രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമാ മേഖലയിലുള്ളവരുടെ നിലയും പരുങ്ങലിലാണ്. തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നു, സിനിമാ ഷൂട്ടിങ്ങുകള്‍ നടക്കുന്നില്ല. അതിനാൽ സിനിമാ മേഖലയിലെ സാങ്കേതിക പ്രവർത്തകരും ദിവസ വേതനാക്കാരുമൊക്കെ ഏറെ കഷ്ടപ്പെടുന്ന സമയാണ്.
ഇപ്പോഴിതാ രണ്ടാം ഘട്ടം ലോക്ഡൗൺ ആരംഭിച്ചിരിക്കുകയുമാണ്.

 

  ഇതോടെ ജോലിയും മറ്റും ഇല്ലാത്തതിനാൽ തന്നെ പലരും പ്രതിസന്ധിയിലാണ്. പല സിനിമാതാരങ്ങളും ഇത്തരത്തിലുള്ളവരെ സഹായിക്കാനായി മുന്നോട്ടുവരുന്നുണ്ട്. ഈ സമയത്ത് നടനും നിർമാതാവുമായ ജോജു ജോർജ്, താൻ ചോദിക്കാതെ തന്നെ തന്നെ സഹായിക്കാനെത്തിയ സംഭവം വിവരിച്ചിരിക്കുകയാണ് സംവിധായകൻ ഷെബി ചൗഘട്ട്. ഫേസ്ബുക്കിലാണ് ഷെബിയുടെ കുറിപ്പ്.

 

  എല്ലാം സ്വയം തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവ. എന്നാൽ സാമ്പത്തിക പ്രശ്നം വല്ലാതെ അലട്ടിത്തുടങ്ങിയ കാലത്ത് ഒരു കഥ ലാൽജോസിനോട് പറഞ്ഞിരുന്നു. അതാണ് 41 എന്ന സിനിമയായത് (തിരക്കഥ എൻ്റേതല്ല ). ഏതു സമയത്തും നല്ലൊരു പ്രോജക്ടുമായി ചെന്നാൽ നമുക്കൊരു പടം ചെയ്യാം എന്ന് ഉറപ്പു നൽകിയ ഒരു നിർമ്മാതാവ് സൗഹൃദവലയത്തിലുണ്ടെന്നും ഷെബി കുറിച്ചിരിക്കുകയാണ്.

 

  ലോക്ക്ഡൗൺ വിഷുക്കാലത്തെ യഥാർത്ഥ ഹീറോ എന്ന് കുറിച്ചുകൊണ്ട് കുറിപ്പ് ആരംഭിക്കുന്നത്. 2017ലാണ് താൻ ഒടുവിൽ സംവിധാനം ചെയ്ത ബോബി റിലീസാവുന്നത്. ഇപ്പോൾ മൂന്ന് വർഷമാകാറായി. സിനിമയല്ലാതെ മറ്റൊരു ജോലിയും അറിയാത്തവൻ്റെ ഇപ്പോഴത്തെ ബാങ്ക് ബാലൻസ് ഊഹിക്കാമല്ലോ. ആകെ സമ്പാദ്യമായി ഉള്ളത് പത്തു പതിനഞ്ച് കഥകളാണ്.  ദുൽഖർ ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ പ്രൊഡ്യൂസർ സി ആർ സലീമാണത്.

 

  അദ്ദേഹം നിർമ്മിക്കാമെന്നേറ്റ പ്രോജക്ടിനു വേണ്ടി മഞ്ജു വാര്യരെക്കണ്ട് കഥ പറഞ്ഞു. ഇതേ സബ്ജക്ടുമായി സാമ്യമുള്ള ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും മറ്റൊരു സ്ക്രിപ്റ്റുമായി വരാനുമായിരുന്നു അപ്പോള്‍ മറുപടി. പത്തു പടങ്ങളിൽ ഒന്ന് ഹിറ്റായാൽ പോലും വിളിച്ചാൽ ഫോണെടുക്കാത്ത നായകന്മാരുള്ള സിനിമാലോകത്ത് ആദ്യ വിളിയിൽത്തന്നെ ഫോണെടുത്ത് ജോജു ഞെട്ടിച്ചു.

 

  കഥ കേൾക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ലൊക്കേഷനിൽ ചെന്നു പറഞ്ഞ കഥയും ഇഷ്ടപ്പെട്ടു. മൂന്നു വർഷത്തോളമായി സിനിമ ചെയ്യാതിരിക്കുന്ന തന്‍റെ വിഷമം അദ്ദേഹം മനസിലാക്കിയെന്ന് തോന്നുന്നു. സ്ക്രിപ്പ്റ്റുമായി വരാൻ പറഞ്ഞാണ് അന്ന് പിരിഞ്ഞത്. പിന്നീടാണ് രണ്ടു സിനിമകൾ അടുപ്പിച്ച് ഹിറ്റടിച്ചു നിൽക്കുന്ന ജോജു ജോർജിനെ വിളിക്കുന്നത്.

Find out more: