ഡിറ്റക്ടീവ് ഉജ്ജ്വലന്നായി ധ്യാൻ ശ്രീനിവാസൻ! ആ ഗ്രാമത്തിൽ ആകെയുള്ളൊരു കള്ളൻ വല്ല അടക്കയോ വാഴക്കുലയോ തേങ്ങയോ മോഷ്ടിക്കുന്നവൻ. എഫ് ഐ ആർ പോലും ഇടാൻ പറ്റാത്ത ആ കള്ളൻ മാത്രമുള്ളൊരു ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിൽ എന്തു ജോലിയുണ്ടാവാനാണ്. ആ സ്‌റ്റേഷനിലെ എസ് ഐ സച്ചിന് ഒരു കേസുപോലും തെളിയിച്ച പരിചയമില്ല. അവിടെയൊരു കൊലപാതകം നടന്നാൽ എന്താവും അവസ്ഥ. ഒന്നിനു പിറകേ പിന്നേയും പിന്നേയും കൊലപാതകങ്ങൾ നടന്നാലോ? എസ് ഐ സച്ചിനും ടീമും മാത്രമല്ല കാഴ്ചക്കാരും ഞെട്ടേണ്ടതാണ്. സുന്ദരമായൊരു പ്ലാച്ചിക്കാവ് ഗ്രാമവും അവിടെ ക്രൈം റേറ്റ് തീരെ കുറവുള്ളൊരു പൊലീസ് സ്റ്റേഷനും. പറഞ്ഞാൽ അനുസരിക്കാതിരിക്കുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്ന കുട്ടികളെ പേടിപ്പിക്കാൻ മലയാളികൾ പറയാറുള്ള 'കോക്കാച്ചി'യുടെ ഇംഗ്ലീഷ് വേർഷനായ ബൂഗിമാനാണ് സിനിമയിൽ കൊലപാതക പരമ്പരകൾ നടത്തുന്ന സാങ്കൽപ്പിക കഥാപാത്രം. ബൂഗിമാന്റെ കൊലപാതകം അന്വേഷിക്കാൻ വരുന്ന പൊലീസ് സംഘത്തെ നയിക്കുന്നത് 'ശംഭു മഹാദേവൻ' ആണ്.
അദ്ദേഹത്തിന്റെ സഹായികൾ കുഞ്ചാക്കോയും ബോബനും. ശംഭു മഹാദേവന്റെ വാഹന നമ്പർ ബൂഗിമാന്റെ പേര് ഓർമിപ്പിക്കുന്ന ബി എം എന്നാണ് ആരംഭിക്കുന്നത്. അന്വേഷണ സംഘം സഞ്ചരിക്കുന്നത് മഞ്ഞ നിറമുള്ള കാറിൽ. ആകെയൊരു നാടകീയതയുണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളും ഇതിലെല്ലാം ഒളിച്ചുവെച്ചിട്ടുണ്ട്. എന്നാൽ, അവയൊന്നും ഉദ്ദേശിച്ച പോലെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കാതെ പോകുന്നത് സിനിമയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. നാടൻ ഡിറ്റക്ടീവ് ഉജ്ജ്വലനെ ഉജ്ജ്വലമായി അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഭാഗങ്ങളൊക്കെ പല സമയങ്ങളിലായി പല സിനിമകളിൽ കണ്ടതായി പ്രേക്ഷകർക്ക് തോന്നുന്നുണ്ടെങ്കിൽ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കൊലയാളിയെ കാണുമ്പോൾ റോഷാക്കിലെ മുഖംമറച്ച ആസിഫലിയെ ഓർമിക്കുന്നതും പ്രേക്ഷകരുടെ കുറ്റമായി കാണാനാവില്ല. ഇത്രയും നാൾ കണ്ട കഥാപാത്രത്തിൽ നിന്നും വേഷത്തിലും ഭാവത്തിലും കലാഭവൻ നവാസിനൊരു മാറ്റം നൽകിയതാണ് ഡിറ്റക്ടീവ് ഉജ്ജ്വലനിലെ ഒരേയൊരു പരീക്ഷണം.
