കൊവിഡ് വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ ലഭിക്കുമെന്ന പ്രഖ്യാപനവുമായി പ്രധാന മന്ത്രി.  ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യൻ കമ്പനികൾക്ക് വാക്സിൻ തയ്യാറാക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നു നടത്തിയ സർവകക്ഷിയോഗത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതായത് രാജ്യത്ത് കൊവിഡ് 19 വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  വാക്സിൻ ലഭിക്കാനായി ഏറെക്കാലം കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിദഗ്ധർ പറയുന്നതെന്ന് പ്രധാനമന്ത്രി നേതാക്കളെ അറിയിച്ചു. 


 അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കൊവിഡ് വാക്സിനുകൾ തയ്യാറാകുെമെന്നാണ് മനസ്സിലാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ വിതരണം ആരംഭിക്കാനായി ശാസ്ത്രജ്ഞരുടെ വാക്കുകൾക്കായി കാത്തിരിക്കുകയാണ് സർക്കാർ. അതേസമയം വാക്സിൻ ലഭിക്കാനായി ഏറെക്കാലം കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിദഗ്ധർ പറയുന്നതെന്ന് പ്രധാനമന്ത്രി നേതാക്കളെ അറിയിച്ചു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കൊവിഡ് വാക്സിനുകൾ തയ്യാറാകുെമെന്നാണ് മനസ്സിലാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.


  ആദ്യപരിഗണന രാജ്യത്തെ ഒരുകോടിയോളം ആരോഗ്യപ്രവർത്തകർക്കായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യൻ നിർമിത വാക്സിനുകൾക്കായിരിക്കും കേന്ദ്രസർക്കാർ മുൻഗണന കൊടുക്കകയെന്ന സൂചനയും പ്രധാനമന്ത്രി പുറത്തുവിട്ടു. "വിലകുറഞ്ഞതും ഫലപ്രദവുമായ വാക്സിനുകൾ" വിതരണം ചെയ്യുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഇന്ത്യൻ കമ്പനികൾ വികസിപ്പിക്കുന്ന പരീക്ഷണ വാക്സിനുകളെക്കാൾ വിലയിൽ ഏറെ മുന്നിലാണ് യുഎസ് കമ്പനികളായ ഫൈസറും മോഡേണയും ഉത്പാദിപ്പിക്കുന്ന വാക്സിനുകൾ. 


 ആരോഗ്യപ്രവര‍്ത്തകർക്ക് പിന്നാലെ മൂൻനിര പ്രവർത്തകർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും പ്രായമായവർക്കും വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആരോഗ്യപ്രവര‍്ത്തകർക്ക് പിന്നാലെ മൂൻനിര പ്രവർത്തകർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും പ്രായമായവർക്കും വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് പരിചയസമ്പത്തുള്ള വാക്സിനേഷൻ ശൃംഖലയുണ്ടെന്നും അത് പൂർണമായി ഉപയോഗപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


  രാജ്യത്ത് പരിചയസമ്പത്തുള്ള വാക്സിനേഷൻ ശൃംഖലയുണ്ടെന്നും അത് പൂർണമായി ഉപയോഗപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.യുഎസ് കമ്പനിയായ ഫൈസർ ഉത്പാദിപ്പിച്ച വാക്സിൻ്റെ വിതരണത്തിന് മുന്നോടിയായി യുകെ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും തദ്ദേശീയമായി വികസിപ്പിച്ച വാക്സിനായി കാത്തിരിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. "വില കുറഞ്ഞതും ഫലപ്രദമായതുമായ വാക്സിനു വേണ്ടി ലോകം കാത്തിരിക്കുകയാണ്. ലോകം ഇന്ത്യയിലേയ്ക്കാണ് നോക്കുന്നത്. നമ്മുടെ ശാസ്ത്രജ്ഞർ ഇതിനായി കഠിനാധ്വാനം ചെയ്യുകയാണെന്ന് ഞാൻ ഉറപ്പു തരുന്നു." പ്രധാനമന്്രി പറഞ്ഞു. പരീക്ഷണഘട്ടത്തിലുള്ള മൂന്ന് വാക്സിനുകൾ കൂടാതെ എട്ടു വാക്സിനുകൾ കൂടി രാജ്യത്ത് വികസിപ്പിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

మరింత సమాచారం తెలుసుకోండి: