രാഹുൽ ഗാന്ധിയെത്തിയിട്ടും ലീഗ് കോട്ടകളിൽ ജയലക്ഷ്മിക്ക് ലീഡ് കുറഞ്ഞു! മുസ്ലീംലീഗിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് വെള്ളമുണ്ട പഞ്ചായത്ത്. എന്നാൽ കഴിഞ്ഞ തവണയുള്ള ലീഡ് ജയലക്ഷ്മിക്ക് ഇവിടെ നിന്ന് ലഭിച്ചില്ല. 1304 വോട്ട് ലീഡായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വെള്ളമുണ്ടയിൽ ലഭിച്ചത്. ഇത്തവണ ഇത് 297 ആയി കുറഞ്ഞു. മുൻതെരഞ്ഞെടുപ്പുകളിലാണെങ്കിൽ 3000ത്തിനും മുകളിലേക്ക് ലീഡ് നിലനിർത്തിയ സ്ഥാനത്ത് 300 വോട്ടിന് താഴേക്ക് വോട്ട് നില കൂപ്പ് കൂത്തിയത് നേതൃത്വം പരിശോധിക്കേണ്ടിവരും. പഞ്ചായത്തിൽ വർഷങ്ങളായി ലീഗ്-കോൺഗ്രസ് തർക്കമുള്ളത് പരിഹരിക്കാതെ കിടക്കുന്നതും, ഇത് മുതലെടുത്ത് എൽ.ഡി.എഫ് കൃത്യമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചതും തിരിച്ചടിക്ക് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വലിയ ലീഡ് പ്രതീക്ഷിച്ച മാനന്തവാടി മണ്ഡലത്തിലെ മുസ്ലീംലീഗ് ശക്തി കേന്ദ്രങ്ങൾ പി.കെ. ജയലക്ഷ്മിയെ ഇത്തവണ കൈവിട്ടു. യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം വലിയ തോതിൽ വോട്ടുചോർച്ചയുണ്ടായതായാണ് നേതൃത്വത്തിന്റെ കണ്ടെത്തൽ. രാഹുൽ ഗാന്ധി വരെ പ്രചാരണത്തിനെത്തിയിട്ടും വിജയം നേടാനായില്ലെന്നത് ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജയലക്ഷ്മിയുടെ ആദ്യമത്സരത്തിൽ മികച്ച ലീഡ് നൽകി കൂടെ നിന്ന ഇടങ്ങളിലൊക്കെയും തിരിച്ചടിയുണ്ടായി. അന്ന് മന്ത്രി സ്ഥാനം ലഭിച്ചിട്ടും ജയലക്ഷ്മിയുടെ പ്രവർത്തനത്തിൽ ലീഗ് സംതൃപ്തി പ്രകടിപ്പിച്ചിരുന്നില്ല. ഇതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായത്. ഇത്തവണ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് സ്ഥാനാർഥി പ്രചാരണരംഗത്ത് സജീവമായെങ്കിലും കാര്യങ്ങളെല്ലാം പ്രതീക്ഷക്ക് വിപരീതമായി മാറി.
വെള്ളമുണ്ട, തൊണ്ടർനാട്, പനമരം, എടവക, തവിഞ്ഞാൽ പഞ്ചായത്തുകളിൽ തുച്ഛമായ ലീഡ് മാത്രമാണ് യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. അതിനിടെ 35 വർഷമായി ലീഗ് ജയിക്കുന്ന തരുവണയിലും കെല്ലൂരും എൽ.ഡി.എഫ് സ്ഥാനാർഥി ഒ.ആർ. കേളുവിന് ലീഡ് വർധിപ്പിക്കാനായി. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ വെള്ളമുണ്ടയിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയിരുന്നു. ഇത് തന്നെ നിയമസഭയിലും ആവർത്തിച്ചെന്നാണ് വിലയിരുത്തൽ. മുസ്ലിം ലീഗുമായി കോൺഗ്രസ് നേതൃത്വത്തിനുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാണ് പി.കെ ജയലക്ഷ്‌മി പ്രചാരണരംഗത്ത് സജീവമായി ഇറങ്ങിയത്. എന്നാൽ ലീഗ് കോട്ടകളിൽ വോട്ടുകൾ കുറഞ്ഞു. അതേസമയം കൊല്ലത്ത് കുണ്ടറയിലെ ജനവിധിയെ അപമാനിക്കുന്നത് മുഖ്യമന്ത്രിയും മേഴ്‌സിക്കുട്ടിയമ്മയും അവസാനിപ്പിക്കണമെന്ന് പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
കുണ്ടറയിലെ ജയം ബിജെപി വോട്ട് മറിച്ചാണെന്ന മുഖ്യമന്ത്രിയുടെയും ജെ മേഴ്‌സിക്കുട്ടിയമ്മയുടെയും ആരോപണങ്ങൾക്ക് മറുപടിയുമായി നിയുക്ത എംഎൽഎ പി സി വിഷ്ണുനാഥ്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് രണ്ടുപേരും പറയുന്നത്. കഴിഞ്ഞ തവണ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് 79,000 ൽ അധികം വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ 71,000 വോട്ടാണ് ലഭിച്ചത്. 8,000 ത്തോളം വോട്ടിൻ്റെ കുറവ് മേഴ്‌സിക്കുട്ടിയമ്മയും മുഖ്യമന്ത്രിയും ചേർന്ന് കച്ചവടം നടത്തിയതാണോ എന്ന് വ്യക്തമാക്കണമെന്നും പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. കുണ്ടറയിലെ ജനങ്ങൾ വോട്ടു ചെയ്ത് വിജയിപ്പിച്ച സ്ഥാനാർഥി വോട്ടു കച്ചവടം നടത്തിയാണ് ജയിച്ചതെന്ന് പറഞ്ഞാൽ കുണ്ടറയിലെ ജനങ്ങൾ പണം വാങ്ങി വോട്ട് ചെയ്യുന്നവരാണോ എന്ന് മുഖ്യമന്ത്രിയും മേഴ്‌സിക്കുട്ടിയമ്മയും വ്യക്തമാക്കണം.
Find out more: