പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാട്ടങ്ങൾക്കിറങ്ങിയ ചന്ദ്ര ശേഖർ ആസാദ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. രാവൺ എന്ന് വിളിക്കുന്ന ചന്ദ്ര ശേഖർ ആസാദ് ഉന്നയിച്ച ചോദ്യമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ഭരണഘടന വായിക്കുന്നത് എങ്ങനെയാണു കുറ്റകരമാകുന്നതെന്നാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ചോദിച്ചിരിക്കുന്നത്.

 

 

   പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാ മസ്ജിദില്‍ ധര്‍ണ നടത്തിയ ആസാദ്, ഈ ചോദ്യമുന്നയിച്ചത് ഒരു മാസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയപ്പോളാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ പോരാട്ടം ഭരണ ഘടന അനുസരിച്ചാണെന്നും ഭരണ പാദനയിൽ പറയുന്നത് പോലെയാണ് തൻ പോരാടുന്നതെന്നും ആസാദ് വ്യക്തമാക്കി.

 

  ഭരണഘടനയുടെ ആമുഖം വായിക്കുന്നത് എങ്ങനെയാണു കുറ്റകരമാകുന്നത് എന്നും അദ്ദേഹം ആരാഞ്ഞു. തന്നെ അറസ്റ് ചെയ്ത ഡല്‍ഹി പോലീസ് കേന്ദ്രത്തിന്റെ താളത്തിനു തുള്ളുകയാണെന്നും ആസാദ് കൂട്ടിച്ചേർത്തു. കോടതി, 25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം, തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഒരു മാസം ആസാദ് ഡല്‍ഹിയില്‍ തങ്ങരുത്, പൌരത്വ വിരുദ്ധ സമരം നടക്കുന്ന ഷാഹിന്‍ ബാഗ് സന്ദര്‍ശിക്കരുത്, കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ ആഴ്ചയില്‍ ഒരു ദിവസം പൊലീസിന് റിപ്പോര്‍ട്ട് ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് ആസാദിന് കഴിഞ്ഞ ദിവസം ജാമ്യം നൽകിയത്.

 

 

   അതേസമയം ഉപാധികളില്‍ ഇളവ് ആവശ്യമുണ്ടെങ്കില്‍ പിന്നീട് കോടതിയെ സമീപി ക്കാമെന്ന് കോടതി തന്നെ  വ്യക്തമാക്കിയിരുന്നു.അതിനാൽ തനിക്കു മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ കോടതിയെ സമീപിക്കുമെന്നും നീതിന്യായ വ്യവസ്ഥയില്‍ തനിക്കു വിശ്വാസമുണ്ടെന്നും ആസാദ് ഇപ്പോൾ വ്യക്തമാക്കി കഴിഞ്ഞു.പിന്നീട് ആസാദ് തന്റെ ട്വിറ്ററിൽ താന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് കുറിച്ചിട്ടുമുണ്ട്. ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ ആസാദിനെ അനുവദിക്കണമെന്ന് ആസാദിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

 

  ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.ഡിസംബര്‍ 21ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധിച്ചതിനെ തുടർന്നാണ് ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആസാദിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് തീസ് ഹസാരി കോടതി ഉന്നയിച്ചത്.

 

 

   സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും  ജമാ മസ്ജിദ് പാകിസ്താനിലാണെന്ന രീതിയിലാണ് പോലീസുകാർ പ്രതിഷേധക്കാരോട് പെരുമാറുന്നതെന്നും പറഞ്ഞ കോടതി അവിടെ പോകുന്നതിലും ധര്‍ണ നടത്തുന്നതിലും എന്താണ് തെറ്റ് എന്നും ചോദിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ് എന്ന് വ്യക്തമാക്കിയ കോടതി ഡല്‍ഹി പൊലീസിനോട് ഭരണഘടന വായിച്ചിട്ടില്ലേയെന്നും ചോദിച്ചു.

 

 

   വളരെ വ്യത്യസ്തമായാണ് ദേശീയ പൗരത്വ നിയമത്തിനെതിരെ വെല്ലുവിളി ഉയർത്തി ചന്ദ്ര ശേഖർ ആസാദ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ആസാദിന് ജാമ്യം ലഭിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ആസാദിന് വൻ സ്വീകാര്യതയായിരുന്നു. ഇന്ത്യൻ ട്വിറ്ററിൽ വെൽക്കം ആസാദ് എന്ന ഹാഷ് ടാഗ് ട്രെൻഡാവുകയും ചെയ്തിരുന്നു. 

మరింత సమాచారం తెలుసుకోండి: