ഭാരത് ജോഡോ യാത്ര; തടസ്സപ്പെടുത്താൻ കേന്ദ്രം കാരണങ്ങൾ കണ്ടെത്തുന്നുവെന്ന് രാഹുൽ ഗാന്ധി! കൊവിഡ് വരികയാണെന്നും യാത്ര നിർത്തണമെന്നും ആവശ്യപ്പെട്ടു കേന്ദ്ര സർക്കാർ തനിക്ക് കത്തയച്ചു. യാത്ര നിർത്തിക്കാനായി ഓരോ കാരണങ്ങൾ പറഞ്ഞു കേന്ദ്രം എത്തുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രക്കിടെ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര നിർത്തിക്കാൻ കേന്ദ്ര സർക്കാർ ഓരോ കാരണങ്ങൾ കണ്ടെത്തുകയാണെന്ന് രാഹുൽ ഗാന്ധി. പുതിയ ഒരു ആശയവുമായി കേന്ദ്ര സർക്കാർ എത്തിയിരിക്കുകയാണ്. 100 ദിവസത്തിലധികമായി യാത്ര തുടരുകയാണ്. വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ യാത്രയുടെ ഭാഗമായി. ആരും ആരോടും മതം തിരക്കിയിട്ടില്ല, ഏത് ഭാഷക്കാരനാണെന്നോ, ഏത് ദേശക്കാരനാണെന്നോ ചോദിച്ചിട്ടില്ല.
പരസ്പരം ബഹുമാനിച്ചും സ്നേഹം പങ്കിട്ടുമാണ് യാത്ര തുടരുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്ര കശ്മീർ വരെ പോകും. യാത്ര നിർത്തിക്കാനായി ബിജെപിയും കേന്ദ്ര സർക്കാരും പുതിയ ആശയവുമായി എത്തിയിരിക്കുകയാണ്. കൊവിഡ് വരികയാണെന്നും അതിനാൽ യാത്ര നിർത്തണമെന്നും ആവശ്യപ്പെട്ടു അവർ തനിക്കു കത്തെഴുതി. നോക്കൂ, യാത്ര നിർത്താനായി ഓരോ കാരണങ്ങൾ കണ്ടെത്തുകയാണ്. ഈ രാജ്യത്തിന്റെ ശക്തിയെയും സത്യത്തെയും അവർ ഭയപ്പെടുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചൈനയടക്കം വിവിധ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ അവലോകന യോഗം ചേർന്നു. കൊവിഡ് അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പുലർത്തണമെന്നും യോഗത്തിനു ശേഷം ആരോഗയമന്ത്രി നിർദേശിച്ചു.
തിരക്കുള്ളയിടങ്ങളിൽ ജനങ്ങൾ മാസ്ക് ധരിക്കണമെന്നും യോഗം നിർദേശിച്ചു. അതിനിടെ ചൈനയിലടക്കം പടരുന്ന കൊവിഡ് ഉപവകഭേദം രാജ്യത്തു സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായില്ലെങ്കിൽ യാത്ര നിർത്തിവെക്കുന്ന കാര്യം പരിഗണിക്കണമെന്നും ആരോഗ്യമന്ത്രി കത്തിൽ വ്യക്തമാക്കിയിരുന്നു. കത്തിനു പിന്നാലെ കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
ആഗോള തലത്തിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഭാരത് ജോഡോ യാത്രയിൽ കൊവിഡ‍് മാനദണ്ഡങ്ങൾ പാലിക്കണെമന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനും കത്തയച്ചിരുന്നു. ചൈനയടക്കം വിവിധ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ അവലോകന യോഗം ചേർന്നു. കൊവിഡ് അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പുലർത്തണമെന്നും യോഗത്തിനു ശേഷം ആരോഗയമന്ത്രി നിർദേശിച്ചു. തിരക്കുള്ളയിടങ്ങളിൽ ജനങ്ങൾ മാസ്ക് ധരിക്കണമെന്നും യോഗം നിർദേശിച്ചു. അതിനിടെ ചൈനയിലടക്കം പടരുന്ന കൊവിഡ് ഉപവകഭേദം രാജ്യത്തു സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
Find out more: