കേരളത്തിലെ ബിജെപി പാർട്ടിയ്ക്ക് ശക്തിപകരാൻ ബിജെപി നേതാവ് സി സദാനന്ദൻ രാജ്യസഭയിലേക്ക്! കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ് കണ്ണൂരിൽ നിന്നുള്ള ബിജെപി നേതാവിനെ രാഷ്ട്രപതി നാമനിർദേശം ചെയ്തത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് സദാനന്ദൻ. കഴിഞ്ഞദിവസം നടന്ന ബിജെപി പുനഃസംഘടനയിലാണ് ഇദ്ദേഹത്തിനെ വൈസ് പ്രസിഡൻ്റാക്കിയത്.കേരളത്തിൽ നിന്നുള്ള ആർഎസ്എസ് - ബിജെപി നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. ഇദ്ദേഹം ഉൾപ്പെടെ നാലുപേരെ രാഷ്ട്രപതി ദ്രൗപദി മുർമു നാമനിർദേശം ചെയ്തു. കണ്ണൂർ സ്വദേശിയായ സദാനന്ദന് 1994-ൽ ഉണ്ടായ സിപിഎ -ആർഎസ്എസ് സംഘർഷത്തെ തുടർന്ന് ഇരുകാലുകളും നഷ്ടമായിരുന്നു. കൃത്രിമ കാലിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. ആക്രമണ സമയത്ത് ആർഎസ്എസ് ജില്ലാ സർകാര്യവാഹക് ആയിരുന്നു അദ്ദേഹം. 2016ൽ കൂത്തുപറമ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. അന്ന് മോദിയുൾപ്പെടെയുള്ള നേതാക്കൾ ഇദ്ദേഹത്തിനായി പ്രചാരണത്തിന് എത്തിയിരുന്നു
അക്രമ രാഷ്ട്രീയത്തിൻ്റെ ഇരകളുടെ പ്രതീകമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് വേളയിൽ മോദി പറഞ്ഞത്.സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ പ്രവേശനം, പ്രചോദനം ഉൾക്കൊണ്ടുള്ള തെരഞ്ഞെടുപ്പെന്ന് ബിജെപി പ്രതികരിച്ചു. സദാനന്ദൻ മാസ്റ്ററുടെ ജീവിതം രാഷ്ട്രീയ അക്രമങ്ങൾക്കെതിരായ കുറ്റപത്രമായി നിലനിൽക്കുന്നു. സദാനന്ദൻ മാസ്റ്ററുടെ ജീവിതം ധൈര്യത്തിൻ്റെയും അതിജീവനത്തിൻ്റെയും പ്രതീകമെന്ന് അമിത് മാളവ്യ പറഞ്ഞു. മാരകമായ ആക്രമണമേറ്റിട്ടും മാസ്റ്റർ ആർഎസ്എസ് ആക്ടിവിസ്റ്റായി പ്രവർത്തിച്ചു. രാഷ്ട്രീയ ആക്രമണങ്ങളുടെ കേന്ദ്രമായ കൂത്തുപറമ്പ് മത്സരിച്ചത് വലിയ സന്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിനെ തുടർന്നാണ് നാലുപേരെ പുതുതായി നാമനിർദേശം ചെയ്തത്.
അഭിഭാഷകൻ ഉജ്വൽ നികം, മുൻ ഫോറിൻ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിൻ എന്നിവരെയും രാഷ്ട്രപതി നാമനിർദേശം ചെയ്തിട്ടുണ്ട്.കേരളത്തിലെ പാർട്ടിയെ സംബന്ധിച്ചിടത്തോളം നിർണായക സാഹചര്യമാണ് ഇത്. രണ്ട് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകൾ വരാൻ പോവുകയാണ്. ആ തെരഞ്ഞെടുപ്പിലേക്ക് പാർട്ടി ഒരു സന്ദേശം നൽകിയിട്ടുണ്ട്. വികസിത കേരളം എന്ന സങ്കൽപ്പം. ആ സങ്കൽപ്പ സാക്ഷാത്കാരം സാധ്യമാകുന്ന തരത്തിലുള്ള നയങ്ങളും പരിപാടികളും പാർട്ടി തീരുമാനിക്കും. അതിൻ്റെ ഭാഗമായിട്ടുകൂടി ഇതിനെ കാണാമെന്നും സദാനന്ദൻ പ്രതികരിച്ചു.'രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി സൂചന തന്നിരുന്നു. ഇന്ന് രാവിലെയാണ് നോമിനേറ്റ് ചെയ്യപ്പെട്ടുവെന്ന് വിവരം ലഭിച്ചത്' എന്ന് സദാനന്ദൻ പ്രതികരിച്ചു.
കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങൾക്കും ശക്തിപകരുന്ന തരത്തിലുള്ള തീരുമാനമാണ് പാർട്ടിയുടെ ദേശീയ നേതൃത്വം, പ്രത്യേകിച്ച് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ നിന്നുള്ള ആർഎസ്എസ് - ബിജെപി നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. ഇദ്ദേഹം ഉൾപ്പെടെ നാലുപേരെ രാഷ്ട്രപതി ദ്രൗപദി മുർമു നാമനിർദേശം ചെയ്തു. കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ് കണ്ണൂരിൽ നിന്നുള്ള ബിജെപി നേതാവിനെ രാഷ്ട്രപതി നാമനിർദേശം ചെയ്തത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് സദാനന്ദൻ. കഴിഞ്ഞദിവസം നടന്ന ബിജെപി പുനഃസംഘടനയിലാണ് ഇദ്ദേഹത്തിനെ വൈസ് പ്രസിഡൻ്റാക്കിയത്.
Find out more: