ഗവർണർക്കു തിരിച്ചടി: കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി! സ്വന്തം നിലയിൽ അംഗങ്ങളെ നാമനിർദേശം ചെയ്ത നടപടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. അതേസമയം സർക്കാർ നാമനിർദേശം ചെയ്ത രണ്ടുപേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നടത്തിയ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചക്കകം പുതിയ നിയമനം നടത്തണമെന്ന് ഹൈക്കോടതി ഗവർണർക്ക് നിർദേശം നൽകി. ഹർജിക്കാരെ കൂടി പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ഗവർണർക്കുള്ള നിർദേശം. ഹർജിയിൽ വാദം കേൾക്കവെ, സ്വന്തം നിലയിൽ നാമനിർദേശം ചെയ്ത നടപടി ചാൻസലർ എന്ന നിലയിൽ തൻ്റെ വിവേചനാധികാരമാണെന്ന് ഗവർണർ ഉന്നയിച്ചിരുന്നു.





എന്നാൽ ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. മറ്റുള്ളവരെ കൂടി പരിഗണിക്കണമെന്ന് ഗവർണർക്ക് നിർദേശം നൽകുകയായിരുന്നു. എബിവിപി പ്രവർത്തകരായ നാലുപേരെ സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഗവർണറുടെ നാമനിർദേശം രാഷ്ട്രീയ നിയമനമാണെന്നും ഗവർണർ തങ്ങളെ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മറ്റ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി ഗവർണറുടെ നടപടി റദ്ദാക്കുകയായിരുന്നു. വർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നടത്തിയ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. സ്വന്തം നിലയിൽ അംഗങ്ങളെ നാമനിർദേശം ചെയ്ത നടപടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.




അതേസമയം സർക്കാർ നാമനിർദേശം ചെയ്ത രണ്ടുപേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു. ഹൈക്കോടതിയുടെ നടപടിയിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്തെത്തി. കേരളത്തിലെ സർവകലാശാലകൾ ഉന്നത നിലവാരം പുലർത്തി മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളാണ്. അവിടെ ചാൻസലർ നടത്തുന്ന അമിത ഇടപെടലുകൾ കുറച്ച നാളുകളായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കേരളത്തിലെ സർവകലാശാലകൾ മുന്നേറ്റം നടത്തുമ്പോൾ അതിനെ പിറകോട്ട് വലിക്കാനുള്ള ചാൻസലറുടെ പരിശ്രമങ്ങൾക്കേറ്റ പ്രഹരമാണ് കോടതി വിധിയെന്നും ആർ ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിധിയെ സ്വാഗതം ചെയ്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ രംഗത്തെത്തി.

Find out more: