ഇളവുകൾ വിശദീകരിച്ച് മുഖ്യമന്ത്രി, ആരാധനാലയങ്ങളിൽ 40 പേർക്ക് അനുമതി! എ, ബി വിഭാഗത്തിലുള്ള സ്ഥലങ്ങളിൽ ഇലക്ട്രോണിക് കടകൾക്കും റിപ്പയർ ഷോപ്പുകൾക്കും തുറന്ന് പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാനത്തെ കൊവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് സർക്കാർ. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച ദിവസങ്ങളിൽ കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. മുടിവെട്ടാൻ മാത്രമാണ് അനുമതി ബാർബർ ഷോപ്പുകൾക്ക് അനുമതി നൽകുന്നത്. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് എത്താം.
എന്നാൽ, കൊവിഡ് പ്രതിരോധ വാക്സിൻ്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവർക്ക് മാത്രമായിരിക്കണം ആരാധനാലയങ്ങളിൽ പ്രവേശനം നൽകേണ്ടത്. വിശേഷ ദിവസങ്ങളിൽ മാത്രമാണ് 40 പേർക്ക് അനുമതിയുള്ളത്. എ, ബി പ്രദേശങ്ങളിലെ ബ്യൂട്ടി പാർലറുകൾക്കും ബാർബർ ഷോപ്പുകൾക്കും തുറന്ന് പ്രവർത്തിക്കാം. വീട്ട് ഉപകരണങ്ങൾ വിൽക്കുന്ന കടകൾക്കും തുറക്കാം. രാവിലെ 7 മണി മുതൽ വൈകിട്ട് 8 മണിവരെയാണ് പ്രവർത്തനാനുമതിയുള്ളത്. എഞ്ചിനീയറിങ്, പോളിടെക്നിക് കോളേജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ച സാഹചര്യത്തിൽ ഹോസ്റ്റലുകളിൽ താമസം അനുവദിക്കുന്ന കാര്യം അടുത്ത അവലോകന യോഗം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വാക്സിൻ്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ച സ്റ്റാഫുകളെയാണ് ബ്യൂട്ടി പാർലറുകളിൽ നിയോഗിക്കേണ്ടത്. എ, ബി വിഭാഗത്തിൽ വരുന്ന പ്രദേശങ്ങളിൽ സീരിയൽ ഷൂട്ടിങ്ങ് അനുവദിച്ചിട്ടുണ്ട്. അതേ രീതിയിൽ കർശന നിയന്ത്രണത്തോടെ സിനിമ ഷൂട്ടിങ്ങ് പ്രവർത്തനങ്ങളും നടത്താമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരളത്തിൽ ഇന്ന് 16,148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 114 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായത്.
ആരോഗ്യ മന്ത്രിയുടെ ഓഫീസ് വാർത്താ കുറിപ്പിൽ അറിയിച്ചു. കൂട്ടപരിശോധന ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതൽ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,52,11,041 സാമ്പിളുകളാണ് പരിശോധിച്ചത്.
Find out more: