അശ്ലീല വീഡിയോ ഫോണിൽ സൂക്ഷിച്ചയാളെ പാർട്ടി താക്കീത് ചെയ്തു; ആലപ്പുഴയിലേത് സിപിഎമ്മിലെ ജീർണതയെന്ന് വിഡി സതീശൻ! സാധാരണക്കാരായ സ്ത്രീകള് ഉള്പ്പെടെയുള്ള നിരവധി പേരുടെ അശ്ലീല വീഡിയോ ഫോണില് സൂക്ഷിച്ചയാളെ പാര്ട്ടി താക്കീത് ചെയ്താല് മതിയോ? പരാതി പൊലീസിന് കൈമാറി നടപടിയെടുക്കണം. എല്ലാ കേസിലും പാര്ട്ടി തന്നെ കോടതിയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. ആലപ്പുഴയിലെ വിവാദത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടി തന്നെ പോലീസും കോടതിയുമായി മാറുകയാണ്. കേരളത്തില് ഗുണ്ടകളും മയക്ക് മരുന്ന് മാഫിയയും അഴിഞ്ഞാടുകയാണ്. 




   തിരുവനന്തപുരത്ത് ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ ചെറുപ്പക്കാരനെ രക്ഷിക്കാന് പോയ പോലീസിന് നേരെ ബേംബെറിഞ്ഞു. മുഖ്യമന്ത്രിയുടെ പഴ്സണല് സ്റ്റാഫ് അംഗത്തിന്റെ അനുജനെ ഈ ഗുണ്ടാസംഘം കിണറ്റിലിട്ടു. ഗുണ്ടാ - ലഹരി മാഫിയാ സംഘങ്ങളുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പോലും ബന്ധമുണ്ടെന്ന ഇന്റലിജന്സ് റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. മയക്ക് മരുന്ന് മാഫിയയ്ക്ക് രാഷ്ട്രീയ രക്ഷാകർത്വമുണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതാണ്. അതാണ് ആലപ്പുഴയിൽ കണ്ടത്. ലഹരിമരുന്ന് കേസിൽ പ്രധാന പ്രതിയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അധികാരം എത്രമാത്രം പാര്ട്ടിയെ ദുഷിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് ആലപ്പുഴയിലെ സംഭവങ്ങള്. 



  നേതാക്കള് രണ്ട് ചേരിയായി തിരിഞ്ഞ് സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇരുസംഘങ്ങളും പരസ്പരം ഒറ്റിയപ്പോഴാണ് കാര്യങ്ങളെല്ലാം പുറത്തായത്. കേരളത്തില് ഗുണ്ടകളും മയക്ക് മരുന്ന് മാഫിയയും അഴിഞ്ഞാടുകയാണ്. തിരുവനന്തപുരത്ത് ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ ചെറുപ്പക്കാരനെ രക്ഷിക്കാന് പോയ പോലീസിന് നേരെ ബേംബെറിഞ്ഞു. മുഖ്യമന്ത്രിയുടെ പഴ്സണല് സ്റ്റാഫ് അംഗത്തിന്റെ അനുജനെ ഈ ഗുണ്ടാസംഘം കിണറ്റിലിട്ടു.   ഇതൊക്കെ കണ്ടിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടാതിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഒറ്റപ്പെട്ട സംഭവങ്ങള് എണ്ണിത്തീര്ക്കാന് കൗണ്ടിംഗ് മെഷീന് വാങ്ങേണ്ട അവസ്ഥയാണ്.





   നമ്മുടെ കുഞ്ഞുങ്ങളെ അപകടത്തിലാക്കുന്ന സ്ഥിതിയിലേക്ക് കേരളം പോകുകയാണ്. ലഹരി- ഗുണ്ടാ മാഫിയകള്ക്കെതിരെ സര്ക്കാര് ശക്തമായ നടപടി സ്വീകരിക്കാനും സി പി എം സാമൂഹിക വിരുദ്ധ സംഘങ്ങളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാനും തയാറായില്ലെങ്കില് അതിശക്തമായ സമരവുമായി യു ഡി എഫും കോണ്ഗ്രസും മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആലപ്പുഴയിലെ സി പി എം ജില്ലാ നേതാവ് ഉള്പ്പെടെയുള്ളവര് ലഹരി മാഫിയയ്ക്ക് പിന്നിലുണ്ട്. ലഹരിമരുന്ന് മാഫിയയ്ക്ക് പ്രദേശിക തലത്തില് എല്ലാ പിന്തുണയും നല്കുന്നത് സി പി എമ്മാണ്. ജീര്ണത ബാധിച്ചിരിക്കുന്ന പാര്ട്ടിയായി സി പി എം മാറിയിരിക്കുകയാണ്. അപകടകരമായ നിലയില് അണികളും നേതാക്കളും ഭരണത്തെ ദുരുപയോഗം ചെയ്യുകയാണ്. അതിന്റെ ഇരകളായി മാറുന്നത് കേരളമാണ്.
 

Find out more: