കോളിവുഡിൽ ട്വന്റിട്വന്റിയുമായി ധനുഷും, ചിമ്പുവും! മലയാള സിനിമയിലെ വലിയ താര സാന്നിധ്യമായിരുന്നു ട്വൻ്റി ട്വൻ്റി എന്ന സിനിയമയുടെ പ്രത്യേകത. മലയാളത്തിലെ സൂപ്പർ താരങ്ങൾ അണിനിരന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ട്വൻ്റി. സൂപ്പർ സ്റ്റാറുകൾ ഒന്നിച്ച് സ്ക്രീനിലെത്തിയ ചിത്രം മലയാളത്തിൽ മാത്രമാണ് സാധ്യമായതെന്നാണ് ശ്രദ്ധേയ കാര്യം. പല ഭാഷാ സിനിമകളിൽ ഇത്തരത്തിൽ സൂപ്പർ സ്റ്റാറുകൾ ഒത്തൊരുമിച്ച് ചിത്രം പ്ലാൻ ചെയ്തെങ്കിലും ഒന്നും സാധ്യമായില്ല. ഇപ്പോൾ കോളിവുഡ് സിനിമ ലോകത്തും താരങ്ങളുടെ സംഗമമായി മറ്റൊരു ട്വൻ്റി ട്വൻ്റി ചിത്രം പ്ലാൻ ചെയ്യുന്നതായാണ് റിപോർട്ട്. ധനുഷും ചിമ്പുമാണ് അത്തരത്തിലൊരു ചിത്രത്തിനായ മുന്നിട്ടിറങ്ങുന്നത്. ധനുഷും ചിമ്പുവും ചേർന്നു കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷായിരിക്കും.
2017 ൽ പുറത്തിറങ്ങിയ പവർ പാണ്ടിക്കു ശേഷം ധനുഷിൻ്റെ രണ്ടാമത്തെ സംവിധാന സംരംഭമായിരിക്കും ചിത്രം. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. ധനുഷും ചിമ്പുവും ഒന്നിച്ചു സ്ക്രീനെത്തുന്നത് ഇതാദ്യമായാണ്. ഇരുവരും സിനിമയിലെത്തി കരിയർ തുടങ്ങുന്നത് ഒരേസമയത്താണ്. രണ്ടും പേരും തമ്മിൽ ശത്രുതയിലാണെന്നു കെ ടൗണിൽ പ്രചരണതത്തിലുള്ളതാണ്. ഇപ്പോൾ ഗോസിപ്പുകൾക്ക് വിരാമം നൽകിയാണ് ഇരുവരും ഒന്നിച്ചൊരു സിനിമ ചെയ്യുന്നത്. തങ്ങൾക്കിടയിൽ മത്സരമുണ്ടെന്നും അതു ശത്രുതയിലല്ലെന്നും അടുത്ത സുഹൃത്തുക്കളാണ് ഞങ്ങൾ ഇരുവരുമെന്നും ചിമ്പുവും ധനുഷും മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്.
പുതിയൊരു ചിത്രത്തിനായി ഇരുവരും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ചിത്രം ഉറ്റു നോക്കുന്നത്. ചിത്രത്തിൻ നായകന്മാരാകുന്നതും ധനുഷും ചിമ്പുവുമാണ്. വല്ലവൻ എന്ന ചിത്രത്തിലൂടെ തിരക്കഥ രചനയും സംവിധാനവും വഴങ്ങുമെന്നു തെളിയിച്ചിട്ടുള്ളതാണ് ചിമ്പുവും. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്തു ചിമ്പു നായകനായ വെന്തു തനിന്തതു കാട് മികച്ച വിജയമാണ് നേടിയത്. പത്തു തല എന്ന ചിത്രമാണ് ഇനി ചിമ്പുവിൻ്റെതായി എത്തുന്നത്. തിരുചിത്രമ്പലം എന്ന വലിയ ഹിറ്റുമായി നിൽക്കുകയാണ് ധനുഷ്. നിത്യ മേനോനായിരുന്നു ചിത്രത്തിലെ നായിക.തമിഴകത്തെ വിലയേറിയ സ്റ്റാറുകളാണ് ധനുഷും ചിമ്പുവും.
എന്നാൽ അഭിനയം മാത്രമല്ല സംവിധാനവും തിരക്കഥാ രചനയും ഗാനരചനയും ആലാപനവും തങ്ങൾക്കു വഴങ്ങുന്നവരാണ് തെളിയിച്ചവരാണ് ഇരുവരും. അതിഥി താരമായും കഥാപാത്രങ്ങളായും സൂപ്പർ സ്റ്റാറുകൾ എത്തുമെന്നാണ് റിപോർട്ട്. ഇതോടെ തമിഴകത്തും നിരവധി താരങ്ങൾ ഒന്നിക്കുന്ന മറ്റൊരു ട്വൻ്റി ട്വൻ്റി സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ഇപ്പോൾ കരാറായിരിക്കുന്ന ചിത്രങ്ങൾ പൂർത്തികരിച്ച ശേഷമാകും ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിലേക്കു കടക്കുന്നത്. ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ പുറത്തുവിട്ടട്ടില്ല. ചിമ്പുവും ധനുഷും ഒന്നിക്കുന്ന ചിത്രത്തിൽ തമിഴിലെ മുൻനിര നായകന്മാരും ഭാഗമാകും.
Find out more: