ്രസ്താവന തമിഴ്നാട്ടുകാരുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതും മോശക്കാരാക്കുന്നതുമാണ്.

Find out more: