ഷെറിന്റെ വരവോടെ വച്ചടി വച്ചടി കയറ്റം; നാരായണി വരാൻ ഇനി ദിവസങ്ങൾ! സ്വന്തം വധുവിനേയും മേക്കപ് ഇട്ട് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു ഒരു സമയത്ത് വികാസ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹവും ഭാര്യ ഷെറിനും. തങ്ങളുടെ ആദ്യ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിൽ. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ആളെത്തും. തനിക്ക് ഒരു പെൺകുഞ്ഞാകും വരാൻ പോകുന്നതെന്നാണ് വികാസിന്റെ പ്രതീക്ഷ. സെലിബ്രിറ്റി മേക്ക്അപ് ആർട്ടിസ്റ്റാണ് വികാസ് വികെ. നിരവധി താരങ്ങളുടെ മംഗല്യത്തിന് അവരെ അണിയിച്ചൊരുക്കി സുന്ദരി കുട്ടികൾ ആക്കിയത് വികാസ് ആയിരുന്നു.നമ്മൾ ഒരുപാട് കാത്തിരുന്നു കിട്ടാൻ പോകുന്ന കണ്മണിയാണ്, അതും നല്ല റിസ്‌ക്കെടുത്ത പ്രെഗ്നൻസി.





മൂന്നാം മാസം മുതൽ ഇത്രനാൾ ബെഡിൽ തന്നെ ആയിരുന്നു, നല്ല പേടിയും കാര്യങ്ങളും ഒക്കെ ആയിരുന്നു. ഇപ്പോൾ ആണ് കുറച്ചെങ്കിലും ഇരിക്കുന്നത്- വികാസ് പറഞ്ഞിരുന്നു.ഗർഭിണി ആയ ദിവസം മുതൽ ഇതുവരെ എന്റെ കൂടെ തന്നെയുണ്ട്. ഞാൻ സ്ട്രഗിൾ ചെയ്യുമ്പോൾ പുള്ളിയും സ്ട്രഗിൾ ചെയ്യുകയാണ്. ഇത് വരെയും എന്റെ ഒപ്പം തന്നെ ആയിരുന്നു എന്തിനും- എന്നാണ് വികാസിനെ കുറിച്ച് ഷെറിൻ പറഞ്ഞത്. വർഷങ്ങൾ ആയി വികാസ്, മേക്കപ് ആർടിസ്റ്റ് ആണ്. 2021 ഫെബ്രുവരി 12ന് ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വികാസിന്റെയും ഷെറിന്റെയും വിവാഹം, വിവാഹത്തിന്റെ അന്ന് വധു ഷെറിന്റെയും മേക്ക്അപ് ചെയ്തത് വികാസ് ആയിരുന്നു. തന്റെയും ഭാര്യയുടെയും രണ്ടാം വിവാഹം ആയിരുന്നുവെന്ന് വികാസ് തന്നെ പറഞ്ഞിട്ടുണ്ട്.ഞങ്ങൾ രണ്ടാൾക്കും ഇത് രണ്ടാം വിവാഹമാണ്.





അപ്പോൾ ആദ്യ വിവാഹത്തിന് ഉണ്ടായ പ്രശ്നങ്ങൾ രണ്ടാം വിവാഹത്തിൽ ഉണ്ടാകാൻ പാടില്ലല്ലോ. അതുകൊണ്ടു പരസ്പരം സംസാരിച്ചപ്പോൾ തന്നെ നമ്മൾക്ക് പരസ്പരം മനസ്സിലായിരുന്നു. കാരണം ചൂടുവെള്ളത്തിൽ വീണ പൂച്ച വെള്ളം കണ്ടാൽ തന്നെ പിന്നീട് പേടിക്കും. എന്നാൽ ഇത് പ്രശ്നമില്ല ഐസ് ആണെന്ന് മനസിലാക്കിയപ്പോൾ തന്നെ വീട്ടിൽ ഓക്കേ ആയെന്നും വികാസ് പറഞ്ഞിട്ടുണ്ട്.ഷെറിനുമായുള്ള വിവാഹത്തിന് മുൻപേ തന്നെ വികാസ് ഈ ഫീൽഡിൽ എത്തിയിരുന്നു. എങ്കിലും രണ്ടാം വിവാഹത്തോടെ ജീവിതം തിരിച്ചുപിടിച്ച ശേഷമാണ് കരിയറിൽ തിളങ്ങാൻ സാധിച്ചത് എന്നുപറയുന്നതിൽ തെറ്റില്ല. തങ്ങളുടേത് ഒരിക്കലും ലവ് മാര്യേജ് ആയിരുന്നില്ല എന്ന് മുൻപൊരിക്കൽ വികാസ് പറഞ്ഞിട്ടുണ്ട്.




 മാട്രിമോണിയൽ വഴി വന്ന ആലോചനയാണ്, സത്യത്തിൽ മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് ഒന്നും പെണ്ണ് കിട്ടാനില്ലായിരുന്നു. ചേച്ചി വഴിയാണ് ആലോചന ഷെറിനിലേക്ക് എത്തുന്നതും- വികാസ് പറഞ്ഞിരുന്നു. സെലിബ്രിറ്റി മേക്ക്അപ് ആർട്ടിസ്റ്റാണ് വികാസ് വികെ. നിരവധി താരങ്ങളുടെ മംഗല്യത്തിന് അവരെ അണിയിച്ചൊരുക്കി സുന്ദരി കുട്ടികൾ ആക്കിയത് വികാസ് ആയിരുന്നു. സ്വന്തം വധുവിനേയും മേക്കപ് ഇട്ട് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു ഒരു സമയത്ത് വികാസ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹവും ഭാര്യ ഷെറിനും. തങ്ങളുടെ ആദ്യ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിൽ.

Find out more: