സ്വകാര്യമായി മീറ്റ് ചെയ്യാമോ: നടൻ സിദ്ധ്‌രത്തിന്റെ മറുപടി ഇങ്ങനെ! 2003 ൽ പുറത്തിറങ്ങിയ ബോയിസിന് ശേഷം ഇതുവരെ സിദ്ധാർത്ഥിന്റെ വിജയം ഉയർച്ച താഴ്ചകളെ നേരിട്ടുകൊണ്ടായിരുന്നു. നടന്റെ ഇന്റസ്ട്രിയിലെ ഇരുപത് വർഷം ആഘോഷിക്കുകയാണ് ഗലാട്ട മീഡിയ തമിഴ്. അതിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ആരാധികമാരുമായി സിദ്ധാർത്ഥിന് നേരിട്ട് ഇൻട്രാക്ട് ചെയ്യാനുള്ള സെഗ്മെന്റ് ഉണ്ടായിരുന്നു. ബോയ്‌സ് എന്ന സിനിമയിലൂടെ സിനിമാ അഭിനയ ലോകത്തേക്ക് കടന്നതാണ് സിദ്ധാർത്ഥ്. മിക്ക പെൺകുട്ടികൾക്കും അറിയേണ്ടത് സിദ്ധാർത്ഥിന്റെ പ്രണയത്തിനെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും ഒക്കെയായിരുന്നു. ഒരുപാട് പ്രണയിച്ചിട്ടുള്ള ആളാണ് ഞാൻ, അത് പോലെ തന്നെ ബ്രേക്കപ്പും ഉണ്ടായിട്ടുണ്ട്.




   ബ്രേക്കപ്പിന്റെ വേദന നന്നായി അനുഭവിച്ചത് കൊണ്ട് ഒരു കാര്യം പറയാൻ പറ്റും, ശത്രുവിന് മാത്രമല്ല, ഏറ്റവും ഇഷ്ടപ്പെടുന്നവർക്ക് പോലും നമ്മളെ നിയന്ത്രിക്കാനുള്ള അനുവാദം നൽകരുത്. നമ്മുടെ ഇമോഷൻസ് നമ്മളിൽ ഭദ്രമായിരിക്കണം- എന്നാണ് സിദ്ധാർത്ഥ് പറയുന്നത്. ആരാധികമാർക്ക് തന്നോട് എന്തും ചോദിയ്ക്കാം, അതിന് സിദ്ധാർത്ഥ് മറുപടി നൽകും.  അരെയെങ്കിലും ഭീകരമായി പുറകെ നടന്ന് പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, എന്നെ പ്രണയിച്ചവർ എല്ലാം എന്നെ പുറകെ നടന്ന് പ്രണയിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ആരെയെങ്കിലും പിന്നാലെ നടന്ന് പ്രണയിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് സിദ്ധാർത്ഥ് ഒരു ആരാധികയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.





   സ്ത്രീ സംവിധായികമാരുടെ സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന്, സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ഞാൻ ജെന്റർ നോക്കാറില്ല എന്നായിരുന്നു നടന്റെ മറുപടി. അതിനിടയിൽ നിന്നാണ് കൊച്ചിയിൽ നിന്നും പോയ ഒരു മലയാളി പെൺകുട്ടി സിദ്ധാർത്ഥിനോട് പരസ്യമായി ആ ചോദ്യം ചോദിച്ചത്. എനിക്ക് നിങ്ങളെ പ്രൈവറ്റ് ആയി മീറ്റ് ചെയ്യാൻ പറ്റുമോ എന്നായിരുന്നു ചോദ്യം. ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് സിദ്ധാർത്ഥ് പറഞ്ഞു, എനിക്ക് വലിയ സ്വകാര്യതകൾ ഒന്നും ഇല്ല. അതുകൊണ്ട് നമ്മൾ ഇപ്പോൾ കണ്ടല്ലോ അത് മതി എന്ന്. വീഡിയോയിലെ ഈ പോർഷൻ മാത്രം ഇപ്പോൾ സിദ്ധാർത്ഥ് ഫാൻസ് ഏറ്റെടുത്ത് വൈറലാക്കുന്നത്.

మరింత సమాచారం తెలుసుకోండి: