ഈ യാത്രയ്ക്ക് എട്ട് വർഷം പഴക്കമുണ്ട്; രമ്യ നമ്പീശൻ മനസ്സ് തുറക്കുന്നു! ഇന്ദ്രൻസിൻ്റെ മുന്നൂറ്റിനാൽപ്പത്തിയൊന്നാമത്തെ ചിത്രമെന്ന പ്രത്യേകത നേടിയിരിക്കുകയാണ് 'ഹോം'. ഇന്ദ്രൻസിനെ നായകനാക്കി റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഹോം'. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ്. ചിത്രത്തെ ഇരുകൈയ്യും നീട്ടി ഹൃദയം കൊണ്ടാണ് പ്രേക്ഷകരൊക്കെ സ്വീകരിച്ചിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം മഞ്ജു പിള്ള കുട്ടിയമ്മ എന്ന ഒരു മികച്ച ഒരു കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ് ഹോമിലൂടെ. ചിത്രം അത്രമേൽ ഹൃദ്യമാണെന്നും ഹൃദയഹാരിയാണെന്നും ഓരോ പ്രേക്ഷകരെയും സിനിമയിൽ കാണാമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
മലയാള സിനിമയിൽ 40 വർഷങ്ങൾ പിന്നിടുന്ന ഇന്ദ്രൻസിന്റെ ഈ ചിത്രത്തിലെ പ്രകടനവും വലിയ കൈയ്യടി അർഹിക്കുന്നത് തന്നെയാണ്. ചിത്രത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടിയും നർത്തകിയും സംവിധായികയുമൊക്കെയായ രമ്യ നമ്പീശൻ ഹോം കണ്ട ശേഷം പ്രശംസകൾ അറിയിക്കുകയാണ്. 2013 ൽ പുറത്തിറങ്ങിയ ഫിലിപ്സ് ആന്റ് മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഛായാഗ്രഹണവും കഥപറച്ചിൽ രീതിയുമൊക്കെ ഏറെ ഹൃദ്യമാണ്.ചിത്രത്തിന് സംഗീതമൊരുക്കുന്നത് രാഹുൽ സുബ്രഹ്മണ്യമാണ്. ഛായാഗ്രഹണം നീൽ. എഡിറ്റിങ് പ്രജീഷ് പ്രകാശ്.രമ്യയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്.
ഈ യാത്രയ്ക്ക് എട്ട് വർഷം പഴക്കമുണ്ട്. നിരാശയിൽ നിന്ന് ടീം സർഗ്ഗാത്മക മുറവിളി കൂട്ടിയ ഒരുപാട് വികാരങ്ങളിലൂടെ കടന്നുപോയി, ഞാൻ അവയ്‌ക്കെല്ലാം സാക്ഷിയായി നിന്നു.ചിത്രത്തെ ഇരുകൈയ്യും നീട്ടി ഹൃദയം കൊണ്ടാണ് പ്രേക്ഷകരൊക്കെ സ്വീകരിച്ചിരിക്കുന്നത്. ഇന്ദ്രൻസിൻ്റെ മുന്നൂറ്റിനാൽപ്പത്തിയൊന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും ഹോമിനുണ്ട്. ഏറെ നാളുകൾക്ക് ശേഷം മഞ്ജു പിള്ള കുട്ടിയമ്മ എന്ന ഒരു മികച്ച ഒരു കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ് ഹോമിലൂടെ. ചിത്രം അത്രമേൽ ഹൃദ്യമാണെന്നും ഹൃദയഹാരിയാണെന്നും ഓരോ പ്രേക്ഷകരെയും സിനിമയിൽ കാണാമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
കുറെ കാലത്തിന് ശേഷം കണ്ട് മനസ്സ് നിറഞ്ഞ ഒരു മലയാളം സിനിമയാണെന്നും കഥയും ആവിഷ്കരണവും അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തിലെ ഹ്യൂമറും സെൻ്റിമെൻ്റ്സും ബീജിയെമ്മും അതിസുന്ദരമായ ദൃശ്യഭംഗിയുമാണ് ചിത്രത്തിൽ ഏറെ പ്രശംസിക്കപ്പെടേണ്ടതായി പ്രേക്ഷകർ പറയുന്നത്.അഭിനേതാക്കളിൽ നിന്നുള്ള ഉജ്ജ്വല പ്രകടനങ്ങൾ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും രമ്യ കുറിച്ചു.
Find out more: