സിനിമയിൽ ഒരുപാട് നേരമൊന്നുമില്ല എങ്കിലും ചോദിക്കാണ്, ജ്യോതിക്ക് ആ കാരക്ടർ ചെയ്യാൻ പറ്റുമോ ?ഒരു സെക്കന്റ് പോലും ആലോചിക്കാതെ ഞാൻ യെസ് പറഞ്ഞു. 90’s ജനിച്ച ആളുകൾക്കു ഒരു പക്ഷെ ഞാൻ ഇനി പറയുന്നത് കൂടുതൽ മനസിലാകും. ഞങ്ങളൊക്കെ സിനിമ കണ്ടുതുടങ്ങുന്ന കാലത്തു ഏറ്റവും കൂടുതൽ കണ്ട മികച്ച നടിയാണ് മഞ്ജു വാരിയർ. അന്നൊക്കെ അടുക്കളയിൽ അമ്മയും ചെറിയമ്മയും ഒക്കെ അവരുടെ അഭിനയത്തെ വർണിച്ചു സംസാരിക്കുന്നത് ഒരുപാട് കേട്ടിരുന്നിട്ടുണ്ട്. പുഞ്ചിരിച്ച മുഖത്തോടെ അല്ലാതെ ഇതുവരെ അവരെ കണ്ടിട്ടില്ല .. ആമി എന്റെ പന്ത്രണ്ടാമത്തെ സിനിമ ആയിരുന്നു. ഒരിക്കലും ഒരു സിനിമയിലും എനിക്ക് പേടി തോന്നിയിട്ടില്ല. കോൺഫിഡൻസ് ഒരിക്കലും താഴെ പോകാറുമില്ല.
എന്നാൽ ആമിയിലെ എന്റെ ആദ്യത്തെ ഷോട്ട് എടുക്കുന്ന സമയത്തു ഞാൻ ഉറപ്പിച്ചു അടുത്ത പത്തു സെക്കന്റിനുള്ളിൽ ഞാൻ തലചുറ്റി വീഴുമെന്ന്. വലുതാകുമ്പോൾ അവരെപ്പോലെ ഒരു നല്ല നടിയാകണം എന്ന ചിന്ത അന്ന് മനസ്സിൽ ഉറച്ചുപോയതാണ് . ആമി എന്ന സിനിമയിലേക് എന്നെ ആകര്ഷിച്ചതും ആ ഒരൊറ്റ കാര്യം മാത്രമായിരുന്നു ഒരുപാട് തവണ പലയിടത്തു വെച്ച് ഞങ്ങൾ കണ്ടു. ആ പേര് കേൾക്കുമ്പോൾ തന്നെ ഒരു നോക്ക് കാണാൻ ആളുകൾ തടിച്ചുകൂടുന്നത് കണ്ടു. അത്രയ്ക്കു ടെൻഷൻ ആയിരുന്നു എനിക്ക്. അന്ന് ഞാൻ ഒരു കാര്യം മനസിലാക്കി മഞ്ജു ചേച്ചി.
നിങ്ങളെ പോലെ ആകാൻ നിങ്ങള് മാത്രമേ ഉള്ളു. മലയാള സിനിമയ്ക് എന്നും അഹങ്കാരത്തോടെ തന്നെ പറയാം മഞ്ജു വാരിയർ എന്ന പേര്. ഇനിയും ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . എന്റെ ആമിയ്ക് പിറന്നാൾ ആശംസകൾ എന്നായിരുന്നു ജ്യോതി കൃഷ്ണ കുറിച്ചത്. മലയാളത്തിന്റെ അഭിമാന താരമായ മഞ്ജു വാര്യർ 43ലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. താരങ്ങളും ആരാധകരുമെല്ലാം മഞ്ജുവിനെക്കുറിച്ച് വാചാലരായി എത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് മഞ്ജുവിനെക്കുറിച്ചുള്ള പോസ്റ്റുകൾ വൈറലായി മാറുന്നത്.
click and follow Indiaherald WhatsApp channel