തിരൂരില്‍ കിണറ്റില്‍ വീണ് യുവതിയെ രക്ഷിച്ച് എസ് ഐ ജലീല്‍ കറുത്തേടത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം.
ഫേയ്‌സബുക്ക് പോസ്റ്റലൂടെയാണ് അദ്ദേഹം പോലീസ് ഉദ്യേഗസ്ഥര്‍ക്ക് അഭിനന്ദനം അറിയിച്ചത്.
കഴിഞ്ഞ ദിവസം തിരൂര്‍ വൈരങ്കോട് വേലയ്ക്കിടെയാണ് യുവതി അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുന്നത്. ഫോണില്‍ സംസാരിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.
തുടര്‍ന്ന് യുവതി തന്നെയാണ് മൊബൈലില്‍ വിളിച്ച് ബന്ധുക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയും. വിവരമറിഞ്ഞ് എത്തിയ എസ് ഐ യും പോലീസുകാരും അഗ്നിരക്ഷാ സേന വരുന്നതിന് മുമ്പ് തന്നെ കിണറ്റിലിറങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.
ഒരു പ്രതിസന്ധി ഘട്ടത്തില്‍ ദൈര്യം കൈവിടാതെ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും അനുകരണീയമായ മാതൃകയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോസ്റ്റ് ഇത്തരത്തിൽ.
തിരൂര്‍ വൈരങ്കോട് ഉത്സവത്തിനിടെ കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ തിരൂര്‍ എസ്.
ഐ ജലീല്‍ കറുത്തേടത്തിനും സഹപ്രവര്‍ത്തകര്‍ക്കും അവര്‍ക്കു പിന്തുണ നല്‍കിയ നാട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍.
ഫോണ്‍ ചെയ്യുന്നതിനിടയില്‍ ആള്‍മറയില്ലാത്ത കിണറില്‍ വീണുപോയ യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം മനസ്സാന്നിദ്ധ്യത്തോടെ നേതൃത്വം നല്‍കുകയുണ്ടായി...
ഫയര്‍ ഫോഴ്‌സ് വരുന്നതിനു മുന്‍പു തന്നെ അദ്ദേഹം അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി. ഒരു പ്രതിസന്ധി ഘട്ടത്തില്‍ ധീരത കൈവിടാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. അനുകരണീയമായ മാതൃകയാണിത്.
click and follow Indiaherald WhatsApp channel