
ഓഗസ്‌റ്റ് ഒന്ന് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസുകൾ നിര്‍ത്തുന്നു. പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും സർവീസ് തുടർന്നും നടത്തുന്നതിന് തിരിച്ചടിയായി. ഇക്കാര്യങ്ങൾ മൂലമാണ് സംസ്ഥാനത്തെ സർവീസുകൾ നിർത്തിവെക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും ബസ് ഉടമകൾ വ്യക്തമാക്കി. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോര്‍ വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി.
ഇന്ധന വിലവർധനയും സർവീസ് മുന്നോട്ട് കൊണ്ടു പോകുന്നതിന് തിരിച്ചടിയായി. ഇതോടെയാണ് സർവീസുകൾ നിർത്തിവെക്കാനുള്ള തീരുമാനത്തിലേക്ക് ബസുടമകൾ എത്തിയത്.സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നത്. ഇതിനിടെ കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു.
സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് അപ്രായോഗികമാണെന്നാണ് മന്ത്രിസഭാ യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിലും ലോക്ക് ഡൗൺ വേണ്ട എന്ന അഭിപ്രായമാണ് ഉയർന്നത്.
കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗൺ വേണമെന്ന ആവശ്യം സർക്കാർ തള്ളി. കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ സർക്കാർ നിർദേശങ്ങൾ അനുസരിച്ചുള്ള നിരക്കുകൾ വർധിപ്പിച്ചിട്ടും സാമ്പത്തിക നഷ്‌ടം തുടരുകയാണ്.
ഇതിനിടെ തുടർച്ചയായുണ്ടാ ഇന്ധന വില വർധനവ് സാമ്പത്തിക ബാധ്യതയുണ്ടാക്കി. ഇതോടെ തുടർന്നും സർവീസ് നടത്താനുള്ള സ്ഥിതിയില്ലെന്നും ബസ് ഉടമകൾ അറിയിച്ചു.നഷ്‌ടം സഹിച്ച് ഇനിയും മുന്നോട്ട് പോകാൻ കഴിയില്ല. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നും സംയുക്തസമിതി അറിയിച്ചു.സാമ്പത്തിക ബാധ്യത മൂലം സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു. ഓഗസ്‌റ്റ് ഒന്നുമുതൽ സർവീസുകൾ നടത്തില്ലെന്ന് ബസ് ഉടമ സംയുക്തസമിതി അറിയിച്ചു.
നഗരത്തിലെ സമ്പര്‍ക്കരോഗികളുടെ തോത് കുറയാത്തതാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. രോഗ വ്യാപനം തടയാനായി പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വന്നിട്ടും ഇക്കാര്യത്തില്‍ കുറവില്ലാത്തത് സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്. പൂര്‍ണ തോതില്‍ ടെസ്റ്റിംഗ് നടക്കാത്തതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന് പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ ഇളവ് കൂടുതല്‍ മേഖലകളിലേക്ക് നല്‍കിയേക്കില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.