അവസാന മിനിറ്റിലെ ഗോളില്‍ ഹൈദരാബാദിനെതിരെ സമനില പിടിച്ച് എ.ടി.കെ. (2-2). ഹൈദരാബാദിനെതിരെ ജി.എം.സി. ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍നിന്ന ശേഷമാണ് തിരിച്ചടിച്ച് എ.ടി.കെ സമനില പിടിച്ചത്.
മത്സരത്തിന്റെ 90-ാം മിനിറ്റില്‍ ഹൈദരാബാദ് ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നാണ് എ.ടി.കെ സമനില ഗോള്‍ കണ്ടെത്താൻ വഴി തെളിച്ചത്.
മത്സരത്തിന്റെ 15-ാം മിനിറ്റില്‍ വിവാദ പെനാല്‍റ്റിയിലൂടെ എ.ടി.കെയാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. ആഷിഷ് റായിയുടെ നെഞ്ചില്‍ തട്ടിയ പന്ത്, ഹാന്‍ഡ് ബോളായി കണക്കാക്കി റെഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്ക് എടുത്ത റോയി കൃഷ്ണ അനായാസം പന്ത് വലയില്‍ എത്തിച്ചു.
39-ാം മിനിറ്റില്‍ ഹൈദരാബാദ് തിരിച്ചടിച്ചു. ബോബോയുടെ വകയായിരുന്നു ഗോള്‍. 85-ാം മിനിറ്റില്‍ ബോബോ ഹൈദരാബാദിനെ മുന്നിലെത്തിച്ചു. 90-ാം മിനിറ്റില്‍ തിരിച്ചടിച്ച എ.ടി.കെ സമനില പിടിച്ചു. ഹൈദരാബാദിന്റെ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്ന് ആഷിഷ് റായിയാണ് സമനില ഗോള്‍ കണ്ടെത്തിയത്.
സമനിലയോടെ ഒന്‍പത് കളികളില്‍നിന്ന് നാല് വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും സഹിതം 15 പോയന്റുള്ള എ.ടി.കെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അത്രതന്നെ കളികളില്‍ ഒന്നില്‍ മാത്രം ജയിച്ച ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഇപ്പോൾ അവസാന സ്ഥാനത്താണ്.
click and follow Indiaherald WhatsApp channel