തന്റെ സിനിമ കണ്ട് ഭാര്യ പ്രതികരിച്ചതിനെക്കുറിച്ച് സിദ്ദിഖ് പറഞ്ഞത്.... നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് വീണ്ടും പ്രിയദർശൻ ചിത്രത്തിൽ അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സിദ്ദിഖ് വിശേഷങ്ങൾ പങ്കുവെച്ചത്. ഏത് വേഷവും വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റുന്ന നടൻ, സിദ്ദിഖിനെ സംവിധായകർ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഞാൻ അഭിനയിച്ച സിനിമകൾ കാണാൻ കുടുംബത്തിനൊപ്പം പോവാറില്ല. നമ്മൾ ചെന്ന് കഴിയുമ്പോൾ ആളുകൾ തിരിച്ചറിഞ്ഞാൽ ബുദ്ധിമുട്ടല്ലേ, മിക്കവാറും എല്ലാ സിനിമകളും ഫാമിലിക്കൊപ്പമായി കാണാറുണ്ട്. കൊറോണ പേപ്പേഴ്‌സ് കണ്ടിട്ട് മറ്റ് സിനിമകളിലെപ്പോലെ ഓവർ ആക്ട് ചെയ്തിട്ടില്ലെന്നായിരുന്നു ഭാര്യ പറഞ്ഞത്. പഴയ പോലെ ഓവറാക്കിയിട്ടില്ല, കൺട്രോളായിട്ട് ചെയ്തിട്ടുണ്ട്. എല്ലാ പടത്തിലും ഇത് തന്നെയാണ് ചെയ്യുന്നത്.
അത് മനസിലാക്കാതിരിക്കാനായി വേറൊരു ഷർട്ട് എടുത്തിടും. വിഗ് വെക്കും, അതല്ലേ ചെയ്യുന്നതെന്നാണ് അവരുടെ ചോദ്യം. അവരെപ്പോഴും എന്നെ കളിയാക്കും. ഇതൊക്കെ ചെയ്യുന്നത് കൊണ്ടാണ് നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ച് തരുന്നതെന്ന് ഞാൻ അവരോട് പറയാറുണ്ട്. കഥാപാത്രങ്ങൾ നന്നാവുമ്പോൾ ഞങ്ങൾക്ക് കൂടുതൽ ബാധ്യതയാണ്. പിന്നീട് ചെയ്യുന്ന ക്യാരക്ടറുകൾ കൂടുതൽ നന്നാക്കണമെന്ന വെല്ലുവിളിയാണ്. ജീവിതത്തിലുണ്ടാവുന്ന സ്വഭാവിക മാറ്റങ്ങൾ സിനിമയിലും പ്രകടമാണ്. നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള മാറ്റങ്ങളാണ് നടന്നത്. മറ്റൊരാളെ വേദനിപ്പിച്ചിട്ട് തമാശകൾ പറയുന്നതിനെക്കാളും നല്ലത് ആരേയും വെദനിപ്പിക്കാതെ പറയുന്നതല്ലേ.
അങ്ങനെയുള്ള തമാശകളും നമ്മൾ ഉണ്ടാക്കിയിട്ടുണ്ട്.
കുറേ സിനിമകളിൽ ഫ്‌ളാഷ് ബാക്ക് പറഞ്ഞിട്ടുണ്ട്. ലേലത്തിലെ രംഗമൊക്കെ ഒറ്റ ഷോട്ടിൽ ഓക്കെയായതാണ്, വീണ്ടും എടുക്കണോ എന്ന് ഞാൻ ചോദിച്ചപ്പോൾ വേണ്ടെന്നായിരുന്നു ജോഷി സാറിന്റെ മറുപടി. അങ്ങനെ പറഞ്ഞ് മടുക്കുമ്പോൾ കുറേയായി ഫ്‌ളാഷ് ബാക്ക് പറയുന്നു, ഇത് മടുത്തു എന്ന് ഞാൻ പറയാറുണ്ട്. അങ്ങനെയുള്ള വേഷങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്ന് കേൾക്കുമ്പോൾ സന്തോഷമാണ്.
പ്രിയദർശനൊപ്പം സിനിമ ചെയ്തിട്ട് കുറേക്കാലമായി. ആ ഗ്യാപ്പാണ് ഇപ്പോൾ മാറ്റിയതെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഇങ്ങനെയൊരു സിനിമയുണ്ട്, വന്ന് അഭിനയിക്കണമെന്നായിരുന്നു പറഞ്ഞത്. ഇന്ന് ലൊക്കേഷനിലേക്ക് വാ എന്ന് പറഞ്ഞാണ് ഒപ്പത്തിലേക്ക് വിളിച്ചത്. കോസ്റ്റിയൂം ഇട്ടിട്ട് വാ, അതിന് ശേഷമായാണ് എന്നോട് ക്യാരക്ടറിനെക്കുറിച്ച് പറഞ്ഞത്. കുഞ്ഞാലി മരക്കാറിലും മുഴുനീള വേഷം തന്നിരുന്നു. അതിന് ശേഷമായാണ് കൊറോണ പേപ്പറിൽ പ്രിയേട്ടനൊപ്പം പ്രവർത്തിച്ചത്.
Find out more: