തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീല്‍ ഇടപെട്ടതായി ആരോപണം ഉയരുന്നു. ബിടെക് വിദ്യാര്‍ഥിയുടെ തോറ്റ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി . പുനര്‍മൂല്യനിര്‍ണയത്തിലും ജയിക്കാത്ത പേപ്പറിനാണ് പ്രത്യേക സമിതി ജയിക്കാനുള്ള മാര്‍ക്ക് നല്‍കിയത്.
കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയുടെ ആറാം സെമസ്റ്ററിലെ ഡയനാമിക് പേപ്പറിന് ആദ്യം ലഭിച്ചത് 29 മാര്‍ക്കാണ്. ജയിക്കാന്‍ 45 മാര്‍ക്കാണ് വേണ്ടിയിരുന്നത്. വിദ്യാര്‍ഥിയുടെ അപേക്ഷ പ്രകാരം പുനഃപ്പരിശോധന നടത്തിയിട്ടും ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചിരുന്നില്ല. വീണ്ടും അപേക്ഷ സമര്‍പ്പിച്ചെങ്കിലും ആദ്യ പുനഃപ്പരിശോധനയില്‍ 15 ശതമാനം മാര്‍ക്ക് കൂടുതല്‍ ലഭിക്കാത്തതിനാല്‍ സര്‍വകലാശാല ഇത് നിരസിച്ചു. തുടര്‍ന്നാണ് മന്ത്രി ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ നിര്ദ്ദേശ പ്രകാരം മൂല്യനിർണയത്തിനു പ്രതേക സമിതിയെ നിയോഗിച്ചതായി ആണ് റിപ്പോർട്ട്.
click and follow Indiaherald WhatsApp channel