എന്തിനും ഏതിനും ഹിന്ദു, ഹിന്ദു സമുദായം, ഹിന്ദു രാഷ്ട്രം! അങ്ങനെ  അങ്ങ് നീളുകയാണ് ബിജെപിയുടെ പ്രസ്താവനകളും, നിലപാടുകളും. ഹിന്ദു സമുദായവും, ബിജെപിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എന്നാൽ, ഹിന്ദു എന്നാൽ രാഷ്ട്രീയ ഭാരതീയ ജനതാ പാർട്ടി എന്നല്ല അർത്ഥമാക്കുന്നതെന്ന് ചൂണ്ടി കാട്ടി ബിജെപി ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പ്രസ്താവനയുമായി എത്തിയിട്ടുണ്ട്.ഗോവയിൽ ‘വിശ്വഗുരു ഭാരത്- ആർ.എസ്.എസ് കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയായിരുന്നു ഇദ്ദേഹത്തിന്റെ ഈ പ്രസ്താവന.

 

 

 

 

 

  മറ്റു രാഷ്ട്രീയ പ്രതിയോഗികൾ ബിജെപിയെ എതിർക്കുന്നത് ഹിന്ദുവിനെ എതിർക്കുന്നതിന് തുല്യം അല്ലായെന്നും  അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പോരാട്ടങ്ങൾ തുടരും പക്ഷേ അത് ഹിന്ദുവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. ''ഹിന്ദുക്കളിൽ നിന്നു ഇന്ത്യയെ വിഭജിക്കാൻ ഒരിക്കലും സാധിക്കില്ല. ഇന്ത്യ ഇപ്പോഴും 'ജീവിക്കുന്നു'എങ്കിൽ  അതിന് കാരണം ഹൈന്ദവരാണ്. ഈ രാജ്യത്തിന്റെ കാതൽ  എന്ന് പറയുന്നത് തന്നെ ഹിന്ദുക്കളാണ്.

 

 

  അതുകൊണ്ട്, ആരെങ്കിലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന്  ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഹൈന്ദവ സമുദായത്തിന് വേണ്ടി പ്രവർത്തിക്കണം.''  ഹിന്ദുക്കൾക്കും ഹിന്ദുസമുദായത്തിനും വേണ്ടി പ്രവർത്തിക്കുമ്പോൾ ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്താനും  അവരിൽ അവബോധം സൃഷ്ടിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

  എല്ലാ ആരാധനാ വ്യത്യാസങ്ങൾക്കും ഉപരിയായി നാമെല്ലാവരും ഭാരതാംബയെ  ആദരിക്കാൻ  തയ്യാറാകണം. ഭാരതം കാലങ്ങാളായി ഹിന്ദു രാഷ്ട്രമായി തുടരുകയാണ്.

 

 

 

  അതിനെ എല്ലാ ദിവസം ശക്തിപ്പെടുത്തുകയാണ് സംഘം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രയും പറഞ്ഞതിന് ശേഷം അദ്ദേഹം ഒരു കാര്യം കൂടെ കൂട്ടി ചേർത്തു, മറ്റു സമുദായങ്ങൾക്ക് എതിരെ പ്രവർത്തിക്കണമെന്നല്ല താൻ അർത്ഥമാക്കിയതെന്നും എന്നാൽ പ്രഥമസ്ഥാനം  ഹിന്ദു സമുദായത്തിനായിരിക്കണമെന്നും സുരേഷ് ഭയ്യാജി ചൂണ്ടിക്കാണിച്ചു.

 

 

 

   ഹിന്ദുക്കൾക്ക് വളരെ ഉന്നതമായ നാ​ഗരികതയുണ്ടെന്നും ഇന്ത്യയുടെ ഉയർച്ചതാഴ്ചകൾക്ക് സാക്ഷികളായവരാണ്  ഹിന്ദുക്കളെന്നും ഇതിനോടൊപ്പം പറഞ്ഞു.

 

 

   മറ്റൊരു നല്ല കാര്യത്തെ കൂടെ ഈ നേതാവ് പറയുകയുണ്ടായി, സ്ത്രീസമത്വം എന്ന ആശയത്തിൽ മാത്രം ചർച്ച ഒതുക്കി നിർത്തുന്നതിന് പകരം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സമത്വം ഉറപ്പ് വരുത്തുവാൻ നമുക്ക് കഴിയണം. നമ്മുടെ സമൂഹത്തിലെ കുട്ടികൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും അവരവരുടേതായ കടമകൾ നിർവ്വഹിക്കാൻ സാധിക്കണം.

 

 

   സ്ത്രീ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന് മാത്രമാണ് മികച്ച മാതൃകകൾ സൃഷ്ടിക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കത്തിൽ വളരെ വിദഗ്ധമായി പറയാൻ ഉള്ളതെല്ലാം ഉൾപ്പെടുത്തി നൈസ് ആയിട്ടങ് ഹിന്ദുയിസത്തെ അങ്ങ് ഉയരങ്ങളിൽ എത്തിച്ചിരിക്കുകയാണ് ഈ  മഹാൻ. ശരിക്കും പറഞ്ഞാൽ  ഇത്തരം പ്രവചനങ്ങളും, പ്രസ്താവനകളും അൽപ്പം വകതിരിവുള്ള ഏതൊരു ഹിന്ദുവിനു പോലും അലോസരം ഉളവാക്കും. 

మరింత సమాచారం తెలుసుకోండి:

bjp