ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. നാലമ്പലത്തിന് അകത്തുള്ള ഭണ്ഡാരത്തില്‍ നിന്നുമാണ് വെടിയുണ്ട കിട്ടിയത്. ഭണ്ഡാരം തുറന്ന് ജീവനക്കാര്‍ ദക്ഷിണയായി കിട്ടിയ പണവും നാണയങ്ങളും തരംതിരിക്കുന്നതിനിടയിലാണ് വെടിയുണ്ട് കിട്ടിയത്. വിവരം ദേവസ്വം അധികൃതര്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിനെ അറിയിച്ചു. പോലീസ് വെടിയുണ്ട കസ്റ്റഡിയിലെടുത്ത് അന്വേഷ്ണം ആരംഭിച്ചു. 9 എംഎ പിസ്റ്റല്‍ ഉപയോഗിക്കുന്ന ഉണ്ടയാണ് കണ്ടെത്തിയതെന്ന് പോലീസ് അഭിപ്രായപ്പെട്ടു.
click and follow Indiaherald WhatsApp channel