അത് വിജയകരമായി അവതരിപ്പിക്കാൻ നവാസിനായിട്ടുമുണ്ട്. ഇത്തരത്തിൽ രസകരമായൊരു കഥാ തന്തുവാണ് ഡിറ്റക്ടീവ് ഉജ്ജ്വലനായി രചയിതാക്കളും സംവിധായകരുമായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ഒരുക്കിയിരുന്നത്. പക്ഷേ, കഥയുടെ മനോഹാരിത തിരക്കഥക്ക് നൽകാനാവാതെ പോയത് ഡിറ്റക്ടീവ് ഉജ്ജ്വലന്റെ പ്രധാന പോരായ്മയായി. എഴുതി തയ്യാറാക്കിയ വഴിയിലൂടെ സിനിമ സഞ്ചരിക്കുന്നത് ബോധതലത്തിൽ തന്നെ പ്രകടമായിരുന്നു. ഗ്രാമത്തിലെ 'പണിയില്ലാത്ത' പൊലീസുകാരെ അന്വേഷണത്തിൽ സഹായിക്കുന്ന 'നാടൻ' ഡിറ്റക്ടീവാണ് ഉജ്ജ്വലൻ. കിണ്ടിയും കിണ്ണവും കളവു പോയാലും ആടിനേയും കോഴിയേയും കളവുപോയാലും നാട്ടുകാർ പൊലീസ് സ്റ്റേഷനിലല്ല, ഡിറ്റക്ടീവ് ഉജ്ജ്വലനിലാണ് വിശ്വാസം അർപ്പിച്ചിരിക്കുന്നത്. വളരെ സാധാരണമായ ശരാശരി സിനിമയുടെ നിലവാരത്തിൽ നിന്നും മുകളിലേക്ക് എത്താൻ ഉജ്ജ്വലനും സംഘത്തിനും ഒരിടത്തു പോലും സാധിക്കുന്നില്ല.
ക്രൈം, മിസ്റ്ററി, ത്രില്ലർ ഴോണറുകളൊന്നും അത്രമേൽ സ്വാധീനിക്കുന്നേയില്ല. അടുത്തത് എന്ത് സംഭവിക്കുമെന്ന് പ്രേക്ഷകന് പ്രവചിക്കാൻ സാധിക്കുന്നതിന് പുറമേ പലയിടങ്ങളിലും സംഭവഗതികൾ പ്രധാന കഥാപാത്രത്തിന് പറഞ്ഞു മനസ്സിലാക്കിത്തരേണ്ട അവസ്ഥയുമുണ്ട്.സസ്‌പെൻസ് പോലെ തുടരുന്ന ചില ദുരൂഹതകൾ മാത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലനിൽ പ്രേക്ഷകനെ ആശങ്കയിലോ മുൾമുനയിലോ നിർത്തുന്ന സംഗതികൾ. അതാകട്ടെ അവസാനം വരെ തുടരുകയും പ്രേക്ഷകരെ ബോധ്യപ്പെടുത്താതെ അവസാനിപ്പിക്കുകയും ചെയ്യുന്നു. സിജു വിൽസൺ അവതരിപ്പിച്ച ശംഭു മഹാദേവിന്റെ ചില സംസാരങ്ങൾ ഉജ്ജ്വലനുമായുള്ള ബന്ധത്തിന്റെ പാലങ്ങൾ തുറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ പിന്നണി പ്രവർത്തകർ താത്പര്യം കാണിച്ചിട്ടില്ല.
ചിലപ്പോൾ പ്രേക്ഷകരുടെ ചിന്തയ്ക്ക് വിടാനായി ആ കഥാപാത്രത്തെ അവശേഷിപ്പിച്ചതുമാകാം. നാടൻ ഡിറ്റക്ടീവ് ഉജ്ജ്വലനെ ഉജ്ജ്വലമായി അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഭാഗങ്ങളൊക്കെ പല സമയങ്ങളിലായി പല സിനിമകളിൽ കണ്ടതായി പ്രേക്ഷകർക്ക് തോന്നുന്നുണ്ടെങ്കിൽ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കൊലയാളിയെ കാണുമ്പോൾ റോഷാക്കിലെ മുഖംമറച്ച ആസിഫലിയെ ഓർമിക്കുന്നതും പ്രേക്ഷകരുടെ കുറ്റമായി കാണാനാവില്ല.
Find out more: