പാലായിലെ അപ്രതീക്ഷിത നീക്കം; ജോസ് കെ മാണി, ബിനു മുൻപും കത്ത് എഴുതിയിട്ടുണ്ടെന്ന് സ്റ്റീഫൻ ജോർജ്! പാലായെ സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാലാ നഗരസഭ അധ്യക്ഷയായി സ്വതന്ത്ര അംഗം ജോസിൻ ബിനോയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രതികരണവുമായി രംഗത്തുവന്നത്.തെരഞ്ഞെടുപ്പിൽ 25 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ പ്രതിപക്ഷത്തെ ഒരു അംഗത്തിൻ്റെ വോട്ട് അസാധുവായി. ഒരു വർഷത്തേക്ക് ജോസിൻ ബിനോ നഗരസഭാ അധ്യക്ഷനാകുക. തുടർന്ന് രണ്ട് വർഷം കേരളാ കോൺഗ്ര (എം) പ്രതിനിധി അധ്യക്ഷ പദവിയിലെത്തും. ബിനു പുളിക്കകണ്ടം അടക്കം ആറ് കൗസിലർമാരാണ് നഗരസഭയിൽ സിപിഎമ്മിനുള്ളത്.പാലാ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഏഴിനെതിരെ 17 വോട്ടിനാണ് ജോസിൻ വിജയിച്ചത്. 





    യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് വി സിയായിരുന്നു എതിർസ്ഥാനാർഥി. നഗരസഭാ അധ്യക്ഷസ്ഥാനം നഷ്ടമായതിന് പിന്നാലെ പരസ്യ പ്രതികരണം നടത്തി ബിനു പുളിക്കകണ്ടത്തെ സ്റ്റീഫൻ ജോർജ് പരോക്ഷമായി വിമർശിച്ചു. പരസ്യ പ്രതികരണം നടത്തിയ ബിനു പുളിക്കകണ്ടത്തിനെതിരെ പരാതി നൽകില്ല. ബിനു മുൻപും തുറന്ന കത്ത് എഴുതിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് (എം) ചെയർമാനെതിരെ ബിനു ആരോപണം ഉയർത്തിയിരുന്നു. ഇതിനൊന്നും മറുപടി നൽകാനില്ല. അന്നും പാർട്ടി മറുപടി പറഞ്ഞിരുന്നില്ലെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.പാലാ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ യാതൊരു പ്രശ്നവും നിലവിൽ ഇല്ലെന്ന് കേരളാ കോൺഗ്രസ് എം സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. 





   മുന്നണി ഒറ്റക്കെട്ടാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് യോഗത്തിന് ശേഷം എൽഡിഎഫിൽ ചർച്ച നടന്നു. പാലായിൽ നഗരസഭാ അധ്യക്ഷനെ തീരുമാനിച്ചത് സിപിഎം ആണ്. വിഷയത്തിൽ വ്യക്തിപരമായി അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് സ്റ്റീഫൻ ജോർജ് പറഞ്ഞു.നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സിപിഎമ്മാണ്. അതിനുള്ള ആർജവം സിപിഎമ്മിനുണ്ടെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. അതേസമയം ഇനി പോരാട്ടത്തിന്റെ നാളുകളാണെന്ന് ബിനു പുളിക്കക്കണ്ടം രാവിലെ പ്രതികരിച്ചിരുന്നു. പാർട്ടിയുടെ തിരുമാനം അംഗീകരിക്കുന്നെന്നും പാർട്ടി ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കുമെന്നും ബിനു പറഞ്ഞിരുന്നു. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു എന്ന് തോന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


 പാലായിലെ അപ്രതീക്ഷിത നീക്കം; ജോസ് കെ മാണി, ബിനു മുൻപും കത്ത് എഴുതിയിട്ടുണ്ടെന്ന് സ്റ്റീഫൻ ജോർജ്! പാലായെ സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാലാ നഗരസഭ അധ്യക്ഷയായി സ്വതന്ത്ര അംഗം ജോസിൻ ബിനോയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രതികരണവുമായി രംഗത്തുവന്നത്.തെരഞ്ഞെടുപ്പിൽ 25 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ പ്രതിപക്ഷത്തെ ഒരു അംഗത്തിൻ്റെ വോട്ട് അസാധുവായി. ഒരു വർഷത്തേക്ക് ജോസിൻ ബിനോ നഗരസഭാ അധ്യക്ഷനാകുക. തുടർന്ന് രണ്ട് വർഷം കേരളാ കോൺഗ്ര (എം) പ്രതിനിധി അധ്യക്ഷ പദവിയിലെത്തും. ബിനു പുളിക്കകണ്ടം അടക്കം ആറ് കൗസിലർമാരാണ് നഗരസഭയിൽ സിപിഎമ്മിനുള്ളത്.പാലാ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഏഴിനെതിരെ 17 വോട്ടിനാണ് ജോസിൻ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് വി സിയായിരുന്നു എതിർസ്ഥാനാർഥി. നഗരസഭാ അധ്യക്ഷസ്ഥാനം നഷ്ടമായതിന് പിന്നാലെ പരസ്യ പ്രതികരണം നടത്തി ബിനു പുളിക്കകണ്ടത്തെ സ്റ്റീഫൻ ജോർജ് പരോക്ഷമായി വിമർശിച്ചു.






  പരസ്യ പ്രതികരണം നടത്തിയ ബിനു പുളിക്കകണ്ടത്തിനെതിരെ പരാതി നൽകില്ല. ബിനു മുൻപും തുറന്ന കത്ത് എഴുതിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് (എം) ചെയർമാനെതിരെ ബിനു ആരോപണം ഉയർത്തിയിരുന്നു. ഇതിനൊന്നും മറുപടി നൽകാനില്ല. അന്നും പാർട്ടി മറുപടി പറഞ്ഞിരുന്നില്ലെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.പാലാ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ യാതൊരു പ്രശ്നവും നിലവിൽ ഇല്ലെന്ന് കേരളാ കോൺഗ്രസ് എം സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. മുന്നണി ഒറ്റക്കെട്ടാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് യോഗത്തിന് ശേഷം എൽഡിഎഫിൽ ചർച്ച നടന്നു. പാലായിൽ നഗരസഭാ അധ്യക്ഷനെ തീരുമാനിച്ചത് സിപിഎം ആണ്. വിഷയത്തിൽ വ്യക്തിപരമായി അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് സ്റ്റീഫൻ ജോർജ് പറഞ്ഞു.നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സിപിഎമ്മാണ്. അതിനുള്ള ആർജവം സിപിഎമ്മിനുണ്ടെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.
അതേസമയം ഇനി പോരാട്ടത്തിന്റെ നാളുകളാണെന്ന് ബിനു പുളിക്കക്കണ്ടം രാവിലെ പ്രതികരിച്ചിരുന്നു. പാർട്ടിയുടെ തിരുമാനം അംഗീകരിക്കുന്നെന്നും പാർട്ടി ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കുമെന്നും ബിനു പറഞ്ഞിരുന്നു. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു എന്ന് തോന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Find out more: