
വാട്സ്ആപ്പിന് സമാനമായി ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാനും, സ്വീകരിക്കാനും, പുതിയ ഗ്രൂപ്പുകൾ സൃഷ്‌ടിക്കാനും അല്ലെങ്കിൽ ചിത്രങ്ങളും വീഡിയോകളും പോലുള്ള മൾട്ടിമീഡിയ കണ്ടന്റുകൾ അയയ്‌ക്കാനും സന്ദേശ് ആപ്പ് വഴി സാധിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും സന്ദേശ് അപ്ലിക്കേഷൻ ഇപ്പോൾ ഉപയോഗിക്കാം.കോൺടാക്റ്റ് ഷെയറിങ്, ഗ്രൂപ്പ് ചാറ്റ്, ഫേവറിറ്റ്സ് തുടങ്ങിയ വാട്സ്ആപ്പ് ജനപ്രീയമാക്കിയ ഒട്ടുമിക്ക ഫീച്ചറുകളും സന്ദേശ് ആപ്പിലും ലഭ്യമാണ്. മാത്രമല്ല സന്ദേശ് ആപ്പ് കൂടാതെ സാംവാദ് (സംഭാഷണം എന്നർത്ഥം വരുന്ന) എന്ന പേരിൽ രണ്ടാമതൊരു ആപ്ലിക്കേഷനും സർക്കാർ തയ്യാറാക്കുന്നുണ്ട് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വാട്സ്ആപ്പിന് സമാനമായി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്താണ് സന്ദേശ് (ഹിന്ദിയിലെ സന്ദേശം എന്നാണ് അർത്ഥമാക്കുന്നത്) ആപ്പിൽ വിവരങ്ങൾ കൈമാറുന്നത്.നിങ്ങളുടെ ഫോൺ നമ്പർ നൽകിയാണ് സൈൻ ഇൻ ചെയ്യാൻ സാധിക്കുക. ഓതന്റിക്കേഷനായി മൊബൈൽ നമ്പറിൽ വരുന്ന 6 അക്ക ഓടിപി നമ്പർ നൽകേണ്ടതുണ്ട്. ജിമെയിൽ, ഹോട്ട്മെയിൽ തുടങ്ങിയ സ്വകാര്യ മെയിൽ ഐഡികളിലൂടെ സന്ദേശ് ആപ്പിൽ ലോഗ് ഇൻ ചെയ്യാൻ സാധിക്കില്ല.
@gov.in എന്നവസാനിക്കുന്ന ഇമെയിൽ ഐഡികൾക്ക് മാത്രമേ അക്സസ്സ് ലഭിക്കൂ. പൊതു ജനങ്ങൾക്ക് ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ലോഗ് ഇൻ ചെയ്യാൻ സാധിക്കൂ എന്ന് ചുരുക്കം.ഗവൺമെന്റിന്റെ ജിംസ് പോർട്ടൽ വഴി ആൻഡ്രോയിഡ് 5.0-ലും അതിനുമുകളിലുമുള്ള ഓഎസ്സിൽ പ്രവർത്തിക്കുന്ന ഏതൊരു ആൻഡ്രോയിഡ് സ്മാർട്ഫോണിലും സന്ദേശ് ആപ്പ് പ്രവർത്തിപ്പിക്കാം. മാത്രമല്ല ആപ്പ് സ്റ്റോർ വഴി ഐഓഎസ് ഉപഭോക്താക്കൾക്കും സന്ദേശ് ആപ്പ് ഡൌൺലോഡ് ചെയ്യാം.