കെ-റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല; കേന്ദ്രത്തിൻ്റെ സ്വപ്നം ബുള്ളറ്റ് ട്രെയിൻ ശൃംഖല! പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനം നിർത്തിവെച്ചിട്ടില്ലെന്നും ഡിപിആർ അംഗീകരിക്കപ്പെടുന്നതിനു മുന്നോടിയായി കേന്ദ്ര റയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞെന്നുമാണ് കെ-റെയിൽ വ്യക്തമാക്കുന്നത്. പദ്ധതിയുടെ ഭൂമിയേറ്റെടുപ്പിനു മുന്നോടിയായി നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ പലയിടത്തും നടത്തുന്ന പ്രതിഷേധങ്ങൾക്ക് കോൺഗ്രസിൻ്റെയും ബിജെപിയുടെയും പ്രത്യക്ഷ പിന്തുണയുണ്ട്. സംസ്ഥാനത്തിനു മേൽ വരുന്ന വലിയ കടബാധ്യതയും ഭൂമിയേറ്റെടുപ്പിനോടുള്ള ജനങ്ങളുടെ നിഷേധാത്മക സമീപനവുമാണ് സർക്കാരിനു മുന്നിലെ വെല്ലുവിളി. എന്നാൽ ലോകമെമ്പാടുമുള്ള അതിവേഗ റെയിൽപാതകളോട് കിടപിടിക്കത്തക്ക രീതിയിൽ റെയിൽ ശൃംഖല പടുതുയർത്താനുള്ള കേന്ദ്രസർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യം നിലനിൽക്കേ കേരള സർക്കാരിൻ്റെ പദ്ധതിയോട് എത്ര കാലം മുഖം തിരിക്കാനാകും എന്നതാണ് നിർണായക ചോദ്യം.
സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പാതയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ നിർത്തിവെച്ചെന്ന വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ റെയിൽ കോർപ്പറേഷൻ. ഇന്ത്യൻ റെയിൽവേ ശൃംഖല ബ്രോഡ് ഗേജിലാണ്. അതിൽ നിന്നും കുറച്ചു വീതി കുറഞ്ഞ സ്റ്റാൻഡേഡ് ഗേജ് പാതയിൽ കുതിയ്ക്കുന്ന സിൽവർലൈൻ ട്രെയിനിന് ബ്രോഡ് ഗേജ് പാതയിലൂടെ തുടർന്ന് സഞ്ചരിക്കാനാകില്ല. എന്നാൽ കേരളത്തിലെ അതിവേഗപ്പാത നിർമാണം ഒറ്റപ്പെട്ട പദ്ധതിയല്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യയിലുള്ള ബ്രോഡ് ഗേജ് ട്രാക്കിലൂടെ മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കാൻ നിലവിൽ സാങ്കേതികവിദ്യയില്ല. ജപ്പാനിലും യൂറോപ്യൻ രാജ്യങ്ങളിലുമുള്ള അതിവേഗ ട്രെയിനുകൾ സഞ്ചരിക്കുന്ന സ്റ്റാൻഡേഡ് ഗേജ് സംവിധാനമാണ് സിൽവർലൈൻ പിന്തുടരുക. ഇതേ വീതിയിയുള്ള അതിവേഗ ട്രാക്ക് ഇന്ത്യൻ നഗരങ്ങളെയെല്ലാം ബന്ധിപ്പിച്ച് തയ്യാറാക്കാനും 2050ഓടു കൂടി ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും അതിവേഗ ട്രെയിൻ സർവീസ് എത്തിക്കാനുമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ പദ്ധതി. ഇത്തരത്തിലുള്ള ആദ്യ പാത മുംബൈ മുതൽ അഹമ്മദാബാദ് വരെ നിർമിച്ചു വരികയാണ്.
തിരുവനന്തപുരത്തു നിന്ന് സിൽവർലൈൻ പാതയിൽ കാസർകോട് എത്തുന്ന യാത്രക്കാരൻ അവിടെ നിന്ന് എങ്ങനെ തുടർന്ന് യാത്ര ചെയ്യും എന്നതായിരുന്നു പദ്ധതിയെ എതിർക്കുന്നവർ ഉയർത്തിയ ഒരു ചോദ്യം.കുറച്ചധികം കാലതാമസമുണ്ടായെങ്കിലും 2031ഓടു കൂടി നിർമാണം പൂർത്തിയാക്കി ഈ പാതയിലൂടെ അതിവേഗ ട്രെയിൻ ഓടിക്കാനാണ് പദ്ധതി. കേന്ദ്ര സർക്കാരിൻ്റെ ആശീർവാദത്തോടെ നടത്തുന്ന ഈ പദ്ധതിയ്ക്ക് 1.1 ലക്ഷം കോടിയാണ് ചെലവ്. മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകൾ ഈ തുകയുടെ 10 ശതമാനം വീതം നൽകുമ്പോൾ ശേഷിക്കുന്ന തുക മുഴുവനും ജപ്പാനിൽ നിന്നുള്ള വിദേശവായ്പയാണ്. സമാനമായ രീതിയിൽ സംസ്ഥാനങ്ങളുടെ സഹകരണത്തോടെയും സ്വകാര്യ നിക്ഷേപം വഴിയും പാതകൾ പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.
1947ൽ രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ 53,997 കിലോമീറ്റർ റെയിൽ പാത മാത്രമായിരുന്നു ഉണ്ടായിരുന്നത്. 67,368 കിലോമീറ്റർ ദൂരത്തിലുള്ള റെയിൽവേ ശൃംഖല ഇന്നുണ്ട്. എന്നാൽ 70 വർഷത്തിനിടെ പൂർത്തീകരിക്കാനായത് 13000 കിലോമീറ്റർ പാത മാത്രമാണ് എന്നതാണ് ശ്രദ്ധേയം.ഡൽഹിയെയും കൊൽക്കത്തയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 1660 കിലോമീറ്റർ നീളം വരുന്ന അതിവേഗപ്പാതയുടെ സർവേ കഴിഞ്ഞ ദിവസമാണ് റയിൽവേ പൂർത്തിയാക്കിയത്. ഡൽഹി - അഹമ്മദാബാദ് അടക്കമുള്ള പാതകളുടെ സർവേ നടപടികളും പുരോഗമിക്കുന്നുണ്ട്. കെ - റെയിലിനു സമാനമായി വൻതോതിൽ വിദേശവായ്പയെടുത്ത് നിർമാണം പൂർത്തീകരിക്കാനാണ് പല സംസ്ഥാന സർക്കാരുകളും പദ്ധതിയിടുന്നത്.
Find out more: