കുറവുകൾ ആണ് ആദ്യം നോക്കുന്നത്; ആടുജീവിതത്തെ കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര! അത്തരം ഒരു കാത്തിരിപ്പ് ആയിരിന്നു നീണ്ട പതിനാറു വർഷം ആയി സംവിധായകൻ ബ്ലെസ്സി നടത്തിയത്. 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്നലെ ആണ് ആടുജീവിതം എന്ന ബ്ലെസ്സി പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ സിനിമ തീയറ്ററിൽ എത്തിയത്. ഇന്ത്യൻ സിനിമയിൽത്തന്നെ ഒരു സംവിധായകൻ ഒരു ചിത്രം പൂർത്തികരിക്കാനായി ഇത്രയും വർഷങ്ങൾ കാത്തിരുന്നിട്ടുണ്ടാവില്ല.
"ഞാൻ തീയറ്ററിൽ ഒരു സിനിമ കണ്ടിട്ട് പത്തുവർഷം ആയിരിക്കുന്നു. ഞാനും കാത്തിരുന്നത് ഈ സിനിമയ്ക്ക് വേണ്ടി ആണെന്ന് തോന്നി പോകുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയ സ്പർശിയായ ഒരു അനുഭവം ആയിരുന്നു ആടുജീവിതം. കാരണം മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളർന്നു കഴിഞ്ഞു എന്നെനിക്ക് നിസ്സംശയം പറയാൻ പറ്റും.






 ഞാൻ പൊതുവെ കാര്യങ്ങളെ വളരെ വിമർശനാത്മകമായി സമീപിക്കുന്ന ഒരാൾ ആണ്.നജീബ് എന്ന യഥാർത്ഥ വ്യക്തിയുടെ അനുഭവങ്ങളുടെ ചൂട് പകർത്തി ബെന്യാമിൻ എന്ന സാഹിത്യകാരൻ സൃഷ്ടിച്ച ആടുജീവിതം എന്ന നോവൽ ആണ് ബ്ലെസ്സിയുടെ ഇപ്പോൾ സിനിമ ആയിരിക്കുന്നത്. നോവൽ അതേപടി സിനിമയാക്കുകയല്ല ബ്ലെസി ചെയ്തിരിക്കുന്നത്. പ്രധാന സംഭവങ്ങളേയും കഥാപാത്രങ്ങളേയും ഉൾപ്പെടുത്തി പുതിയൊരു തലത്തിലേക്കാണ് ആടുജീവിതത്തെ ബ്ലെസ്സി കൊണ്ടുപോയിരിക്കുന്നത്. ഈ ചിത്രത്തെ കുറിച്ച് സഞ്ചാരി ആയ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.





അതുകൊണ്ട് തന്നെ ഏത് സിനിമ കണ്ടാലും അതിലെ കുറവുകൾ ആണ് പെട്ടെന്ന് എന്റെ കണ്ണിൽ പിടിക്കുന്നത്. പക്ഷെ ബ്ലെസ്സിയുടെ ഈ സിനിമ വളരെ സൂക്ഷ്മാംശയത്തിൽ വളരെ മനോഹരമായി ചെയ്തിരിക്കുന്നതിൽ ഞാൻ അപ്രീഷിയേറ്റ് ചെയ്യുന്നു. ഈ പത്തുവർഷത്തെ കാത്തിരിപ്പ് എനിക്കും വിഫലമായില്ല എന്നെനിക്ക് ഉറപ്പുണ്ട്" എന്നാണ് സന്തോഷ് ജോർജ് കുളങ്ങര മാധ്യമങ്ങളോട് പറഞ്ഞത്. "ഒന്നും പറയാനില്ല, ഒരു രക്ഷയും ഇല്ല. ഇത് ലോക സിനിമയ്ക്ക് മലയാള സിനിമ നൽകുന്ന സമ്മാനം ആണ് ബ്ലെസ്സി നൽകിയിരിക്കുന്നത്. രാജുവിനെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നാണ്" കണ്ണുകൾ നിറച്ചുകൊണ്ട് നടി മാലപാർവതി പറഞ്ഞത്.

మరింత సమాచారం తెలుసుకోండి: