ലെജൻ്റ് ശരവണൻ നിവിൻ പോളിയെ പോലെയുള്ള ലുക്കിൽ: കണ്ട് അമ്പരന്ന് ആരാധകരും! 'ദി ലെജൻഡ്’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ബിസിനസ്മാൻ ലെജൻഡ് ശരവണൻ്റെ പുതിയ മേക്കോവർ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. റോൾസ് റോയ്സിൽ പുത്തൻ ലുക്കിലായിരുന്നു ശരവണൻ്റെ എൻട്രി. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശരവണൻ്റെ മേക്കോവറിലുള്ള വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. തമിഴകത്തെ പുത്തൻ താരോദയമാണ് ലെജൻ്റ് ശരവണൻ. പലർക്കും ട്രോൾ മെറ്റീരിയൽ ആയിരുന്നെങ്കിലും ശരവണനെ സംബന്ധിച്ച് പ്രേക്ഷകരുടെ ഇടയിൽ തൻ്റെ വരവ് വലിയ രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചിരുന്നു. ദി ലെജൻഡ് എന്ന പേരിൽ സിനിമാ അരങ്ങേറ്റം നടത്തി കാണികളെ തിയറ്ററുകളിലെത്തിച്ച ശരവണൻ ഇപ്പോൾ സെലിബ്രിറ്റി ലെവലിലേക്ക് എത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അടുത്ത സിനിമയുടെ പ്രഖ്യാപനവും ഉടനുണ്ടാകുമെന്നാണ് സൂചന. അതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോയും പ്രചരിച്ചത്.
വീഡിയോയിലെ ശരവണൻ്റെ ലുക്ക് കണ്ട് നിവിൻ പോളിയെ പോലെയുണ്ടല്ലോ എന്നാണ് പ്രതികരണം ഉയരുന്നത്. വ്യാപാര മേഖലയിൽ വിജയക്കൊടി പാറിക്കുന്ന, കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സിൻ്റെ അമരക്കാരനാണ് ഇദ്ദേഹം. സൂപ്പർ ശരവണ, ദ് ലെജൻഡ് ശരവണ സ്റ്റോറുകളിലൂടെ സ്വയം ഒരു ബ്രാൻഡായി മാറിയ ശരവണൻ സ്വന്തം കച്ചവടസ്ഥാപനത്തിൻ്റെ മുഖവും പരസ്യങ്ങളുടെ മുഖവുമായി മാറി. പിന്നീടാണ് കോടികൾ വാരിയെറിഞ്ഞ് സിനിമയിലും തുടക്കം കുറിച്ചിരിക്കുന്നത്. ശരവണൻ തന്നെയായിരുന്നു സിനിമയുടെ നിർമാണവും.എപ്പോഴും കാണുന്ന ക്ലീൻ ഷേവ് ലുക്കിൽനിന്നും മാറി താടിയിൽ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ശരവണൻ എത്തിയത്. പുതിയ സിനിമയ്ക്കു വേണ്ടിയാണ് ശരവണൻ്റെ ഈ മേക്കോവറെന്നാണ് അണിയറ സംസാരം.
ആദ്യ സിനിമ ലെജൻ്റിനു ശേഷം ശരവണൻ തൻ്റെ ലുക്കിൽ മനപ്പൂർവമായ മാറ്റം സൃഷ്ടിക്കുകയാണ്. 52 കാരനായ 'ശരവണൻ അരുൾ' തമിഴ്നാട്ടിലെ വൻവ്യവസായ ശൃംഖലയെ നയിക്കുന്ന ബിസിനസ്മാനാണ്. പുതുമുഖ നായകനായുള്ള ശരവണൻ്റെ അരങ്ങേറ്റ ചിത്രമായിരുന്നു കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ദ് ലെജൻഡ്’.2019 ൽ ഷൂട്ടിങ്ങ് തുടങ്ങിയ ചിത്രത്തിന് കോവിഡിൻ്റെ വരവോടെ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. വമ്പൻ സെറ്റുകളിലും വിദേശരാജ്യങ്ങളിലുമായിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിംഗ്. അഞ്ച് ഭാഷകളിൽ പുതുമുഖ നായകൻ്റെ സിനിമ ബ്രഹ്മാണ്ഡ റിലീസായാണ് തിയറ്ററിലെത്തിച്ചത്. പ്രമോഷന് പോലും കോടികൾ ചെലവഴിച്ചും തെന്നിന്തിയൻ താര സുന്ദരിമാരെ അണിനിരത്തിയുമായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
ഇപ്പോൾ ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മിനിസ്ക്രീൻലേക്ക് സിനിമ എത്തിയിട്ടുണ്ട്.ദി ലെജൻ്റ് റിലീസ് ചെയ്തതിനു ശേഷം പുത്തൻ മേക്കോവറിലുള്ള ഫോട്ടോഷൂട്ട് ശരവണൻ നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. പുതിയ യുഗം ആരംഭിക്കുന്നു എന്ന് ഒരു ഹാഷ് ടാഗോടെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. ആദ്യ സിനിമയ്ക്കു റിലീസിനു മുൻപ് നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവുമൊക്കെ നേടിയിരുന്നെങ്കിലും മികച്ച ഇനിഷ്യൽ നേടാൻ ശരവണനു കഴിഞ്ഞിരുന്നു.
Find out more: