ഞാൻ പുസ്തകമെഴുതിയാൽ പല രഹസ്യങ്ങളും പുറത്തു വരുമെന്നു സ്വപ്ന സുരേഷ്! തന്നെ എം ശിവശങ്കർ ചൂഷണം ചെയ്തെന്നും തൻറെ സൽപ്പേര് നശിപ്പിച്ച് ആരും ക്ലീൻ ചിറ്റ് നേടേണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. സ്ത്രീയെന്ന നിലയിൽ തന്നെ ചൂഷണം ചെയ്തെന്നും തന്നെ ഈ നിലയിൽ ആക്കിയതിൽ ശിവശങ്കറിനു വലിയ പങ്കുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. സ്വർണക്കടത്ത് കേസ് സംബന്ധിച്ച അനുഭവങ്ങൾ തുറന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാനിരിക്കേ എം ശിവശങ്കർ ഐഎഎസിനെതിരെ കടുത്ത ആരോപണങ്ങളുമായി കേസിലെ പ്രതിയായ സ്വപ്ന സുരേഷ്.  അനൗദ്യോഗിക കാര്യങ്ങൾ മാത്രമാണ് അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നതെന്നും വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സ്വപ്ന സുരേഷ് പറഞ്ഞു.






  ശിവശങ്കർ രചിച്ച ആത്മകഥയായ അശ്വദ്ധാത്മാവ് വെറുമൊരു ആന എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കേയാണ് സ്വപ്ന രംഗത്തെത്തിയത്. മൂന്ന് വർഷമായി ശിവശങ്കർ തന്നെ ജീവിതത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം തൻറെ പേഴ്സണൽ കംപാനിയൻ ആയിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.  ഒരുപാട് രഹസ്യങ്ങൾ വെളിച്ചത്തു വരും. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിൽ ജോലി വാങ്ങി നൽകിയത് ശിവശങ്കറല്ലെന്ന പുസ്തകത്തിലെ വാദം സ്വപ്ന നിഷേധിച്ചു. തൻറെ നിയമനം ഒരു ഫോൺ വിളി കൊണ്ടാണ് നടന്നതെന്നും ഒരു അഭിമുഖം പോലുമില്ലാതെയാണ് തന്നെ നിയമിച്ചതെന്നും സ്വപ്ന വ്യക്തമാക്കി. തൻറെ ജീവിതത്തിൻ്റെ ഭാഗമായ ഒരാൾക്ക് എങ്ങനെയാണ് ഈ നിയമനത്തെക്കുറിച്ച് അറിില്ലെന്നു പറയാൻ കഴിയുന്നതെന്നും സ്വപ്ന ചോദിച്ചു. താൻ ആത്മകഥ എഴുതിയാൽ ശിവശങ്കറിനെപ്പറ്റി പലതും എഴുതേണ്ടി വരുമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി.





   ഈ ഐഫോണുകൾ യൂണിടാക് ആണ് സ്പോൺസർ ചെയ്തതെന്നും അതിലൊന്ന് ശിവശങ്കറിനു നൽകിയെങ്കിലും അദ്ദേഹം വാങ്ങിയില്ലെന്നും സ്വപ്ന പറഞ്ഞു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ വന്നപ്പോൾ വീട്ടിൽ വെച്ച് ഫോൺ നൽകുകയായിരുന്നു. ഐഫോൺ മാത്രമല്ല താൻ മറ്റു പല സമ്മാനങ്ങളും ശിവശങ്കറിനു നൽകിയിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞു. ഐഫോൺ കൊടുത്ത് അദ്ദേഹത്തെ ചതിക്കേണ്ട സാഹചര്യം തനിക്കില്ല. ശിവശങ്കർ തൻറെ കുടുംബസുഹൃത്താണെന്നും കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ പാർട്ടികള‍ൾ നടത്താറുണ്ടെന്നും സ്വപ്ന പറഞ്ഞു. എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് അദ്ദേഹത്തിൻ്റെ പ്രോട്ടോകോൾ തനിക്ക് അറിയില്ല. തനിക്ക് ഐഫോൺ നൽകി അദ്ദേഹത്തെ ചതിക്കേണ്ട കാര്യമില്ല. 





  അദ്ദേഹത്തിനു നൽകാനായി ഫോൺ തനിക്ക് കൈമാറുകയായിരുന്നുവെന്നും സ്വപ്ന പറഞ്ഞു. താനും കുടുംബവും ശിവശങ്കറെ കണ്ണടച്ചു വിശ്വസിക്കുകയായിരുന്നുവെനെന്നും എന്നാൽ സ്ത്രീയെന്ന നിലയിൽ അദ്ദേഹം തന്നെ മാനിപ്പുലേറ്റ് ചെയ്തു നശിപ്പിച്ചെന്നും സ്വപ്ന ആരോപിച്ചു. അതേസമയം, വിവാദത്തിനു പിന്നാലെ തൻറെ ഭർത്താവ് തന്നെ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും എന്നാൽ ഇയാൾ തന്നെ ഇപ്പോൾ ആക്ഷേപിക്കുകയാണെന്നും സ്വപ്ന പറ‍ഞ്ഞു. ഭർത്താവ് ഇതുവരെ ജോലിയ്ക്കു പോയിട്ടില്ല. ജോലിയ്ക്കു പോയി ഭർത്താവിനെയും മക്കളെയും നോക്കിയത് താനാണ്. ശിവശങ്കറ്‍ വാങ്ങി നൽകിയ സ്പേസ് പാർക്കിലെ ജോലി തനിക്ക് അന്നമായിരുന്നു എന്നും സ്വപ്ന പറഞ്ഞു. കോൺസുലേറ്റിലെ ജോലി രാജിവെച്ചതും ശിവശങ്കർ പറഞ്ഞിട്ടാണ്. തൻറെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ അദ്ദേഹം പുസ്തകമെഴുതിയെങ്കിൽ അത് മോശമാണെന്നും സ്വപ്ന പറഞ്ഞു.

Find out more: