നല്ലൊരു തീരുമാനം എടുക്കേണ്ടതായിരുന്നു! ആദ്യവിവാഹത്തെക്കുറിച്ച് സിദ്ധാർത്ഥ് പറയുന്നതിങ്ങനെ! അച്ഛന്റെ സിനിമയായ നിദ്രയുടെ റീമേക്കുമായാണ് സിദ്ധാർത്ഥ് എത്തിയത്. അമ്മയ്ക്കും ചിത്രത്തിൽ വേഷം കൊടുത്തിരുന്നു. ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക, ചതുരം തുടങ്ങിയ ചിത്രങ്ങളാണ് ഇതുവരെയായി പുറത്തുവന്നത്. അടുത്തിടെ റിലീസ് ചെയ്ത ചതുരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജിന്നാണ് ഇനി റിലീസ് ചെയ്യാനുള്ളത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള സിദ്ധാർത്ഥിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസുതുറന്നത്. ഭരതന്റെയും കെപിഎസി ലളിതയുടെയും മകനായ സിദ്ധാർത്ഥ് ഭരതനും സിനിമയിൽ സജീവമാണ്. നടനായി തുടക്കം കുറിച്ച് പിന്നീട് സംവിധായകനായി മാറുകയായിരുന്നു സിദ്ധാർത്ഥ്.




  സംവിധാനത്തിൽ താൽപര്യമുണ്ടെന്ന് നേരത്തെ തന്നെ താരപുത്രൻ വ്യക്തമാക്കിയിരുന്നു. ജീവിതത്തിൽ ഇതുവരെ എടുത്തിട്ടുള്ള തീരുമാനങ്ങളിൽ ഒരു കാര്യത്തിൽ ഖേദം തോന്നിയിട്ടുണ്ട്. ആദ്യ വിവാഹത്തെക്കുറിച്ചായിരുന്നു താരപുത്രൻ സൂചിപ്പിച്ചത്. ആ കൊച്ചിന്റെ ജീവിതം വെറുതെ പോയി. അത് ഞാൻ ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. നല്ലൊരു തീരുമാനം എടുക്കേണ്ടതായിരുന്നു. ആ കുട്ടിയുടെ ജീവിതം ഞാൻ കാരണം കുളമായെന്നായിരുന്നു സിദ്ധാർത്ഥ് പറഞ്ഞത്. 2008ലായിരുന്നു അദ്ദേഹം അഞ്ജുവിനെ വിവാഹം ചെയ്തത്. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലായി വിവാഹിതരായ ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു. ജീവിതത്തിൽ എല്ലാ കാര്യങ്ങളും അമ്മയുമായി പങ്കിടുന്നയാളാണ് താനെന്ന് മുൻപൊരു അഭിമുഖത്തിൽ സിദ്ധാർത്ഥ് പറഞ്ഞിരുന്നു.





   സുജിനയുമായുള്ള വിവാഹത്തിന് മുൻപ് അമ്മ തന്നെ ഉപദേശിച്ചതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചെല്ലാം അമ്മയ്ക്ക് അറിയാമായിരുന്നു. വീണ്ടും വിവാഹം ചെയ്യണമെന്ന് തോന്നിയപ്പോൾ അമ്മയോടായിരുന്നു പറഞ്ഞത്. ഇതെങ്കിലും നേരെ കൊണ്ടുപോവണമെന്നാണ് അന്ന് അമ്മ മകനോട് പറഞ്ഞത്.സുജിനയുമായി പിണങ്ങാറൊക്കെയുണ്ട്. ഞങ്ങൾ വഴക്കിടുന്നത് കണ്ടാൽ ഇവരിനി മിണ്ടില്ലെന്നൊക്കെയായിരിക്കും മറ്റുള്ളവർ കരുതുന്നത്. എന്നാൽ അത് പെട്ടെന്ന് തന്നെ തീരും. സിദ്ധു പെട്ടെന്ന് തന്നെ വന്ന് സംസാരിക്കും. സിനിമയെക്കുറിച്ച് മാത്രമല്ല മറ്റ് വിഷയങ്ങളെക്കുറിച്ചുമെല്ലാം ഞങ്ങൾ സംസാരിക്കാറുണ്ട്.





   അതേപോലെ എന്റെ സിനിമകളേയും സുജിന വിമർശിക്കാറുണ്ട്. അതിനുള്ള സ്‌പേസ് ഞങ്ങൾക്കിടയിലുണ്ട്. തർക്കിക്കാനായി ഏതറ്റം വരെയും പോവുന്ന പ്രകൃതമാണ് സിദ്ധുവിന്റേത്. നോൺസെൻസായിട്ടുള്ള കാര്യം പോലും ചിലപ്പോൾ പറഞ്ഞ് കളയുമെന്നും സുജിന പറഞ്ഞിരുന്നു.അച്ഛന്റെ മരണ ശേഷമായാണ് അദ്ദേഹത്തിന്റെ സിനിമകളുടെ ആഴത്തെക്കുറിച്ച് മനസിലാക്കിയത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം എനിക്ക് താങ്ങായി അമ്മയുണ്ടായിരുന്നു. അപകടം സംഭവിച്ചപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമ്മയുടെ പിന്തുണയോടെയാണെന്നും സിദ്ധാർത്ഥ് മുൻപ് പറഞ്ഞിരുന്നു.

Find out more: