ദി മാട്രിക്‌സ് റിസ്സറക്ഷൻസ്; മെയ് 12 മുതൽ പ്രൈം വിഡിയോയിൽ! ദി മാട്രിക്‌സ് ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് നിയോ, ട്രിനിറ്റി എന്നീ കഥാപാത്രങ്ങളെ തുടക്കത്തിൽ അവതരിപ്പിച്ചിരുന്ന കീനു റീവ്‌സ്, കാരി ആൻ-മോസ് എന്നിവർ അതേ വേഷങ്ങളിൽ തിരിച്ചു വരുന്നുവെന്നതാണ് ദി മാട്രിക്‌സ് റിസറക്ഷൻസിന്റെ പ്രധാന സവിശേഷത. പ്രസിദ്ധമായ 'ദി മാട്രിക്‌സ്' ചലച്ചിത്ര ഫ്രാഞ്ചൈസിലെ നാലാമത് ചിത്രം 'ദി മാട്രിക്‌സ് റിസറക്ഷൻസ്' ഈ വരുന്ന മെയ് 12 മുതൽ പ്രൈം വിഡിയോയിൽ സ്ട്രമീംഗ് ആരംഭിക്കും. മനുഷ്യവർഗത്തിൻറെ രക്ഷകനാകാൻ ഒരിക്കൽ മാട്രിക്‌സിൽ നിന്ന് രക്ഷപ്പെട്ട തോമസ് ആൻഡേഴ്‌സൺ/നിയോ എന്നീ ഇരട്ട വേഷങ്ങളിൽ റീവ്‌സ് വീണ്ടുമെത്തുമ്പോൾ കാരി ആൻ-മോസ് ഏറെ ജനപ്രീതി നേടിയ യോദ്ധാവായ ട്രിനിറ്റിയായും ഒരു സബർബൻ വീട്ടമ്മയായ ടിഫാനിയായും എത്തുന്നു.






  1999 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ പുറത്തു വന്ന ദി മാട്രിക്‌സ് ത്രയത്തിനും 18 വർഷത്തിനു ശേഷമാണ് ദി മാട്രിക്‌സ് റിസ്സറക്ഷൻസ് എത്തുന്നത്. ദി മാട്രിക്‌സ് ഫ്രാഞ്ചൈസിന് തുടക്കമിട്ട വാചോവ്‌സികി സഹോദരിമാരിലെ ലാനാ വാചോവ്‌സ്‌കി സംവിധായികയും സഹഎഴുത്തുകാരിയും നിർമാതാവുമായെത്തുന്ന ഈ വാർണർ ബ്രദേഴ്‌സ് ചിത്രത്തിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദി മാട്രിക്‌സ് ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് നിയോ, ട്രിനിറ്റി എന്നീ കഥാപാത്രങ്ങളെ തുടക്കത്തിൽ അവതരിപ്പിച്ചിരുന്ന കീനു റീവ്‌സ്, കാരി ആൻ-മോസ് എന്നിവർ അതേ വേഷങ്ങളിൽ തിരിച്ചു വരുന്നുവെന്നതാണ് ദി മാട്രിക്‌സ് റിസറക്ഷൻസിന്റെ പ്രധാന സവിശേഷത.





  ദി മാട്രിക്‌സ് ഫ്രാഞ്ചൈസിന് തുടക്കമിട്ട വാചോവ്‌സികി സഹോദരിമാരിലെ ലാനാ വാചോവ്‌സ്‌കി സംവിധായികയും സഹഎഴുത്തുകാരിയും നിർമാതാവുമായെത്തുന്ന ഈ വാർണർ ബ്രദേഴ്‌സ് ചിത്രത്തിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മനുഷ്യവർഗത്തിന്റെ രക്ഷകനാകാൻ ഒരിക്കൽ മാട്രിക്‌സിൽ നിന്ന് രക്ഷപ്പെട്ട തോമസ് ആൻഡേഴ്‌സൺ/നിയോ എന്നീ ഇരട്ട വേഷങ്ങളിൽ റീവ്‌സ് വീണ്ടുമെത്തുമ്പോൾ കാരി ആൻ-മോസ് ഏറെ ജനപ്രീതി നേടിയ യോദ്ധാവായ ട്രിനിറ്റിയായും ഒരു സബർബൻ വീട്ടമ്മയായ ടിഫാനിയായും എത്തുന്നു.




   യഹിയ അബ്ദുൽ മതീൻ II, ജെസീക്ക ഹെൻവിക്ക്, ജോനാഥൻ ഗ്രോഫ്, നീൽ പാട്രിക് ഹാരിസ്, ക്രിസ്റ്റീന റിച്ചി, ടോബി ഓൺവുമെർ, മാക്‌സ് റീമെൽറ്റ്, ബ്രയാൻ ജെ സ്മിത്ത്, എറെന്ദിര ഇബാറ, ടെൽമ ഹോപ്കിൻസ്, ജാഡ പിങ്കെറ്റ് സ്മിത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. വില്ലേജ് റോഡ് ഷോ പിക്‌ചേഴ്‌സ്, വീനസ് കാസ്റ്റിന പ്രൊഡക്ഷൻസ് എന്നിവയുമായി സഹകരിച്ച് വാർണർ ബ്രദേഴ്‌സ് പിക്‌ചേഴ്‌സാണ് ചിത്രം അവതരിപ്പിക്കുന്നത്.

Find out more: