ഇറാനില്‍ നിന്ന് ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം മുംബൈയിലെത്തി.
കൊറോണ ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടത്തിയ അടിയന്തര നടപടികളുടെ ഭാഗമായാണ് പ്രത്യേക വിമാനം ഏർപ്പെടുത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.08 നാണ് വിമാനം മുംബൈ വിമാനത്താവളത്തിലെത്തിയത്.
വിമാനത്തിലെത്തിച്ച യാത്രക്കാരുടെ എണ്ണത്തെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
മുംബൈയിലെത്തിച്ചേര്‍ന്നവരെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മറിലെത്തിക്കും.
120 ഓളം ഇന്ത്യാക്കാരെ വെള്ളിയാഴ്ച ഇറാനില്‍ നിന്ന് നാട്ടിലെത്തിച്ച് ജയ്‌സാല്‍മറിലെ സൈനിക ക്യാംപുകളില്‍ ക്വാറന്റൈന്‍ ചെയ്യുമെന്നും വ്യാഴാഴ്ച ഔദ്യോഗിക വക്താവ് പറഞ്ഞിരുന്നു.
എത്തിച്ചേര്‍ന്നവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും കൊറോണവൈറസ് ബാധ ലക്ഷണങ്ങളോട് കൂടിയവരെ പ്രത്യേകമായി നിരീക്ഷിക്കുമെന്നുമെന്നാണ് പ്രാഥമിക വിവരം.
ഏകദേശം ആറായിരത്തോളം ഇന്ത്യാക്കാര്‍ ഇറാനിലെ വിവിധപ്രവിശ്യകളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വിദശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു.
click and follow Indiaherald WhatsApp channel