റാപ്പിഡ് ഫയർ ചോദ്യങ്ങളുമായി അഹാന: കൊതുക് ബാറ്റും പിടിച്ച് കൊതുകിനേയും കൊന്ന് ഹൻസിക! ഏറെ വൈറലായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിൻറേത്. കൃഷ്ണകുമാറും ഭാര്യ സിന്ദുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ്. അടുത്തിടെ ഇവരെല്ലാം യൂട്യൂബ് ചാനലും ആരംഭിക്കുകയുണ്ടായി. പെട്ടെന്നാണ് ഇവരുടെ വീഡിയോകൾ വൈറലായി മാറിയത്. ഇതോടെ നിരവധി സബ്സ്ക്രൈബേഴ്സായി, എല്ലാവർക്കും സിൽവർ പ്ലേ ബട്ടണും ലഭിക്കുകയുണ്ടായി. ഇപ്പോഴിതാ സഹോദരി ഹൻസികയെ ഇൻറർവ്യൂ ചെയ്യുന്നൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടിയും മോഡലും കൂടിയായ അഹാന. ഞങ്ങളെ കണ്ടാൽ തോന്നും ടെന്നീസ് പ്ലെയേഴ്സ് ആണെന്ന് പക്ഷേ അങ്ങനെയല്ല, വീട്ടിലെ പൂന്തോട്ടം പശ്ചാത്തലമാക്കി വീഡിയോ എടുക്കാമെന്ന് കരുതി വന്നതാണ് പക്ഷേ ഇവിടെ ഭയങ്കര കൊതുകാണ്.



അതിനാൽ ഒരു കൊതുക് ബാറ്റുമായി എത്തിയിരിക്കുകയാണ്, വീട്ടിൽ ബോറടിച്ചിരിക്കുമ്പോ തമ്മിൽ തമ്മിൽ ഇൻറർവ്യു ചെയ്യാറുണ്ട് ഞങ്ങൾ. ഇവിടെ ഞാൻ ഹൻസികയെ ഇൻറർവ്യു ചെയ്യുകയാണ്. വളരെ പ്രൊഫഷനാലായിട്ട് ഹൻസികയെ ഒരു പരിചയമില്ലാത്തതുപോലെയായിരിക്കും സംസാരിക്കുന്നതെന്ന മുഖവുരയോടെയാണ് അഹാന ഇൻറർവ്യു തുടങ്ങിയത്. എബൗട്ട് യു ഹൻസു, റാപ്പിഡ് ഫയർ, ദിസ് ഓർ ദാറ്റ് എന്നീ മൂന്ന് റൗണ്ടായാണ് അഹാന ഇൻറർവ്യു നടത്തിയത്. ഹൻസികയുടെ പഠനകാര്യങ്ങളെ കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. താൻ ഇപ്പോൾ 11-ാം ക്ലാസിലാണെന്നും കൊമേഴ്സ് കമ്പ്യൂട്ടറാണെന്നും ഹൻസു പറയുകയുണ്ടായി.



ബാല്യകാലത്തെ പ്രിയപ്പെട്ട ഓർമ്മയേതാണെന്നായിരുന്നു അടുത്ത ചോദ്യം. സിംഗപ്പൂർ ട്രിപ്പ് പോയ ഓർമ്മകളാണെന്ന് ഹൻസു പറഞ്ഞു. വീട്ടിലെ ഏറ്റവും ഹാർഡ് വർക്കായിട്ടുള്ളയാൾ ഇഷാനിയാണെന്നും സ്കൂളിൽ ചുമ്മാ കൂട്ടുകാരുമായി വർത്തമാനം പറഞ്ഞിരിക്കുന്നതാണിഷ്ടമെന്നും ലോക്ക്ഡൗൺ ദിനങ്ങളിൽ ചെയ്യുന്ന കാര്യങ്ങളും ബോഡി ഫിറ്റായിരിക്കുകയാണ് തൻറെ ആഗ്രഹമെന്നും നടിയും ഒപ്പം ബിസിനസ് ചെയ്യുന്നയാളുമായിരിക്കാനുമാണ് ഇഷ്ടമെന്നും ഹൻസു അഹാനയുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ലൂക്ക സിനിമയിൽ അഭിനയിച്ചത് വളരെ എൻജോയ് ചെയ്തതായും സംവിധായകൻ അരുൺ ബോസും ക്യാമറമാൻ നിമിഷ് രവിയുമൊക്കെ ഭയങ്കര സുഹൃത്തുക്കളാണമെന്നും ഹൻസു പറഞ്ഞു. റാപ്പിഡ് ഫയർ റൗണ്ടിൽ മൂന്ന് പേരിൽ ഏറ്റവും ഫേവറേറ്റ് ഏത് സിസ്റ്ററാണെന്നാണ് അഹാന ചോദിച്ചത്. അത് തനിക്ക് പറയാൻ കഴിയില്ലെന്ന് ഹൻസു പറയുകയുണ്ടായി. 



ബിടിഎസ് ഫാൻ ഗേളാണെന്നും അച്ഛനോടൊപ്പം ചെയ്ത വീഡിയോയുടെ രസങ്ങളും ഇഷ്ട സിനിമകളുമൊക്കെ ഹൻസു പറയുകയുണ്ടായി. ലൂക്കയിൽ അഭിനയിച്ച സമയത്തെ കാര്യങ്ങളെ പറ്റിയും അഹാന ചോദിച്ചു.രസകരമായ കമൻറുകളും ഇവരുടെ ഈ ഇൻറർവ്യൂ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. നമ്മളൊക്കെ ഇതുപോലെ അനിയനെയോ അനിയത്തിയെയോ ഇൻറർവ്യൂ ചെയ്യാൻ പോയാൽ അവറ്റകളുടെ കയ്യിൽ നിന്നും കിട്ടുന്നതും പോരാണ്ട് അടിച്ചു എന്നും പറഞ്ഞു അച്ഛൻറെ കയ്യിൽ നിന്നും വാങ്ങി തരും നല്ല തല്ല്, ഇൻറർവ്യൂ കാണാൻ വന്ന കൊതുകുകളെ കൊന്നതിനു ഞാൻ പ്രതിഷേധിക്കുന്നു, എന്തെങ്കിലും കിട്ടുമെന്ന് കരുതി വീഡിയോ കാണാൻ ഓടി വന്ന ട്രോളന്മാർ എവിടെ, കൊതുക് ബാറ്റും പിടിച്ച്.. കൊതുകിനേം കൊന്ന്.. ഗാർഡൻറെ നടുവിൽ ഇരുന്ന് ചോദ്യം ചോയ്ക.. ഐവ നല്ല സ്പെഷൽ ഇൻറർവ്യു, ഇരുവരുടേയും ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ കിടു, അഹാനയുടെ ചേച്ചി സ്നേഹം ഏറെ ഹൃദ്യം, ഒസിയെ ഇൻറർവ്യു ചെയ്യാമോ തുടങ്ങി നിരവധി കമൻറുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്.

Find out more: