'കൊവിഡിയറ്റ്' പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന്  വി.മുരളീധരൻ! 'കൊവിഡിയറ്റ്' പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന്  വി.മുരളീധരൻ! ഇരവാദം ഉയർത്തി സഹതാപം പിടിച്ചുപറ്റാനുള്ള സർക്കാരിൻറെ ശ്രമം കോടതി പരിപൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് വി.മുരളീധരൻ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും പാഠം പഠിക്കണമെന്നും മുരളീധരൻ പറഞ്ഞു. എൻഫോഴ്‌സ്‌മെൻറിനെതിരായി ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും ഹൈക്കോടതി റദ്ദാക്കിയത് സ്വാഗതാർഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.  സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.



സ്വർണ്ണക്കള്ളക്കടത്തിൻറെ പേരിലാണെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൻറെ പേരിലാണെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം. നിരന്തരം പ്രോട്ടോക്കോൾ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് അങ്ങിനെയാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രിയുടെ പ്രസ്താവന കാര്യങ്ങൾ മനസിലാക്കാതെയാണെന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിൻറെ അർത്ഥം മന്ത്രി ഐ.സി.എം.ആറിൻറെ ഗൈഡ് ലൈൻസ് വായിച്ചിട്ടില്ലെന്നാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.  മുഖ്യമന്ത്രിക്കെതിരെ ഇന്നലെ നടത്തിയ 'കൊവിഡിയറ്റ്' പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും മുരളീധരൻ പറഞ്ഞു.  ഇഡിക്കെതിരെ ക്രൈം ബ്രാഞ്ച് ചാർജ് ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ.



സഹതാപം പിടിച്ചുപറ്റാനുള്ള സർക്കാർ ശ്രമം പാളിയെന്ന് മുരളീധരൻ പറഞ്ഞു. അതേസമയം അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട റെയ്ഡിനു പിന്നാലെ മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജിയുടെ ചോദ്യം ചെയ്ത് വിജിലൻസ്. രാവിലെ പത്ത് മണിയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൂർത്തിയായത്. ഷാജിയുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്ത പണത്തിൻ്റെയും സ്വർണത്തിൻ്റെയും ഉറവിടം സംബന്ധിച്ചായിരുന്നു വിജിലൻസ് ഡിവൈഎസ്പി ജോൺസൻ്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യൽ.


ചിലയിടത്ത് ഇത് ബന്ധുവിൻ്റെ സ്ഥലക്കച്ചവടത്തിനായി എത്തിച്ച പണമാണെന്നു വാർത്തകൾ വന്നിരുന്നുവെന്നും എന്നാൽ താൻ ആരോടും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും കെഎം ഷാജി പറഞ്ഞു. 47.35 ലക്ഷം രൂപയാണ് വിജിലിൻസ് കണ്ടെത്തിയതെന്നും കെഎം ഷാജി സ്ഥിരീകരിച്ചു. ഈ പണം മാറ്റാതിരുന്നത് കൃത്യമായ രേഖ ഉണ്ടായിരുന്നതിനാലാണെന്നും ഇത് ഉടൻ ഹാജരാക്കുമെന്നും കെഎം ഷാജി പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പിരിച്ചെടുത്ത പണമാണ് വിജിലൻസ് പിടിച്ചെടുത്തതെന്നാണ് കെഎം ഷാജി പറയുന്നത്.

మరింత సమాచారం తెలుసుకోండి: