ആ ചിത്രങ്ങൾ പുറത്തുവിട്ടാൽ നിങ്ങളെ ഞാൻ കൊല്ലും; കീർത്തിയുടെയും ആന്റണിയുടെയും വിവാഹ വിശേഷങ്ങളുമായി കല്യാണി പ്രിയദർശൻ! പ്രിയദർശനും സുരേഷ് കുമാറും നിലനിർത്തുന്ന സൗഹൃദം അവരുടെ മക്കൾക്കുമുണ്ട്. കീർത്തിയുടെ സന്തോഷങ്ങളിൽ പങ്കുചേരാനായി കല്യാണി ഓടിയെത്തിയിരുന്നു. സൗഹൃദത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് സുരേഷ് കുമാർ. സുഹൃത്തുക്കൾക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ തയ്യാറാവുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. അവരുടെ കാര്യങ്ങൾക്ക് അങ്ങേയറ്റത്തെ പ്രാധാന്യവും കൊടുക്കാറുണ്ട്. അടുത്ത ജന്മത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് മേനക തുറന്നുപറഞ്ഞിരുന്നു. അച്ഛനെപ്പോലെ തന്നെയാണ് മക്കളും. സുഹൃത്തുക്കളാണ് അവരുടെയും ലോകം.





   നിങ്ങളുടെ ബന്ധം പോലെ തന്നെ മനോഹരമായിരുന്നു നിങ്ങളുടെ കല്യാണം. ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച നിങ്ങൾക്ക് എല്ലാവിധ ആശംസകളും. നിങ്ങളെത്ര നന്നായിരിക്കുന്നു എന്ന് പറഞ്ഞ് ഞാൻ കരഞ്ഞതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാൽ നിങ്ങളെ ഞാൻ കൊല്ലും എന്നുമായിരുന്നു കല്യാണി കുറിച്ചത്. ഇതിനകം മൂന്ന് ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. നാളുകൾക്ക് ശേഷമായി ട്രെഡീഷണൽ ലുക്കിൽ എത്തിയത് കീർത്തിയുടെയും ആന്റണിയുടെയും വിവാഹത്തിനാണെന്ന് കല്യാണി പറഞ്ഞിരുന്നു. പച്ചക്കളറിലുള്ള സാരിയും ചേരുന്ന ആഭരണങ്ങളുമായിരുന്നു കീർത്തിയുടെ വേഷം. കല്യാണത്തിൽ പങ്കെടുത്ത വിശേഷങ്ങളെല്ലാം കല്യാണി പങ്കുവെച്ചിരുന്നു. ഇപ്പോഴാണ് നവദമ്പതികൾക്കൊപ്പമുള്ള ചിത്രം കല്യാണിക്ക് കിട്ടിയത്.ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായി കീർത്തിയെ നായികയായി പരിചയപ്പെടുത്തിയത് പ്രിയദർശനായിരുന്നു. അദ്ദേഹത്തിനോട് ഞങ്ങൾക്ക് നോ പറയാൻ കഴിയുമായിരുന്നില്ല.





   എന്നാണ് സുരേഷ് കുമാറും മേനകയും പറഞ്ഞത്.. പഠനകാര്യം പറഞ്ഞ് മറ്റെല്ലാ അവസരങ്ങളും വേണ്ടെന്ന് വെക്കുകയായിരുന്നു കീർത്തി. വിചാരിച്ചത്ര വിജയമായിരുന്നില്ല ഗീതാഞ്ജലി. മലയാളത്തിൽ നിന്നും തമിഴിലേക്ക് പോയപ്പോൾ മികച്ച കഥാപാത്രങ്ങളായിരുന്നു കീർത്തിക്ക് ലഭിച്ചത്. മാത്രവുമല്ല മുൻനിര താരങ്ങളും സംവിധായകരുമെല്ലാം താരപുത്രിക്ക് അവസരങ്ങൾ നൽകുകയും ചെയ്തിരുന്നു. തമിഴിന് ശേഷമായിരുന്നു തെലുങ്കിലേക്ക് പോയത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമായിരുന്നു പിന്നീട് താരപുത്രിക്ക് ലഭിച്ചത്. മഹാനടിയിലൂടെയായിരുന്നു ഈ നേട്ടം. അഭിനയം പോരെന്നുള്ള വിലയിരുത്തലുകളെല്ലാം അസ്ഥാനത്തായി മാറുകയായിരുന്നു. 




 വിവാഹ ശേഷവും സിനിമയില് സജീവമായിരിക്കും കീർത്തി എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ കീർത്തിയും കല്യാണിയും രേവതിയും സിദ്ധാർത്ഥും പ്രണവും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. കോമ്പിനേഷൻ സീനുകളൊന്നുമുണ്ടായിരുന്നില്ല ഇവർക്ക്. ഈ ചിത്രത്തിലൂടെയായി സിദ്ധാർത്ഥിന് ദേശീയ അവാർഡും ലഭിച്ചിരുന്നു. അവസരം ലഭിച്ചാൽ ഞങ്ങൾ ഒന്നിച്ചെത്തുമെന്ന് ഇവർ വ്യക്തമാക്കിയിരുന്നു.

Find out more: