'കേശു ഈ വീടിൻറെ നാഥൻ' ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ! ചിത്രത്തിൻറെ റിലീസ് എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റസുഹൃത്തു കൂടിയായ നാദിർഷ ഒരുക്കുന്ന 'കേശു ഈ വീടിന്റെ നാഥൻ' ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ റിലീസ് ചെയ്യും. കേശുവേട്ടനും കുടുംബവും യാത്ര തുടങ്ങുന്നു എന്ന് കുറിച്ചുകൊണ്ടാണ് നാദിർഷ തന്നെയാണ് സിനിമയുടെ ഒടിടി റിലീസ് വിശേഷം പങ്കുവെച്ചിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങളി'ലൂടെ ശ്രദ്ധേയനായ നസ്‌ലിനും 'ജൂൺ' ഫെയിം വൈഷ്ണവിയും ദിലീപിൻറെ മക്കളായി ചിത്രത്തിൽ അഭിനയിക്കുന്നു. ദിലീപ് ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഒരു ചിത്രവും കഥാപാത്രവും പ്രമേയവുമാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.





    കേശു എന്ന 60കാരനായാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. ഭാര്യയായി എത്തുന്നത് ഉർവശിയാണ്.  പൊന്നമ്മ ബാബുവാണ് ചിത്രത്തിൽ കേശുവിൻറെ സഹോദരിയുടെ വേഷത്തിലെത്തുന്നത്. അനുശ്രീ, കലാഭവൻ ഷാജോൺ, സലിം കുമാർ, സ്വാസിക, ഹരീഷ് കണാരൻ, അബു സലിം, ഹരിശ്രീ അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേശുവിൻ്റെയും കുടുംബത്തിൻ്റെയും കഥ പറയുന്ന ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും. അതിനു പിന്നാലെ വീണ്ടും പ്രായമായ ഗെറ്റപ്പിൽ ദിലീപ് എത്തുന്ന ചിത്രം കൂടിയാണ് ഇത്. മുമ്പ് താരം കല്യാണരാമൻ എന്ന ചിത്രത്തിലും പ്രായമായ ലുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.




  നാദ് ഗ്രൂപ്പിൻറെ ബാനറിൽ ദിലീപും നാദിർഷയും ചേർന്നാണ് കേശു ഈ വീടിൻ്റെ നാഥൻ എന്ന ഈ ചിത്രം നിർമിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം കുടുംബപ്രേക്ഷകർക്ക് മതിമറന്ന് ചിരിക്കാൻ ഒരു കോമഡി ചിത്രവുമായാണ് ദിലീപിൻറെ വരവ്. ദിലീപ് കമ്മാരസംഭവം എന്ന ചിത്രത്തിൽ പ്രായമായ ഗെറ്റപ്പിലെത്തിയത് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.  ചിത്രത്തിൻറെ പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. പോസ്റ്ററുകളും താരത്തിൻ്റെ തികച്ചും വേറിട്ട ലുക്ക് പോസ്റ്ററുകളുമൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരുന്നു. 




  അനിൽ നായരാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. നാദിർഷ തന്നെയാണ് ചിത്രത്തിനായി സംഗീത സംവിധാനം ഒരുക്കുന്നത്. 60കാരനായാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. ഭാര്യയായി എത്തുന്നത് ഉർവശിയാണ്. പൊന്നമ്മ ബാബുവാണ് ചിത്രത്തിൽ കേശുവിൻറെ സഹോദരിയുടെ വേഷത്തിലെത്തുന്നത്. അനുശ്രീ, കലാഭവൻ ഷാജോൺ, സലിം കുമാർ, സ്വാസിക, ഹരീഷ് കണാരൻ, അബു സലിം, ഹരിശ്രീ അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Find out more: