അഞ്ച് സ്ത്രീകളുടെ കഥയുമായി 'ഹെർ' ഉടൻ എത്തും! ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജിൻ ജോസ് ആണ്. എ.ടി. സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഉർവ്വശി, പാർവ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, ലിജോമോൾ, രമ്യ നമ്പീശൻ എന്നിവരാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. അർച്ചന വാസുദേവ് തിരക്കഥ നിർവ്വഹിക്കുന്ന ചത്രം നിർമ്മിക്കുന്നത് അനീഷ് എം തോമസാണ്. മലയാളത്തിന്റെ പ്രിയ നടിമാർ ഒന്നിക്കുന്ന ചിത്രം 'ഹെർ' ഷൂട്ടിംഗ് ആരംഭിച്ചു. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സഹനിർമ്മാതാവായി 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'നീ കോ ഞാ ചാ', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?' തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ അനീഷ് എം തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് 'ഹെർ'.






   ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവർക്ക് പുറമേ പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലിജിന്റെ മൂന്നാമത്തെ ചിത്രമായ 'ചേര'യുടെ ചിത്രീകരണം പൂർത്തിയായി വരുന്നു. ചിത്രത്തിന്റെ രചയിതാവ് അർച്ചന വാസുദേവ് ഇന്ത്യ ഫിലിം പ്രോജക്റ്റിനായി 'ആത്മനിർഭർ' എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്. സംവിധായകൻ ലിജിൻ ജോസ് ഫഹദ് ഫാസിൽ നായകനായ 'ഫ്രൈഡേ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് 'ലോ പോയിന്റ്' എന്ന ചിത്രത്തിലൂടെയും '81/2 ഇന്റർകട്ട്‌സ് ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ ജി ജോർജ്ജ്' എന്ന ഡോക്യുമെന്ററിയിലൂടെയും തന്റെ സംവിധാനമികവ് പ്രകടമാക്കിയിട്ടുണ്ട്. 








  ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവർക്ക് പുറമേ പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സഹനിർമ്മാതാവായി 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'നീ കോ ഞാ ചാ', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?' തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ അനീഷ് എം തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് 'ഹെർ'. മലയാളത്തിന്റെ പ്രിയ നടിമാർ ഒന്നിക്കുന്ന ചിത്രം 'ഹെർ' ഷൂട്ടിംഗ് ആരംഭിച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജിൻ ജോസ് ആണ്.

Find out more: