‘ഗർഭിണി’യായ ചിത്രങ്ങളുമായി അനുപമ പരമേശ്വരൻ! നിവിൻ പോളിയ്ക്കൊപ്പം 'പ്രേമ'ത്തിലെ മേരിയായി മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരം പിന്നീട് തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലും അനുപമ വളരെ സജീവമാകുകയായിരുന്നു. പ്രേമം തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലെ മിന്നും താരമായി. ഇതിനകം തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുകളുടെ നായികയായി കഴിഞ്ഞു. സോഷ്യൽ മീഡിയയിലും അനുപമ ഏറെ സജീവമാണ്. ഇപ്പോഴിതാ ഇൻസ്റ്റയിൽ താരം പങ്കുവെച്ച ത്രോ ബാക്ക് ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. 'പ്രേമം' എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യയുടെ തന്നെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ.
അനുപമ പരമേശ്വരൻ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ‘അച്ഛനൊപ്പമുള്ള മനോഹരമായ ഒരു പഴയ ചിത്രം പങ്കുവെയ്ക്കുന്നു’ എന്ന് കുറിച്ചാണ് അനുപമ ചിത്രങ്ങൾ പങ്കുവെച്ചത്. ഗർഭിണിയായ അനുപമയെയാണ് ചിത്രങ്ങളിൽ കാണാനാകുക. ഒരു നിമിഷം താരം ശരിക്കും ഗർഭിണിയായെന്ന് കരുതി അഭിനന്ദനങ്ങൾ അറിയിച്ചും ചിലരെത്തിയിട്ടുണ്ട്. ശ്യാമ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനുപമയെത്തിയത്. സിനിമയിൽ അസി.ഡയറക്ടർ കൂടിയായിരുന്നു താരം. ചിത്രം കണ്ട് ‘ഇതൊക്കെ എപ്പോ’ എന്നാണ് ഒരാളുടെ കമൻറ്. താരം ശരിക്കും ഗർഭിണിയായോയെന്നും കല്യാണം എന്നായിരുന്നുവെന്നുമൊക്കെ ചില തെലുങ്ക് ആരാധകരും കമൻറ് ചെയ്തിട്ടുണ്ട്.
എന്നാൽ, 2019ൽ ഒടിടി റിലീസായെത്തിയ മണിയറയിലെ അശോകൻ സിനിമയുടെ ഷൂട്ടിംഗിനിടയിലുള്ള ചില നിമിഷങ്ങൾ ആണ് അനുപമ പങ്കുവെച്ചിരിക്കുന്നത്. 'കുഞ്ഞേ, ഞാൻ നിനക്ക് അഭിനന്ദനങ്ങൾ ടൈപ്പ് ചെയ്യാൻ പോകുകയായിരുന്നു' എന്നാണ് നടി വിദ്യു രാമൻ കമൻറിട്ടിരിക്കുന്നത്. ഇങ്ങനെ ഞെട്ടിക്കല്ലേ തുടങ്ങിയ കമൻറുകളും ചിലർ കുറിച്ചിട്ടുണ്ട്. തെലുങ്കിൽ റൗഡി ബൗയ്സ് എന്ന സിനിമയാണ് അനുപമയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. മലയാളത്തിൽ ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമയിലാണ് ഒടുവിൽ അനുപമ അഭിനയിച്ചത്. അതിഥി വേഷത്തിലാണ് താരമെത്തിയിരുന്നത്. 18 പേജസ്, കാർത്തികേയ 2, ഹെലൻ തുടങ്ങിയ തെലുങ്ക് സിനിമകളാണ് അനുപമയുടേതായി ഇനി ഇറങ്ങാനിരിക്കുന്നത്.
'പ്രേമം' എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യയുടെ തന്നെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരൻ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ‘അച്ഛനൊപ്പമുള്ള മനോഹരമായ ഒരു പഴയ ചിത്രം പങ്കുവെയ്ക്കുന്നു’ എന്ന് കുറിച്ചാണ് അനുപമ ചിത്രങ്ങൾ പങ്കുവെച്ചത്. ഗർഭിണിയായ അനുപമയെയാണ് ചിത്രങ്ങളിൽ കാണാനാകുക. ഒരു നിമിഷം താരം ശരിക്കും ഗർഭിണിയായെന്ന് കരുതി അഭിനന്ദനങ്ങൾ അറിയിച്ചും ചിലരെത്തിയിട്ടുണ്ട്. ശ്യാമ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനുപമയെത്തിയത്. സിനിമയിൽ അസി.ഡയറക്ടർ കൂടിയായിരുന്നു താരം. ചിത്രം കണ്ട് ‘ഇതൊക്കെ എപ്പോ’ എന്നാണ് ഒരാളുടെ കമൻറ്.
Find out more: