ബോക്സ് ഓഫീസ് കളക്ഷനിൽ തകർത്ത് മുന്നേറി അവതാർ! ബോക്‌സ് ഓഫീസ് കളക്ഷനിൽ വൻ തരംഗം തന്നെ സൃഷ്ടിച്ച് അവതാർ മുന്നേറുകയാണ്. അവതാർ രണ്ട് മുൻഗാമിയെപ്പോലെ തന്നെ നിരൂപകരുടെ ഇടയിൽ നിന്ന് മികച്ച അഭിപ്രായം നേടിയതോടെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസുകൾക്ക് മികച്ച വരുമാനവും നൽകി . അമേരിക്കയിലും കാനഡയിലുമായി 12,000-ലധികം സ്‌ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. തിയറ്ററുകളിൽ തകർത്ത് മുന്നേറി അവതാർ. റിലീസ് കഴിഞ്ഞുള്ള ആദ്യ വാരാന്ത്യത്തിൽ തന്നെ ഇന്ത്യയിൽ 160 കോടി രൂപയിലധികമാണ് ചിത്രം നേടിയത്. ഈ വർഷം പുറത്തിറങ്ങിയ മറ്റ് ബോളിവുഡ് ചിത്രങ്ങളെ മറികടന്ന് മികച്ച പ്രകടനമാണ് അവതാർ കാഴ്ച വെച്ചത്. റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ തന്നെ ഇന്ത്യയിലുടനീളമുള്ള മൊത്തം കളക്ഷനിൽ 100 കോടി രൂപ കടന്നിരുന്നു.




   മൂന്നര മണിക്കൂർ ആണ് ചിത്രത്തിൻെറ ദൈർഘ്യം.അന്താരാഷ്ട്രതലത്തിൽ 40,000 സ്‌ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഡിസ്‌നിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണിത്. ഇന്ത്യയിലെ വലിയ ഓപ്പണിങ് കിട്ടിയ രണ്ടാമത്തെ ചിത്രം കൂടിയാണ് അവതാർ. 2019 ൽ പുറത്തിറങ്ങിയ അവഞ്ചേർസ് എൻഡ് ഗെയിം ആണ് ഇതിനു മുൻപ് ഇന്ത്യയിൽ റെക്കോർഡ് സൃഷ്ടിച്ചത്. 53.10 കോടി രൂപയായിരുന്നു ചിത്രം നേടിയത്. 13 വർഷത്തോളമെടുത്താണ് കാമറൂൺ അവതാർ ദ് വേ ഓഫ് വാട്ടർ ഒരുക്കിയത്. ഇക്കാലയളവിൽ അദ്ദേഹം മറ്റൊരു ചിത്രത്തേയും കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലായെന്നതാണ് മറ്റൊരു കാര്യം. നൂതന സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി കൊണ്ടാണ് സംവിധായകൻ ചിത്രമൊരുക്കിയിരിക്കുന്നത്. 





  ഡിസ്നിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് എന്നതിലുപരി ലോകമെമ്പാടുമുള്ള സിനിസ്ക്രീനുകളിൽ അതിശയക്കാഴ്ചകൾ ഒരുക്കുകയായിരുന്നു അവതാർ 2. ജെയിംസ് കാമറൂൺ അവതാർ ആരാധകരെ നിരാശരാക്കിയില്ല.350 മില്യൺ ഡോളറിലധികം ചെലവഴിച്ചാണ് അവതാർ നിർമാണം, ഒരു ദശാബ്ദത്തിന് ശേഷം എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രത്തിൻെറ തുടർച്ച എന്ന നിലയിലും അവതാർ 2 ശ്രദ്ധേയമായിരുന്നു. ഇന്ത്യയിൽ ചിത്രം പുറത്തിറങ്ങി ഏതാനും ദിവസങ്ങളിൽ തന്നെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. റിലീസ് ചെയ്ത്ണ്ടാം ദിവസം തന്നെ ചിത്രം ഇന്ത്യയിൽ 45-46 കോടി രൂപ നേടിയിരുന്നു. ഉടൻ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ പ്രവേശിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കേരളം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും വൻ സ്വീകരയത ചിത്രത്തിന് ലഭിച്ചു.

Find out more: