സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴ. കണ്ണൂരും കാസര്‍കോടും ഒഴികെ പന്ത്രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ അതിശക്തമായ മഴയ്‌ക്കോ സാധ്യതയുണ്ട്.
നാളെ(ചൊവ്വാഴ്ച) തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ അതിശക്തമായ മഴയ്‌ക്കോ ആണ് സാധ്യത. അടുത്ത മൂന്നുദിവസം സംസ്ഥാനത്ത് ഇടിയോടു കൂടിയ കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട അധികാരികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. മഴ ഇനിയും ശക്തി പ്രാപിക്കാൻ ആണ് സാധ്യത.
click and follow Indiaherald WhatsApp channel