കേന്ദ്ര അന്വേഷണ ഏജൻസികൾ സോളാർ കേസിന്റെ വിശദാംശങ്ങൾ തേടി കേരളത്തിൽ എത്തിയിരിക്കുകയാണ്. എന്തിനുള്ള പുറപ്പാടിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ വീണ്ടും സോളാർ കുത്തിപ്പൊക്കുന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. കേരളത്തിൽ കാവി വിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ കേന്ദ്ര സർക്കാരിന്റെ ഈ അന്വേഷണമെന്നും ആശങ്ക ഉയരുന്നുണ്ട്.

 

   എന്തായാലും സംഭവത്തിൽ സോളാർ കേസിലെ  വിവാദ നായികയായ സരിതാ എസ് നായരെ രണ്ട് തവണ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ട്. സരിതയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ വള്ളിപുള്ളി വിടാതെ വിശകലനം ചെയ്യുകയാണ് കേന്ദ്ര ഏജൻസികൾ. കേസിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് തന്നോട് കേന്ദ്ര ഏജൻസികൾ വിവരങ്ങൾ ആരാഞ്ഞെന്ന് സരിത എസ് നായർ പറഞ്ഞു.

 

   കേസിലെ പ്രധാന പ്രതിയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളുടെ വിവരങ്ങളാണ് സരിതയോട് ചോദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർകക് മുമ്പിൽ രണ്ട് തവണ ഹാജരായെന്നും സരിത വ്യക്തമാക്കുന്നു. എംപിമാർക്കെതിരായ കേസിന്റെ വിശദാംശങ്ങളും അന്വേഷിച്ചെന്ന് സരിത എസ് നായർ കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, ഹൈബീ ഈഡൻ, അടൂർ പ്രകാശ്, എന്നിവർക്കെതിരായ കേസിന്റെ വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചതെന്ന് സരിത പറയുന്നു. ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി എത്തിയത് ചെന്നെയിലും തിരുവനന്തപുരത്തുമാണ്.

 

   അന്വേഷണ സംഘം സരിതയുമായി കൂടിക്കാഴ്ച നടത്തിയത് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ്. എന്നാൽ കേസിൽ നീതി ലാൻഹിക്കാൻ ഇനിയും വൈകിയാൽ ദേശീയ വനിതാ കമ്മീഷനെ സമീപിക്കുമെന്നും സരിത വ്യക്തമാക്കി. ഒരിടക്ക് കേരളത്തെ ഒന്നടങ്കം  പിടിച്ചുകുലുക്കിയ അഴിമതിയായിരുന്നു സോളാർ തട്ടിപ്പ്. അംഗീകാരം പോലുമില്ലാതെ 'ടീം സോളാർ' എന്ന പേരിൽ സൗരോർജ്ജ പദ്ധതിയുമായി പലരിൽ നിന്നും പണം തട്ടിയെന്നുമാണ് ആദ്യം സംഭവത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നത്.

 

     എന്നാൽ വാർത്തകൾ കൂടുതൽ വ്യക്തമായതോടെ പുറത്ത് വന്നത് വൻ അഴിമതിയുടേയും തട്ടിപ്പിന്റേയും കൂമ്പാരമായിരുന്നു. കൂടാതെ തട്ടിപ്പ് നടന്നത്  സരിത എസ് നായർ, ബിജു രാധാകൃഷ്ണൻ എന്നീ കമ്പനി ഡയറക്ടർമാരുടെ നേതൃത്വത്തിലാണ് എന്നും വാർത്ത വന്നു. ഒപ്പം  മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകളും പുറത്തെത്തി.

 

  ഇതോടെ സോളാർ അഴിമതി രാഷ്ട്രീയ പ്രമുഖരിലേക്ക് വിരൽ ചൂണ്ടുകയും  ഇടത് വലതു നേതാക്കൾ പരസ്പരം അര്രോപനങ്ങൾ ഉന്നയിക്കുകയും ചെയ്തു. എന്നാൽ ഈ സംഭവങ്ങൾ കോൺഗ്രസിന്റെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനും ഇടയാക്കി. ഇപ്പോൾ ബിജെപിയുടെ കേന്ദ്ര സർക്കാർ ഈ കേസാണ്  വീണ്ടും കുത്തിപ്പൊക്കുന്നത്. കേരളത്തിൽ ബിജെപിക്ക് കൊടിനാട്ടാണ് സോളാർ കേസ് ഉപയോഗിക്കാനാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പുതിയ നീക്കമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

 

   കേസ് കുത്തിപ്പൊക്കുന്നതോടെ വിലപേശൽ രാഷ്ട്രീയത്തിന് കൂടുതൽ കരുത്തുണ്ടാകാനും  രാഷ്ട്രീയ എതിരാളികളെ താഴെ വീഴ്ത്താനും സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. സംഭവത്തിൽ തെളിവ് ലഭിച്ചാൽ അറസ്റ്റും ഉണ്ടാകും. സോളാറിനായി കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര സരക്കാരിന്റെ കണ്ടെത്തൽ.

 

 

   സരിതയുടെ ആരോപണങ്ങളിൽ ഇതിന്റെ സൂചനകളുണ്ട്. അങ്ങനെ വന്നാൽ സിബിഐയെ അഴിമതി കേസ് എന്ന നിലയിൽ അന്വേഷണം ഏൽപ്പിക്കും. രാഷ്ട്രീയ പകപോക്കലിന് തുറുപ്പ് ചീട്ടായി കുത്തിപൊക്കിയ സോളാർ കേസിലൂടെ കേരളത്തിൽ താമര വിരിയിക്കാനുള്ള ശ്രമത്തിലാണ് അമിത്ഷാ. ഇത് അവസാനം എവിടെത്തി നീക്കുമെന്ന് കണ്ടറിയുക തന്നെ വേണം.

మరింత సమాచారం తెలుసుకోండి: