ബഹിരാകാശത്തെ സുൽത്താന് യുഎഇയിൽ രാജകീയ വരവേൽപ്! ബഹിരാകാശ ദൗത്യത്തിനായി അഞ്ച് വർഷത്തെ തയ്യാറെടുപ്പുകൾ നടത്തിയതു മുതൽ 180 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചത് വരെയുള്ള കാലം ജീവിതകാലത്തെ ഏറ്റവും വലിയ അനുഭവമാണെന്നും അൽ നെയാദി കൂട്ടിച്ചേർത്തു. അൽ നെയാദിയെ സ്വാഗതംചെയ്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്നലെ തെളിയിച്ചിരുന്നു. മാർച്ച് മൂന്നിന് ഭൂമിയിൽ നിന്ന് പറന്നുയർന്ന അൽ നെയാദി 186 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം സപ്തംബർ മൂന്നിനാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ തിരിച്ചെത്തിയത്. ഈ ദൗത്യം ഒരു വ്യക്തിയുടെ ബഹിരാകാശ യാത്രയെ മാത്രമല്ല, നമ്മുടെ മുഴുവൻ രാജ്യത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരശ്ശീലയ്ക്ക് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ബഹിരാകാശ സുൽത്താൻ' എന്ന പദവി തനിക്ക് നൽകപ്പെട്ടതിൽ അഭിമാനമുണ്ടെങ്കിലും ഈ പദവി യുഎഇയുടെ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂറിക്കാണ് ഏറ്റവും ഉചിതമായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 'സുൽത്താൻ ഹോം കമിങ്' എന്ന സ്വീകരണ ചടങ്ങിൽ അദ്ദേഹം യാത്രാനുഭവങ്ങൾ പങ്കുവച്ചു. ഭൂമിയിൽ തിരിച്ചെത്തിയ ശേഷം എങ്ങനെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ, താൻ ആദ്യം ചെയ്യാൻ ആഗ്രഹിക്കുന്നത് ഉറക്കമാണെന്ന് അൽനെയാദി പ്രതികരിച്ചു. സമയക്കുറവ് മൂലം കിട്ടാതെ പോയ വിശ്രമവേള ആസ്വദിക്കാനാണ് രണ്ടാമത്തെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നേട്ടങ്ങൾക്കും തുടക്കമിട്ട മരുഭൂവിന്റെ നാട്ടിലേക്ക് ബഹിരാകാശത്തെ കൂടി സുൽത്താനായി അൽനെയാദി തിരിച്ചെത്തുമ്പോൾ യുഎഇക്ക് ശാന്തമായിരിക്കാനാവില്ല. ആറുമാസത്തിലധികം നീണ്ട ബഹിരാകാശവാസത്തിനു ശേഷം ആദ്യമായി മാതൃരാജ്യത്ത് തിരിച്ചെത്തിയ യുഎഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽനെയാദിക്ക് വീരോചിത സ്വീകരണം.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഏറ്റവുമധികം കാലം താമസിച്ച അറബ് യാത്രികൻ, ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് യാത്രികൻ എന്നീ നേട്ടങ്ങൾ കൈവരിച്ച 42കാരന് രാജ്യം ഗംഭീര വരവേൽപ് നൽകി.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് എന്നിവർ ചേർന്ന് രാജ്യത്തിന്റെ വീരനായകനെ സ്വീകരിച്ചു. ഇന്നലെ ഉച്ചയോടെയാണ് വിമാനത്താവളത്തിലെത്തിയത്. സെപ്തംബർ നാലിന് ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തിയ അൽനെയാദി ഫ്‌ലോറിഡയിലും ടെക്‌സാസിലും വിശ്രമിക്കുകയും വൈദ്യപരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാവുകയും ചെയ്തിരുന്നു.
'ബഹിരാകാശ സുൽത്താൻ' എന്ന പദവി തനിക്ക് നൽകപ്പെട്ടതിൽ അഭിമാനമുണ്ടെങ്കിലും ഈ പദവി യുഎഇയുടെ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂറിക്കാണ് ഏറ്റവും ഉചിതമായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 'സുൽത്താൻ ഹോം കമിങ്' എന്ന സ്വീകരണ ചടങ്ങിൽ അദ്ദേഹം യാത്രാനുഭവങ്ങൾ പങ്കുവച്ചു. ഭൂമിയിൽ തിരിച്ചെത്തിയ ശേഷം എങ്ങനെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ, താൻ ആദ്യം ചെയ്യാൻ ആഗ്രഹിക്കുന്നത് ഉറക്കമാണെന്ന് അൽനെയാദി പ്രതികരിച്ചു. സമയക്കുറവ് മൂലം കിട്ടാതെ പോയ വിശ്രമവേള ആസ്വദിക്കാനാണ് രണ്ടാമത്തെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നേട്ടങ്ങൾക്കും തുടക്കമിട്ട മരുഭൂവിന്റെ നാട്ടിലേക്ക് ബഹിരാകാശത്തെ കൂടി സുൽത്താനായി അൽനെയാദി തിരിച്ചെത്തുമ്പോൾ യുഎഇക്ക് ശാന്തമായിരിക്കാനാവില്ല. ആറുമാസത്തിലധികം നീണ്ട ബഹിരാകാശവാസത്തിനു ശേഷം ആദ്യമായി മാതൃരാജ്യത്ത് തിരിച്ചെത്തിയ യുഎഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽനെയാദിക്ക് വീരോചിത സ്വീകരണം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഏറ്റവുമധികം കാലം താമസിച്ച അറബ് യാത്രികൻ, ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് യാത്രികൻ എന്നീ നേട്ടങ്ങൾ കൈവരിച്ച 42കാരന് രാജ്യം ഗംഭീര വരവേൽപ് നൽകി.
Find out more: