സമാധാനം ആഗ്രഹിക്കുന്ന മുസ്ലീം സമുദായം വെൽഫെയർ പാർട്ടി- യുഡിഎഫ് കൂട്ടുകെട്ടിനെ അംഗീകരിക്കില്ല. സ്വന്തം ബൂത്തിലെ വോട്ടിങ് മെഷീനിൽ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വേറെ ചിഹ്നത്തിൽ വോട്ട് ചെയ്യേണ്ടിവരുന്ന ആദ്യത്തെ കെപിസിസി പ്രസിഡൻറാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്നും വിജരാഘവൻ പറഞ്ഞു. എ വിജയരാഘവൻ അവകാശപ്പെട്ടു. മാറി വരുന്ന രാഷ്ട്രീയം മനസിലാക്കി ജനം വോട്ട് ചെയ്യും. ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കും. ഇടതുപക്ഷം വൻ നേട്ടമുണ്ടാക്കും.
അതേസമയം കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിവിധ കേസുകളിൽ സംസ്ഥാന സർക്കാരിൻ്റെ ഉന്നത ഉദ്യോഗസ്ഥർ പ്രതികളായതിനു പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള മുതിർന്ന നേതാവ് എ വിജയരാഘവൻ. കേന്ദ്ര അന്വേഷണ ഏജൻസികൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണെന്ന് എ വിജയരാഖവൻ ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കട്ടെയെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ നിഷ്കളങ്കത കൊണ്ടാണെന്നും വിജയരാഘവൻ പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപി കഴിഞ്ഞ തവണത്തെക്കാൾ പിന്നോട്ടു പോകും. നിയമസഭ തെരഞ്ഞെടുപ്പിൽ ജനം എങ്ങനെ ചിന്തിക്കുന്നുവെന്നതിൻ്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. എം എം ഹസൻ യുഡിഎഫ് കൺവീനറായിട്ട് ആദ്യം ചെയ്തത് ജമാഅത്തെ ഇസ്ലാമി അമീറിൻറെ വാതിലിൽ മുട്ടുകയായിരുന്നു. ഇത് രാഷ്ട്രീയ മാന്യതയല്ലെന്ന് തിരിച്ചറിയണം. സ്വന്തം നയം ജനങ്ങളോട് തുറന്ന് പറയാനാകാത്ത അവസ്ഥയിലാണ് യുഡിഎഫ്. കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം തുടർഭരണം ഇല്ലാതാക്കലാണ്. ഇതിന് വേണ്ടിയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
click and follow Indiaherald WhatsApp channel