നിങ്ങൾ നായകനാകുന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്; പ്രണവിനോട് ആരാധകർ! അച്ഛന്റെ സ്റ്റാർഡത്തിൽ നിന്നും, ലക്ഷ്വറി ലൈഫിൽ നിന്നും എല്ലാം അകന്നു നിൽക്കുന്ന പ്രണവിന്റെ യാത്രകളെയും രീതികളെയും എല്ലാം ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മറ്റെല്ലാവരും സിനിമകൾക്ക് വേണ്ടി യാത്രകൾ ചെയ്യുമ്പോൾ പ്രണവ് തന്റെ യാത്രകൾക്കുള്ള പണം സ്വരൂപിക്കാനായിട്ടാണ് സിനിമകൾ ചെയ്യുന്നത്. അങ്ങനെ അടുത്ത സിനിമ പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. എന്നാൽ പ്രണവ് ഇപ്പോഴും തന്റെ യാത്രകൾ അവസാനിപ്പിച്ചിട്ടില്ല. മറ്റ് താരപുത്രീ - പുത്രന്മാരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. അച്ഛന്റെ സ്റ്റാർഡത്തിൽ നിന്നും, ലക്ഷ്വറി ലൈഫിൽ നിന്നും എല്ലാം അകന്നു നിൽക്കുന്ന പ്രണവിന്റെ യാത്രകളെയും രീതികളെയും എല്ലാം ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ.
പുലിക്കാട്ടിൽ ചാർലിയുടെ (നാട്ടുരജാവ് സിനിമയിലെ മോഹൻലാൽ) മകൻ ചാർലി, മകനേ നീയാണ് യഥാർത്ഥ ചാർലി എന്ന് പറഞ്ഞുകൊണ്ട് ചിലർ കമന്റ് ബോക്‌സിൽ എത്തിയിട്ടുണ്ട്. സിനിമയിൽ ഒരു പക്ഷെ എവിടെയും സ്ഥിരമായി നിൽക്കാത്ത പാറി പറന്നു നടക്കുന്ന ചാർലി ദുൽഖർ സൽമാൻ ആയിരിക്കാം, എന്നാൽ യഥാർത്ഥ ജീവിതത്തിലെ ചാർലി പ്രണവ് മോഹൻലാൽ തന്നെയാണ് എന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നു. സോഷ്യൽ മീഡിയയിൽ അത്രയ്ക്ക് അധികം പ്രണവ് ആക്ടീവ് അല്ല എങ്കിലും, ഇടയ്ക്ക് കുറച്ച് ചിത്രങ്ങൾ ഒന്നിന് പിറകെ ഒന്നായി പങ്കുവച്ചുകൊണ്ടേയിരിക്കും. ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം ഇൻസ്റ്റഗ്രാമിലേക്ക് പ്രണവ് മടങ്ങിയെത്തിയിട്ടുണ്ട്. യാത്രകൾക്ക് ഇടയിൽ കണ്ട ചില കാഴ്ചകളും, തന്റെ ഒരു ഫോട്ടോയുമാണ് പ്രണവ് പങ്കുവച്ചരിയ്ക്കുന്നത്.
അതിന് താഴെ വരുന്ന കമന്റുകളാണ് ഏറെ രസകരം. സിനിമയിൽ അഭിനയിക്കാൻ പ്രണവിന് തുടക്കത്തിൽ യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ലത്രെ. യാത്രകൾ ചെയ്യാനുള്ള പണത്തിന് വേണ്ടി ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയരക്ടറായിട്ടാണ് സിനിമയിലേക്ക് കടക്കുന്നത്. എന്നിട്ട് പോലും മോഹൻലാലിന്റെ മകനാണെന്ന യാതൊരു പ്രവിലേജും എടുക്കാതെ, മറ്റ് സഹസംവിധായകർക്കൊപ്പമാണ് പ്രണവ് ഉണ്ടതും ഉറങ്ങിയതും എല്ലാം എന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു. മകനേ തിരിച്ചുവരൂ, നിങ്ങൾ നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്, ആ വിവരം വല്ലതും അറിഞ്ഞോ, ദയവ് ചെയ്ത് ലൊക്കേഷനിലേക്ക് തിരിച്ചെത്തൂ, ആ സിനിമയുടെ ചിത്രീകരണം ഒന്ന് പൂർത്തിയാക്കൂ എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന രസകരമായ കമന്റുകൾ.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലാണ് അടുത്തതായി പ്രണവ് അഭിനയിക്കുന്നത്. കല്യാണി പ്രിയദർശനാണ് നായിക. ഹൃദയം ടീം വീണ്ടും ഒന്നിക്കുന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസുമുണ്ട്. ബാലതാരമായി അഭിനയിച്ച് സംസ്ഥാന പുരസ്‌കാരം എല്ലാം വാങ്ങിയ നടനാണെങ്കിലും നായകനായി സിനിമയിലേക്ക് തിരിച്ചെത്തിയത് 2018 ൽ ആദി എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഹൃദയം, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഒരു സിനിമ കഴിഞ്ഞാൽ ബ്രേക്ക് എടുത്ത് നേരെ യാത്രകൾ പോകും. അഭിമുഖങ്ങൾ നൽകുന്നതോ, മറ്റ് പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നതോ ഒന്നും പ്രണവിന്റെ അജണ്ടയിൽ ഇല്ല.
Find out more: