പ്രതാപ് പോത്തനെ കുറിച്ച് ലാൽ ജോസിനു പറയാനുള്ളത്! തകര, ചാമരം എന്നീ ക്ലാസ് സിനിമകളുടെ ഭാഗമായ അദ്ദേഹം മലയാളം, തമിഴ് സിനിമകളിലും സജീവമായി. വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, നവംബറിന്റെ നഷ്ടം, സിന്ദൂര സന്ധ്യയ്ക്കു മൗനം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, അയാളും ഞാനും തമ്മിൽ, 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ് തുടങ്ങി സിബിഐ 5 വരെ സിനിമാ പ്രേമികൾ നെഞ്ചോട് ചേർക്കുന്ന ഒരുപിടി സിനിമകളിലാണ് അദ്ദേഹം ഭാഗമായത്. നടനും സംവിധായകനുമൊക്കെയായി നാല് പതിറ്റാണ്ടിലേറെ കാലം ചലച്ചിത്ര ലോകത്ത് സജീവമായിരുന്നയാളാണ് പ്രതാപ് പോത്തൻ. സംവിധായകൻ ഭരതനുമായുള്ള സൗഹൃദം വഴി 1978ൽ ഭരതൻ സംവിധാനം ചെയ്ത ‘ആരവം’ എന്ന ചിത്രത്തിലൂടെ അരങ്ങേറി.
'അയാളും ഞാനും തമ്മിലുളള ബന്ധം എൻറെ കൗമാരകാലത്ത് തുടങ്ങിയതാണ്. ചെറുപ്പത്തിൻറെ ചിതറലുകളുളള എൻറെ ഹീറോ ആയിരുന്നു ആ മനുഷ്യൻ.ഇപ്പോഴിതാ അദ്ദേഹത്തിൻറെ വിയോഗത്തിൽ അനുശോചനം സോഷ്യൽമീഡിയയിൽ രേഖപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്.അയാൾ പിന്നീട് എൻറെ സിനിമയിൽ ഡോക്ടർ സാമുവലായി എന്നത് സ്വപ്നം പോലെ മനോഹരമായ ഒരു അനുഭവം. ഇന്ന് വെളുപ്പിന് അയാൾ പോയി..നിരവധി നല്ലോർമ്മകൾ ബാക്കിവച്ച്', എന്നാണ് ലാൽ ജോസ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഇന്ന് പുലർച്ചെയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചത്.
എഴുപത് വയസ്സായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായിരുന്നു പ്രതാപ് പോത്തൻ. ചെന്നൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരൻ ചായയുമായി റൂമിലേക്ക് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക സൂചന. മരണസമയത്ത് മകൾ ഗയയും ഫ്‌ലാറ്റിൽ ഉണ്ടായിരുന്നതായാണ് വിവരം. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് പ്രതാപ് പോത്തൻ.
മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ആണ് അവസാനം അഭിനയിച്ച ചിത്രം. പ്രതാപ് പോത്തൻ ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാള സിനിമകളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെട്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങളും സംവിധാനം ചെയ്തു. മൂന്ന് സിനിമകളാണ് മലയാളത്തിൽ സംവിധാനം ചെയ്തത്. 97ലാണ് യാത്രമൊഴി സംവിധാനം ചെയ്തത്. മോഹൻലാലും ശിവാജി ഗണേശനുമായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.
Find out more: